ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ശ്വസനത്തിന്റെ പാഠം

സ്നേഹം നിങ്ങൾക്ക് ഭൂമിയിലേക്കുള്ള വേരുകൾ തരുന്നു സ്വാതന്ത്ര്യം നിങ്ങൾക്ക് ജീവിതത്തിൽ അപ്പുറത്തുള്ള ചിറകുകൾ തരുന്നു. പിറക്കുന്ന നിമിഷം മുതൽ മരിക്കുന്നതു വരെ തുടർച്ചയായി ശ്വസിച്ചുകൊണ്ടിരിക്കുന്നു. ശ്വാസത്തെ പ്രാണൻ / ജീവൻ എന്നാണ് പറയുന്നത്. ശ്വസനം ഒരാളെ പ്രപഞ്ചവുമായി ബന്ധിപ്പിക്കുന്നു. ശരീരം എന്നത് ഒരാളിലേക്ക് വന്ന പ്രപഞ്ചമാണ്. ഒരാളുടെ ശരീരം പ്രപഞ്ചത്തിന്റെ ഭാഗമാകുന്നു. ശരീരത്തിൽ ഉള്ളതെല്ലാം പ്രപഞ്ചത്തിന് ഭാഗമാകുന്നു. വിശ്വാവുമായി ഏറ്റവും അടുത്ത ഒരു കവാടം ആണിത്. ശ്വസനമാണ് അതിലേക്കുള്ള പാലം. ശ്വാസത്തിലെ രഹസ്യം അറിഞ്ഞാൽ ഒരാളുടെ ജീവിതം നീളുന്നു. ചിന്ത ക്രമരഹിതമാകുമ്പോൾ ശ്വസനവും ക്രമരഹിതമാകുന്നു. ഒരു ക്ഷണനേരം ശ്വസനം നിർത്തുമ്പോൾ ഒരാളുടെ ചിന്തകളും ഇല്ലാതാകുന്നു. ഒരാളുടെ ചിന്ത സ്വാധീനിക്കുവാൻ ശ്വസനത്തിന് കഴിയും. ഒരാളുടെ മനസ്സിൽ കോപം ഉണ്ടാകുമ്പോൾ അയാളുടെ ശ്വസന താളം മാറുന്നു. ശ്വസനം അസ്വസ്ഥമാകുന്നു; രക്തപ്രവാഹത്തിന് വേഗം കൂടുന്നു; ശരീരത്തിൽ ഭിന്നമായ ചില രാസവസ്തുക്കൾ ഉണ്ടാക്കപ്പെടുന്നു. ഗൗതമബുദ്ധൻ ബോധോദയത്തിലെത്തിയത് 'ശ്വാസന ശ്രദ്ധ'യിലൂടെയത്രെ. അദ്ദേഹം പറഞ്ഞു. " നിങ്ങളുടെ ശ്വസ...

വിജയമന്ത്രങ്ങൾ - 3

മുൻഗണനാക്രമം തെറ്റരുത്

വിജയമന്ത്രങ്ങൾ - 2

വിജയമന്ത്രങ്ങൾ - 1

 

സ്വയം തേടുന്ന റിയാലിറ്റിഷോ

ഇത് റിയാലിറ്റി ഷോകളുടെ പെരുമഴക്കാലമാണ്. സ്‌ക്രിപ്റ്റിന് ചെലവില്ല, എഴുത്തുപണിയുമില്ല. മറ്റ് ജീവിതങ്ങളിലേക്കുള്ള താക്കോല്‍ദ്വാര-ദര്‍ശനം. പലര്‍ക്കുമത് ഏറെയിഷ്ടമാണ്. കൃത്രിമമല്ലാത്തതിനെ, യാഥാര്‍ഥ്യങ്ങളെ നാം ഇഷ്ടപ്പെടുന്നു. യാഥാര്‍ഥ്യത്തിന്റെ ഒരു മുഖമാണ് സത്യം. സത്യം മാത്രമേ പറയാവൂ എന്നാണ് കുട്ടികളെ ചൊല്ലിയും തല്ലിയും പഠിപ്പിക്കാറ്. മുതിര്‍ന്നപ്പോള്‍ എനിക്കുതോന്നിയിട്ടുണ്ട്, ആഗ്രഹമുണ്ടെങ്കില്‍ക്കൂടി പല സത്യങ്ങളും നമുക്ക് വിളിച്ചുപറയാനാവുമോ? വസ്തുതകളല്ലാതെ സത്യം അറിയാന്‍ കഴിഞ്ഞെന്നുവരില്ല, പറയാനും കഴിയില്ല. സത്യത്തിന്റേത് മരണമില്ലാത്ത ജീവിതമാണ്. ചെറുപ്പത്തില്‍ നാമുരുവിട്ടുപഠിച്ചതാണ് സൂര്യന്‍ കിഴക്കുദിക്കുന്നു പടിഞ്ഞാറ് അസ്തമിക്കുന്നു. സൂര്യന്‍ ഉദിക്കുന്നില്ല, അസ്തമിക്കുന്നുമില്ല എന്ന് നമുക്കിന്നറിയാം. ഒരു മായക്കാഴ്ചയില്‍ ഉരുത്തിരിഞ്ഞ അറിവുമാത്രമാണത് - നമ്മുടേതായ യാഥാര്‍ഥ്യം. ലോകത്തോട് നാം സംവദിക്കുന്നത് കാഴ്ചകളുടെയും വസ്തുതകളുടേതുമായ ഭാഷയിലാണ്. നീലാകാശവും നീലക്കടലും തോന്നലുകളാണെങ്കിലും നമ്മുടെ യാഥാര്‍ഥ്യങ്ങളാണ്. സമ്പൂര്‍ണസത്യമെന്നത് നമ്മുടെ ഇന്ദ്രിയങ്ങള്‍ക്ക് അപ്രാപ്യമാണ്. കണ്ണില്‍ തെളി...

എവിടെപ്പോയി ആ സന്ന്യാസി?

ഗ്രഹനില അപകടത്തിലായി ലൈംഗികാപവാദങ്ങളുടെ ചുഴിയില്‍പ്പെടുന്ന സ്വാമിമാരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. മുപ്പതുകളിലുള്ള സ്വാമി നടിമാരോടൊപ്പം കാമലീലകളാടി മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നതും ഭക്തര്‍ ഉറഞ്ഞുതുള്ളിയതും നാം കണ്ടു. സ്വാമി എന്ന പദത്തിന്റെ അര്‍ഥംതന്നെ യജമാനന്‍ എന്നാണ്, മറ്റാരുടെയുമല്ല സ്വന്തം ഇന്ദ്രിയങ്ങളുടെ യജമാനന്‍. ഹോര്‍മോണുകളുടെ ചോദനകള്‍ താളംപിടിക്കുന്ന മനസ്സിന്റെ ഉടമകളല്ല സന്ന്യാസിമാര്‍. കാമമോചിതനായ സന്ന്യാസിയല്ലായിരുന്നുവെങ്കില്‍ അത് ഒരു കുറ്റമേ ആവുകയില്ലായിരുന്നു.  ഒരഭൗമമായ ദൈവസൃഷ്ടിയെന്നോണം ഭയഭക്ത്യാദരവുകളോടെയാണ് സന്ന്യാസിമാരെ സമൂഹം നോക്കിക്കാണുന്നത്. എണ്‍പതുകളിലുള്ള ഒരു സ്വാമിയുടെ ആശ്രമം ജയിലായത് നാം കണ്ടതാണ്. സന്ന്യാസിസങ്കല്പവും സമീപകാല സംഭവങ്ങളും കൂട്ടിവായിക്കുമ്പോള്‍ സന്ന്യാസിമാരുടെ സൃഷ്ടിവേളയില്‍ ദൈവത്തിന്റെ അടയാത്ത കണ്ണുകള്‍ ഒരിടത്ത് പതിയാതെപോയെന്ന് സംശയിച്ചുപോയേക്കാം. മോക്ഷത്തിന്റെ പാതയില്‍ ലൈംഗികസാഹസങ്ങള്‍ക്ക് യാതൊരു റോളുമില്ല. എങ്കിലും പ്രകൃതി ഒരു മുപ്പതുകാരനെ രൂപകല്പനചെയ്യുന്നത് ഒരു അജന്‍ഡ വെച്ചാണ് - മനുഷ്യരാശിയുടെ പ്രജനനവും പ്രചരണവും.  സെക്‌സിന്റെ പ്ര...

വനിതകള്‍ നയിക്കട്ടെ

പല മേഖലകളിലും തലപ്പത്ത് വിരാജിക്കുന്ന പുതുമുഖങ്ങള്‍ കൂടുതല്‍ പ്രതീക്ഷയ്ക്ക് വകനല്കുന്നു. പഴയതുപോലെ ദുസ്സഹമായ നിലപാടുകളില്ല, ആചാരാനുഷ്ഠാനങ്ങളും ഔപചാരികതകളുമില്ല. യു.എസ്സിലെ മൂന്ന് സര്‍വകലാശാലകള്‍ക്ക് നേതൃത്വം നല്‍കുന്ന വനിതാ പ്രസിഡന്റുമാരെ പരിചയപ്പെടാം. ഹാര്‍വാഡ് സര്‍വകലാശാലയുടെ ആദ്യ വനിതാ പ്രസിഡന്റ് ഡ്രൂ ഫോസ്റ്റാണ് ഒരാള്‍. വിഖ്യാതമായ എം.ഐ.ടി.യുടെ ആദ്യ വനിതാ പ്രസിഡന്റും ആ സ്ഥാനം അലങ്കരിച്ച ആദ്യ ലൈഫ് സയന്റിസ്റ്റുമായ സൂസണ്‍ ഹോക്ക്ഫീല്‍ഡാണ് വേറൊരാള്‍. മറ്റൊരാള്‍ നമ്മുടെ സ്വന്തം രേണു ഖടോര്‍ - ഹൂസ്റ്റണ്‍ സര്‍വകലാശാലയുടെ ചാന്‍സലറും പ്രസിഡന്റുമായ ആദ്യ ഇന്ത്യന്‍ വംശജ.ലിബറല്‍ എജ്യുക്കേഷന്റെ ശക്തയായ വക്താവാണ് ഡ്രൂ ഫോസ്റ്റ്. പ്രവചനാതീതമെന്നുതോന്നിയ സാമ്പത്തികമാന്ദ്യം പോലുള്ളവ നമ്മെ മാറ്റിത്തീര്‍ക്കുമ്പോള്‍ ഡ്രൂ ഫോസ്റ്റിന്റെ ഹാര്‍വാഡ് മാനവികമായ അന്വേഷണങ്ങളുടെയും ലിബറല്‍ ആര്‍ട്‌സിന്റെയും പഴയ പാരമ്പര്യത്തിന് കാതോര്‍ക്കുകയായിരുന്നു.  ഉന്നതവിദ്യാഭ്യാസത്തിന്റെ മാറുന്ന മുഖത്തിന്റെ പ്രതീകം തന്നെയായിരുന്നു സൂസന്‍ ഹോക്ക്ഫീല്‍ഡ്. വിദ്യാഭ്യാസരംഗത്തെ പ്രശ്‌നങ്ങളെ ഇഴകീറി പരിശോധിക്കാതെ എല്ലാറ്റിനെയും സമ...

ചെറിയ മനുഷ്യനും വലിയ മഹത്വവും

കൊളംബിയയിലെ കരീബിയിന്‍ തീരത്തെ കടല്‍ക്കരയിലെ ഒരു സായാഹ്നം. വിനോദസഞ്ചാരികളുടെ ആധിക്യത്താല്‍ അന്തരീക്ഷം ശബ്ദമുഖരിതം. ആരെയും ആകര്‍ഷിക്കുന്ന ചുടുകാപ്പിയുടെ സുഗന്ധം. ഗബ്രിയേല്‍ ഗാര്‍ഷ്യാ മാര്‍കേസിന്റെ ഭവനം അസ്തമയഅരുണശോഭയില്‍ വെട്ടിത്തിളങ്ങുന്നു. ചുകന്ന ഇഷ്ടികയില്‍ പണിതുയര്‍ത്തിയ മാര്‍കേസ് ഭവനം കടലിന്നഭിമുഖമായി തലയുയര്‍ത്തിനില്ക്കുന്നു. എന്റെ ചിന്തകള്‍ ഗാര്‍സ്യയിലും ഏകാന്തതയുടെ നൂറുവര്‍ഷങ്ങളിലുമായി മാത്രമൊതുങ്ങിയില്ല. പണവും പ്രശസ്തിയും അധികാരവുമില്ലാതെ ഒരാള്‍ക്ക് മഹനീയത കൈവരുമോയെന്ന ആലോചനയില്‍ ഞാന്‍ മുഴുകി. ലോകാംഗീകാരവുമായി യഥാര്‍ഥ മഹനീയതയ്‌ക്കെന്ത് ബന്ധമാണുള്ളത്? നൊബേല്‍ സമ്മാനം കിട്ടിയെങ്കില്‍ മാത്രമാണോ നമ്മളില്‍ മഹത്വം വന്നുനിറയുക? അങ്ങനെയെല്ലാം ആലോചിക്കുമ്പോഴാണ് ഒരാള്‍ സ്വയംപ്രഖ്യാപിത ടൂറിസ്റ്റ് ഗൈഡായി അവതരിച്ച് മാര്‍കേസ് ഈ 80-ാം വയസ്സില്‍ ഒരു തെരുവുവേശ്യയുടെ ജീവിതമെഴുതുന്നതെങ്ങനെയെന്ന് വിശദീകരിക്കാന്‍ തുടങ്ങിയത്. പല ചരിത്രസംഭവങ്ങളും അടിമവ്യാപാരത്തിന്റെയും കടല്‍ക്കൊള്ളക്കാരുടെയും ഭീതിദമായ കഥകളും ഞാന്‍ കേട്ടു. ചരിത്രംകൊണ്ടുള്ള കൂടുതല്‍ ആക്രമണം തടയാനെന്നോണം ഞാന്‍ കുറച്ചു പിസോയെടുത്ത് അയാള...

ഗാന്ധിജി പിന്നെ ഹസാരെ

റെവലൂഷന്‍ എന്ന പദത്തെയാണ് നാം പരിവര്‍ത്തനം, വിപ്ലവം എന്നെല്ലാം വിവക്ഷിക്കുന്നതെങ്കില്‍ അത് തുടങ്ങിയിടത്തുതന്നെ തിരിച്ചെത്തലാണ്; ചാക്രികസഞ്ചാരം. ഗാന്ധിജിയുടെ യാത്ര അതായിരുന്നു. ഹിമഗിരികളോളം പഴക്കമുള്ള ഭാരതീയ ആത്മീയ പാരമ്പര്യങ്ങളിലെ കാലാതീതമായ സത്യത്തിലേക്ക് മടങ്ങിയെത്തിയൊരു തീര്‍ഥാടനമായിരുന്നു അത്.  ടി.എസ്. എലിയട്ടിന്റെ പ്രസിദ്ധമായ വരികള്‍ നോക്കുക: പര്യവേക്ഷണങ്ങള്‍ നാം തുടര്‍ന്നുകൊണ്ടേയിരിക്കും. എല്ലാ പര്യവേക്ഷണങ്ങളുടെയും അവസാനം നാം തുടങ്ങിയിടത്തുതന്നെ തിരിച്ചെത്തും, എങ്കിലും നമ്മള്‍ ആദ്യമായി ആ സ്ഥലം കണ്ടെത്തുന്നത് അന്നായിരിക്കും. റെവലൂഷന്‍ അഥവാ പരിവര്‍ത്തനത്തിലുപരിയായി ഗാന്ധിജിയുടെ ജീവിതം ഇവലൂഷന്‍ അഥവാ ഉരുത്തിരിയലായിരുന്നു. ഒരു സാധാരണമനുഷ്യന്‍ അതിമാനുഷനായി ഉരുത്തിരിയുന്ന അസാധാരണമായ കാഴ്ച.  മറയില്ലാതെ തന്റെ ദൗര്‍ബല്യങ്ങളെപ്പറ്റിയും പരാജയങ്ങളെപ്പറ്റിയും അദ്ദേഹമെഴുതി. അദ്ദേഹം ലോകത്തിന് പ്രചോദനമായിക്കൊണ്ടിരിക്കുന്നത് നേടിയ മഹാവിജയങ്ങളാലല്ല, മറിച്ച് വ്യത്യസ്തമായ ഉദ്യമങ്ങളുടെ അസാധാരണത്വം കൊണ്ടാണ്. അധികാരത്തിന്റെയും പ്രശസ്തിയുടെയും ഇടനാഴികളില്‍ അഴിമതിയും സ്വജനപക്ഷപാതവും അഴുക്കുപിടിച...

മഹാത്മാക്കളായ അധ്യാപകര്‍

ജീവിതാനുഭവങ്ങളില്‍നിന്ന് നാം കണ്ടെത്തിയ നമ്മെക്കാളും വലുതാണ് യഥാര്‍ഥത്തില്‍ നമ്മുടെ വലിപ്പമെന്ന് ബോധ്യപ്പെടുത്തുക കഴിവുറ്റ അധ്യാപകരാണ്; ചെറിയ ശരീരത്തിലെ വലിയ മനുഷ്യരാണ് നാമെന്ന ബോധം. അനുഭവിച്ചത് ജീവിതമെന്ന മഹാസാഗരത്തിലെ ഒരു കുടം വെള്ളം മാത്രമാണെന്നും ബാക്കിയത്രയും ഇനിയും നാമറിയേണ്ടതാണെന്നും അവര്‍ നമ്മെ ബോധ്യപ്പെടുത്തുന്നു. അങ്ങനെ നോക്കുമ്പോള്‍ അനുഭവങ്ങളാല്‍ നിര്‍വചിക്കപ്പെടാനാവാത്ത അനുഭവജ്ഞരായി നാം മാറുന്നു. സ്വന്തം നാവിലെ രസമുകുളങ്ങളുടെ രസം നമുക്കറിയുക സാധ്യമല്ല. നാവിന്‍മേലും വായിലാകമാനവുമായി വ്യാപിച്ചുകിടക്കുന്ന അയ്യായിരത്തോളം രസമുകുളങ്ങള്‍ ഉപ്പ്, പുളി, മധുരം, കയ്പ് ഇത്യാദി രസങ്ങള്‍ നമ്മെ അറിയിക്കുന്നു. രസമുകുളങ്ങള്‍ക്കാവട്ടെ സ്വന്തംനിലയില്‍ രസമൊന്നുമില്ലതാനും ഒരാള്‍ക്കും സ്വന്തം നാവിലെ രസമുകുളങ്ങളുടെ രസം നിര്‍വചിക്കുക സാധ്യവുമല്ല. അതുപോലെ അനുഭവങ്ങള്‍ക്ക് അനുഭവജ്ഞനെ നിര്‍വചിക്കുകയും സാധ്യമല്ല. ഐന്ദ്രികമായ ഓര്‍മകളുടെ പാണ്ടികശാല മാത്രമാണ് നമ്മുടെ ശരീരമെന്നും അത് നാളെ മണ്ണടിയേണ്ടതാണെന്നുമുള്ള ബോധം നമ്മിലുണ്ടാക്കുന്നതും മികച്ച അധ്യാപകരാണ്. ഇന്ദ്രിയങ്ങള്‍ക്കതീതമാണ് നാമെന്ന ബോധം നമ്മിലുണ്...

പ്രതിഭയുടെ പാഠം

കാഠിന്യമേറിയ ഒരു പാറയല്ല, മാര്‍ദവമേറിയ കളിമണ്ണാണ് നേതാക്കളെ സംബന്ധിച്ചിടത്തോളം ജീവിതം. മാറുന്ന സാഹചര്യങ്ങള്‍ക്കനുസരിച്ച് അവരതിനെ രൂപപ്പെടുത്തിയെടുക്കും. ഓപ്‌റ വിന്‍ഫ്രിയുടെ കഥ അവിസ്മരണീയമാണ്. അവിവാഹിതരായ കൗമാരപ്രായക്കാരുടെ മകള്‍. അതിദരിദ്രമായ കുടുംബപശ്ചാത്തലത്തില്‍ വളരുന്ന കുട്ടി ഒമ്പതാം വയസ്സില്‍ ബലാത്സംഗത്തിനിരയാവുന്നു. വിവാഹമോചനം നേടിയ മാതാപിതാക്കളോടൊപ്പം കൗമാരകാലം. പ്രക്ഷേപണരംഗത്തെത്തുന്നത് പതിനാറാമത്തെ വയസ്സില്‍. 19 വയസ്സാവുമ്പോഴേക്കും രംഗത്തെ അനിഷേധ്യസാന്നിധ്യമായി 'ആഫ്രോ അമേരിക്കന്‍ വനിത'യെന്ന് പ്രശസ്തയായ ഓപ്‌റ വിന്‍ഫ്രി. തൊലിനിറം അവിടെയും പ്രശ്‌നമായി. അമേരിക്കന്‍ ടെലിവിഷനില്‍ പിടിച്ചുനില്‍ക്കാനാവാത്ത അവസ്ഥ നേരിടേണ്ടിവന്നു. എന്നാല്‍, എല്ലാറ്റിനെയും മറികടന്ന് അവര്‍ അമേരിക്കന്‍ പ്രേക്ഷകരുടെ ഹൃദയം കവര്‍ന്നു.  'ആം ഷിക്കാഗോ'യെന്ന പരിപാടി രാജ്യത്തെ ഏറ്റവും പ്രേക്ഷകരുള്ള പരിപാടിയാവുമ്പോള്‍ അവരുടെ പ്രായം വെറും 30. 1985-ല്‍ 31-ാമത്തെ വയസ്സിലാണ് അവര്‍ 'ദി കളര്‍ പര്‍പ്പിള്‍' എന്ന സ്പില്‍ബര്‍ഗ് സിനിമയില്‍ അഭിനയിച്ചത്. അതാവട്ടെ ഏറ്റവും നല്ല സഹനടിക്കുള്ള ഓസ്‌കര്‍ നോമിന...

വെക്കുന്നതല്ല മുടി വളരുന്നതാണ്‌

ഹാര്‍വാഡ് ബിസിനസ് സ്‌കൂളിനെ ഒരു ബൗദ്ധിക-സര്‍ക്കസ് കൂടാരമെന്ന് വിശേഷിപ്പിക്കാവുന്നതാണ്. സകലവിഷയത്തെക്കുറിച്ചും എന്തെങ്കിലുമൊക്കെ നമുക്കറിയാന്‍ പറ്റുന്നയിടം. എങ്ങനെ ഈശ്വരനെ അറിയാം എന്നൊരു പ്രഭാഷണം ഒരു മുറിയില്‍ നടക്കുമ്പോള്‍ അടുത്തമുറിയില്‍ ദൈവം തന്നെ പ്രഭാഷകനാണെന്ന് കരുതുക. ആളുകള്‍ ഏതിലേക്കുള്ള ക്യൂവിലായിരിക്കും? ദൈവത്തെ കേള്‍ക്കാന്‍ പോയെന്നുവരില്ല, ദൈവത്തെ അറിയുന്ന വിധം തലനാരിഴകീറി പരിശോധിക്കുന്നിടത്തായിരിക്കും ഹാര്‍വാഡികളുടെ സ്ഥാനം. ഞാന്‍ ആ ഇന്ത്യന്‍ യോഗിയെ കാണുന്നത് ഹാര്‍വാഡ് സ്‌ക്വയറിലാണ്. അദ്ദേഹം ഒരുപറ്റം വിദ്യാര്‍ഥികളുമായി സംവദിക്കുകയായിരുന്നു. ഐന്‍സ്റ്റീന്റെ ചപ്രത്തലമുടി, മാര്‍ക്‌സിന്റെ അലസമായി നീണ്ട സമൃദ്ധമായ താടി.  നിങ്ങള്‍ യോഗികളെന്താണ് എപ്പോഴും ഇങ്ങനെ താടിയും മുടിയും വെക്കുന്നത് - ഒരുവന്റെ ചോദ്യം അതായിരുന്നു. ഈ മുടിയും താടിയും വെച്ചതല്ല, വന്നതാണ്. ലോകത്തെവിടെയും മുടിയുടെ സ്വാഭാവികമായ ധര്‍മം വളരുകയാണല്ലോ? നിങ്ങള്‍ അത് മുറിക്കുന്നു, ഒപ്പിക്കുന്നു, കെട്ടിവെക്കുന്നു, തലയില്‍ വരെ പച്ചകുത്തുന്നു. അതെല്ലാം സ്വാഭാവികമായി സംഭവിക്കുന്നതാണെന്ന് വിശ്വസിക്കുന്നു, സ്വാഭാവികമായി സംഭവിക...

വലിയ ലോകവും വലിയ മനുഷ്യരും

വലിയലോകവും ചെറിയ മനുഷ്യരുമാണ് നാമെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ഒരര്‍ഥത്തില്‍ നോക്കിയാല്‍ പലരും അങ്ങനെയല്ലെന്നതാണ് സത്യം. വലിയ ലോകത്തോളം തന്നെവളര്‍ന്ന എത്രയെത്ര ആളുകളുണ്ട് നമുക്കുചുറ്റും. ലോകത്തോളം വളരാനുള്ള കഴിവ് നമ്മളിലുണ്ട്. ലോകത്തെ തന്നിലേക്കൊതുക്കാനുള്ളത്രയും ഇടവും നമ്മളിലുണ്ട്. കുറച്ചുബാക്കിയും കാണണം. ഒരു നേതൃത്വപരിശീലന സെമിനാറില്‍ സംസാരിക്കാനായിരുന്നു ഞാന്‍ ദക്ഷിണാഫ്രിക്കയിലെ ഡര്‍ബനില്‍ എത്തിയത്. അന്നവിടെ ഒരു പരസ്യ ഏജന്‍സി നടത്തിക്കൊണ്ടുപോവുന്ന ഒരാളുമായി സംസാരിക്കാനിടയായി. അവരൊരു രാജ്യാന്തര സര്‍വേ നടത്തിയകാര്യം അയാള്‍ വളരെ രസകരമായി അവതരിപ്പിച്ചു. ആഫ്രിക്കയിലെ ഏറ്റവും ശക്തമായ ആദ്യ മൂന്നു ബ്രാന്‍ഡുകള്‍ കണ്ടെത്തുകയായിരുന്നു സര്‍വേയുടെ ലക്ഷ്യം. ആദ്യ മൂന്നെണ്ണത്തില്‍ ഒന്നാമതായി നൈകും (ചഹക്ഷവ) രണ്ടാമതായി നെല്‍സണ്‍മണ്ടേലയും മൂന്നാമതായി കൊക്കക്കോളയും വന്നു. കോടികള്‍ പൊടിച്ചും നിരവധി മസ്തിഷ്‌കങ്ങള്‍ ഒരുപോലെ അവിശ്രമം പണിതും സകലവിധ അടവുകളും പയറ്റിയും രണ്ടു ബഹുരാഷ്ട്ര ഭീമന്‍മാര്‍ നേടിയെടുത്ത സ്ഥാനത്തിനൊപ്പമായിരുന്നു ആയുസ്സിന്റെ നല്ലകാലം, തടവറകളിലെ അന്ധകാരത്തില്‍ കഴിഞ്ഞ ആ മനുഷ്യന്റെ ...

സ്വരലയവും ഏകാഗ്രതയും

അറിവിന്റേതു ശബ്ദരഹിതമായ ലോകമാണ്. ഒരര്‍ഥത്തില്‍ അറിവു ഊമയാണ്. ശബ്ദമില്ലാത്ത അറിവിനു ശബ്ദം നല്കുന്നത് ഏകാഗ്രതയാണ്. ആ ഏകാഗ്രതയുടെ സംഭാവനയാണ് നമുക്കു ചുറ്റുമുള്ള ഈ ലോകം. നമ്മുടെ താജ്മഹലാവട്ടെ, അമേരിക്കയിലെ സ്വാതന്ത്ര്യപ്രതിമയാവട്ടെ ഈജിപ്തിലെ പിരമിഡുകളാവട്ടെ, ആദരവോടുകൂടി മാത്രം നോക്കിപ്പോവുന്നതാണ് ഈ സൃഷ്ടികളെല്ലാം. ആരെയും അത്ഭുതപരതന്ത്രരാക്കുന്നതാണ് അതിന്റെ ആകാരവും രൂപഭംഗിയും പിഴവുകളില്ലാത്ത നിര്‍മിതിയുമെല്ലാം. ഇതെല്ലാം ഇത്രയും മനോഹരമായി ഒത്തുവന്നു ആ ശില്പഭംഗി സാധ്യമാക്കിയതിനു പിറകില്‍ എന്താണ്?  എല്ലാ സുന്ദരസൃഷ്ടികളുടെയും രേഖാചിത്രം ആദ്യം തെളിയുന്നത് മനുഷ്യമനസ്സുകളിലാണ്. മസ്തിഷ്‌കത്തിലെ ഒരു സംഘം ന്യൂറോണുകളുടെ സങ്കീര്‍ണമായ സംവിധാനമാണത്. സങ്കീര്‍ണമായ ആ സംവിധാനത്തെ നിലനിര്‍ത്തുന്നതു ഏകാഗ്രതയാണ്. തികഞ്ഞ ഏകാഗ്രതയുടെ മാന്ത്രികവിരലുകളില്‍ വിരിഞ്ഞ മഹാസൗധമാണതെന്നു പാരീസിലെ ഈഫല്‍ ടവറിനുമുന്നില്‍ നില്ക്കുമ്പോള്‍ എനിക്കു തോന്നിയിട്ടുണ്ട്. ബീഥോവന്റെ സംഗീതം ആസ്വദിക്കുമ്പോഴും ഇതുതന്നെയാണു തോന്നാറ്. അവിശ്വസനീയമായ ഏകാഗ്രത സാധ്യമാക്കിയ സംഗീതം. ശബ്ദവീചികളാല്‍ പണിതുയര്‍ത്തിയ മറ്റൊരു താജ്തന്നെയാണ് ബീഥോവന...

'കോര്‍പ്പറേറ്റ് ലീഡര്‍' ഗാന്ധിജി

കോംപ്ലക്‌സ് ലൈഫ് സ്റ്റൈല്‍ സൊലൂഷന്‍സ് ഇന്‍ക് എന്ന സാങ്കല്പിക സ്ഥാപനത്തിലെ കോര്‍പ്പറേറ്റ് ലീഡറുടെ ഒഴിവിലേക്ക് പരിഗണിക്കപ്പെടുന്നതിനായി മോഹന്‍ദാസ് കരംചന്ദ് ഗാന്ധി ഒരു ബയോഡാറ്റ അയച്ചു എന്നു കരുതുക. വര്‍ത്തമാനകാല പരിതസ്ഥിതിയില്‍ സ്ഥാപനം അദ്ദേഹത്തിനു അയച്ചേക്കാവുന്ന ഒരു മറുപടി ഇങ്ങനെയായിരിക്കും.  പ്രിയപ്പെട്ട മോഹന്‍ദാസ് കരംചന്ദ് ഗാന്ധി,  പ്രശസ്തമായ ഞങ്ങളുടെ സ്ഥാപനത്തിലെ കോര്‍പ്പറേറ്റ് കമ്യൂണിക്കേഷന്‍ വൈസ് പ്രസിഡന്റ് പദവിയിലേക്ക് അപേക്ഷിച്ച താങ്കളുടെ നല്ല മനസ്സിന് നന്ദി. അപേക്ഷയോടൊപ്പം താങ്കള്‍ സമര്‍പ്പിച്ച വിശദമായ ജീവചരിത്രത്തിനും നന്ദി. താങ്കളപേക്ഷിച്ച പദവി കൂടുതലായും ആവശ്യപ്പെടുന്നത് മൂല്യബോധമല്ല, മൂല്യരാഹിത്യമാണ് എന്ന വസ്തുത താങ്കളുടെ ശ്രദ്ധയില്‍പ്പെടുത്തട്ടെ. ഞങ്ങള്‍ അന്വേഷിക്കുന്നത് ഒരു ്വഹരവ്യിവീഹലവൃറ നെയാണ് ്വഹിറുവ്യിവീഹലവൃറ നെ അല്ല.  താങ്കളുടെ ബയോഡാറ്റയില്‍ കാണുന്നതുപോലെ, നിരന്തരമായി സത്യം മാത്രം പറഞ്ഞുകൊണ്ടിരിക്കുക എന്ന സ്വഭാവം ഞങ്ങളുടെ സ്ഥാപനത്തിന്റെ ഇമേജിനെത്തന്നെ പ്രതികൂലമായ രീതിയില്‍ ബാധിക്കുമോയെന്ന ഭയം ഞങ്ങള്‍ക്കുണ്ട്. സത്യസന്ധമായി പറഞ്ഞാല്‍, വളരെ സൂക്ഷ്മതയോടെമാ...

ആ വിദ്യാര്‍ഥി എന്റെ അധ്യാപകന്‍

പ്രണയിക്കാന്‍ പഠിപ്പിക്കുക സാധ്യമല്ല. ഡേറ്റിങ് പ്രോട്ടോക്കോളുകളെപ്പറ്റി ബോധവത്കരണം ഒരുപക്ഷേ, സാധ്യമാവാം. പ്രണയവും പ്രണയത്തിലേക്കുള്ള പ്രയാണവുമെല്ലാം സ്വയം കണ്ടെത്തേണ്ടതാണ്, സ്വയം നടന്നുതീര്‍ക്കേണ്ടതും.  ലീഡര്‍ഷിപ്പ് അതുപോലെയാണ്. പാതയിലെ വഴിവിളക്കുകളുടെയും അടയാളങ്ങളുടെയും റോളുകള്‍ മാത്രമേ അധ്യാപകനുള്ളൂ. മറ്റുള്ളവരില്‍നിന്ന് തികച്ചും വ്യത്യസ്തനായ ഒരു വിദ്യാര്‍ഥിയുണ്ടായിരുന്നു എനിക്ക് ഐ.ഐ.എമ്മില്‍. സ്വന്തം അഭിനിവേശങ്ങള്‍ക്ക് പിന്നാലെ അക്ഷീണം ഓടിയവന്‍. കാടിന്റെ എകാന്തതയില്‍ മതിമറന്നുപാടുന്ന കുയിലിനെപ്പോലെ പാടിപ്പറന്നവന്‍. ഉള്ളില്‍ മുളപൊട്ടിയ സ്വാതന്ത്ര്യഗീതം ഉച്ചസ്ഥായിയില്‍ ആലപിച്ചവന്‍.  കൂടെയുള്ളവര്‍ ആകര്‍ഷകമായ ശമ്പളവും കാറും ഫ്ലാറ്റും കൈവരുന്ന വന്‍ വ്യാവസായിക സാമ്രാജ്യങ്ങളിലേക്ക് ചേക്കേറിയപ്പോള്‍ മഞ്ജുനാഥ് നടന്നുകയറിയത് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനിലേക്കായിരുന്നു - ഉത്തര്‍പ്രദേശിലെ ഒരു പെട്രോള്‍-ഡീസല്‍ ഫില്ലിങ് സ്റ്റേഷന്റെ മേല്‍നോട്ടച്ചുമതലയിലേക്ക്. ആകസ്മികമായിരുന്നില്ല, ആ കര്‍മമേഖല അയാള്‍ തിരഞ്ഞെടുത്തത്, ബോധപൂര്‍വമായിരുന്നു. ബാരബങ്കിയിലെ മൂന്ന് ഫില്ലിങ് സ്റ്റേഷനുകള്‍ മഞ്ജു പൂ...

ആനയും കൊതുകും ഈഗോയും

ആധുനികലോകത്ത് ബ്രാന്‍ഡുകള്‍ ജന്മമെടുക്കുന്നതും വളരുന്നതും വിസ്മൃതമാവുന്നതും മിക്കവാറും ചെറിയ കാലയളവിനിടക്കാണ്. വിപണിയില്‍ അവയുളവാക്കുന്ന ചലനവും ശ്രദ്ധയും വളരെ കുറച്ചുകാലത്തേക്കാണെന്നര്‍ഥം. ടോക്കിയോവിലെ കസ്യൂമര്‍ ഇലക്‌ട്രോണിക്‌സ് മാര്‍ക്കറ്റില്‍ ഒരു ഡിജിറ്റല്‍ ഉല്പന്നത്തിനു ലഭിക്കുന്ന ശ്രദ്ധയും പരിഗണനയും ഏറ്റവും കൂടിയാല്‍ മൂന്നുമാസത്തേക്കാണെന്നു പഠനങ്ങള്‍ പറയുന്നു.  വന്‍കിട കമ്പനികളിലെ സി.ഇ.ഒ.മാരുടെ 'ആയുര്‍ദൈര്‍ഘ്യം' തന്നെ ഏതാണ്ട് പകുതിയായി വെട്ടിച്ചുരുക്കപ്പെട്ടിരിക്കുകയാണ്. മാറുന്ന പരിഗണനകളുടെയും ശ്രദ്ധക്കുറവിന്റെയും ലോകം അനുദിനം വികസിച്ചുകൊണ്ടിരിക്കുന്നു. ബെഡ്‌റൂമെന്നോ ബോര്‍ഡ്‌റൂമെന്നോ ഉള്ള വ്യത്യാസങ്ങളില്ല. പാശ്ചാത്യലോകത്ത് രണ്ടിലൊന്നു വിവാഹബന്ധങ്ങളും പരാജയമാവുന്നതിന്റെ കാരണം ലളിതമാണ് - പങ്കാളികള്‍ക്കിടയിലെ ശ്രദ്ധയില്ലായ്മ. പങ്കാളികളെ ശ്രദ്ധയില്ലായ്മ പ്രതിയോഗികളാക്കുകയാണ്. നമുക്ക് നമ്മോടുതന്നെ ചേര്‍ന്നിരിക്കാനായി ഏതാനും സെക്കന്റുകള്‍ കൂടി മാറ്റിവെക്കാന്‍ പറ്റാത്ത ഭീതിദമായ അവസ്ഥ.  നമ്മുടെ വാഹനത്തിന്റെ അറ്റകുറ്റപ്പണിക്കായി നമുക്കു സമയം കണ്ടെത്താനാവും. ലേശം അറ്റകുറ്റപണി ന...

തകരാത്ത ഐക്യം, വിശ്വാസവും

ഓസ്‌ട്രേലിയയിലെ 140 കോടി ഡോളര്‍ കമ്പനിയായ ഫ്ലൈറ്റ് സെന്ററിന്റെ സ്ഥാപകനും സി.ഇ.ഒ.യുമായിരുന്നു ഗ്രഹാം ടേര്‍ണര്‍. തന്റെ ആയിരക്കണക്കിന് തൊഴിലാളികളുമായുള്ള അദ്ദേഹത്തിന്റെ ബന്ധം പരമ്പരാഗതമായ ഇന്ത്യന്‍ സംസ്‌കാരത്തെ അനുസ്മരിപ്പിക്കുന്ന കുടുംബബന്ധമായിരുന്നു. ആദ്യം അവരെ ഏഴ് അംഗങ്ങളുള്ള ടീമുകളാക്കി തിരിക്കുന്നു. അതിനെ അദ്ദേഹം കുടുംബം അഥവാ ഫാമിലിയെന്ന് വിളിച്ചു. അത്തരം ഏഴ് ഫാമിലികളെ അദ്ദേഹം വില്ലേജ് ആക്കിത്തിരിച്ചു. അങ്ങനെ നിശ്ചിത വില്ലേജുകളെ അദ്ദേഹം ട്രൈബ് എന്ന് രേഖപ്പെടുത്തി. അങ്ങനെ ട്രൈബുകള്‍ ഒന്നുചേരുമ്പോള്‍ ഫ്ലൈറ്റ് സെന്റര്‍ സ്വയം ഒരു രാഷ്ട്രമായിമാറുന്നു. ഫ്ലൈറ്റ് സെന്ററിന് ലോകത്ത് പലയിടത്തും ശാഖകളുണ്ട്. അവിടെയെല്ലാം ജീവനക്കാരുടേത് ഏഴുപേര്‍ ചേര്‍ന്ന ഫാമിലി, വില്ലേജ്, ട്രൈബ് സംവിധാനമാണുള്ളത്.  ലോകമെങ്ങും സാമൂഹികാംഗീകാരം നേടിയെടുത്ത സ്ഥാപനമാണ് കുടുംബം. ഫ്ലൈറ്റ് സെന്റര്‍ എന്ന മഹാപ്രസ്ഥാനത്തിന്റെ അടിത്തറ സുസ്ഥിരവും സുരക്ഷിതവുമായ കുടുംബവ്യവസ്ഥയാണ്. വീടുവിട്ടാല്‍ മറ്റൊരു വീടായി കമ്പനി മാറുന്നു. ജീവനക്കാര്‍ക്ക് സ്വന്തം വീടിനോടുള്ള അതേ ആത്മബന്ധം സ്ഥാപനവുമായി ഇഴചേരുന്നു. ജീവനക്കാര്‍ തമ്മിലുള്...

അപ്രതിരോധ്യം

ദൃശ്യവും അപ്രതിരോധ്യവുമായ കരുത്താണ് പ്രാദേശികമായ മാനുഷികമൂല്യങ്ങളുടേത്. കാലങ്ങളായി ഉരുത്തിരിഞ്ഞുവന്ന വിശ്വാസങ്ങള്‍, ആചാരങ്ങള്‍ എല്ലാം പ്രതിഫലിക്കുന്നതാണ് അവ. എത്ര തിരക്കേറിയ നഗരവീഥികളിലും അലസമായി അലയുന്ന, ചിലപ്പോഴെങ്കിലും മൃഗീയമായൊരു റോഡ് ഡിവൈഡറായി നിലകൊള്ളുന്ന പശുക്കളെ നാം കാണുന്നു. യാതൊരു മുറുമുറുപ്പുമില്ലാതെ ബൈക്കുകാരും കാറുകാരും വെട്ടിച്ച് വഴിമാറി പോവുന്നു. നമുക്ക് ട്രാഫിക് പോലീസുകാരനോടുള്ള അതേ ഭയഭക്തിതന്നെയാണ് പശു ഏറ്റുവാങ്ങുന്നതും. കാരണം നമ്മുടെ ബോധതലത്തില്‍ കാമധേനു ചിരപ്രതിഷ്ഠിതമാണ്.  'വിശുദ്ധപശു' (ഹോളി കൗ) എന്ന പ്രയോഗം സായിപ്പുണ്ടാക്കിയത് അവിശ്വസനീയമെന്ന് തോന്നുന്നതിനെ വിശേഷിപ്പിക്കാനാണ്. അവര്‍ക്ക് അവിശ്വസനീയമായത് ഇന്ത്യയില്‍ ഒരു യാഥാര്‍ഥ്യമാണ്. സായിപ്പിന്റെ സ്വന്തം സ്ഥാപനമായ മക്‌ഡോണാള്‍ഡിന്റെ ഇന്ത്യന്‍ ശൃംഖലകളില്‍ കാലിയിറച്ചി ഉത്പന്നമായ ഹാംബര്‍ഗറിന്റെ വില്പന കമ്പനിതന്നെ നിരോധിച്ചതാണ്. പ്രാദേശികമൂല്യങ്ങളുടെ അദൃശ്യമായ കരുത്തിനെ അവഗണിക്കുവാന്‍ ആഗോളഭീമന്‍മാര്‍ക്കുകൂടി അസാധ്യമാണ് എന്നതിന്റെ തെളിവാണിത്. പ്രാദേശികമായ വിശ്വാസങ്ങളോടും ആചാരങ്ങളോടുമുള്ള ബഹുമാനമല്ലെങ്കില്‍ പി...

വിശ്വാസ്യത എന്ന നെടുംതൂണ്‍

'ടാറ്റ എന്ന ബ്രാന്‍ഡിനെ താങ്ങിനിര്‍ത്തുന്നത് വിശ്വാസ്യതയാണ്' - കോര്‍പ്പറേറ്റ് രംഗത്തെ ഒരു യുവനേതൃനിരയെ അഭിസംബോധനചെയ്യുകയായിരുന്നു ടാറ്റാ സ്റ്റീലിന്റെ മുന്‍ മാനേജിങ് ഡയറക്ടര്‍ ഡോ. ജെ.ജെ. ഇറാനി. 'ടാറ്റാ' എന്ന പേരുതന്നെ മറ്റുള്ളവരില്‍ വിശ്വാസം ജനിപ്പിക്കുന്നതെങ്ങനെയെന്ന് സ്വാനുഭവത്തിലൂടെ അദ്ദേഹം വിശദീകരിച്ചു. ''ഞാനന്ന് വിമാനത്താവളത്തില്‍ ബാഗേജ് ക്ലിയറന്‍സിനായി കാത്തുനില്ക്കുകയായിരുന്നു. സാധാരണയായി വളരെ സാവധാനംമാത്രം നടക്കുന്ന ഒരു പ്രക്രിയ. അവിടം വിട്ടുപോവുന്നതിന് മുന്നേതന്നെ യാത്രികന്റെ ബാഗിലെന്താണെന്നറിയാന്‍ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പരിശോധനയുണ്ടാവും. ഒരാള്‍ എന്റെ ബാഗ് പരിശോധിക്കാനെത്തി. ഞാനെന്തു ചെയ്യുന്നു എന്നദ്ദേഹം ആരാഞ്ഞു. ടാറ്റയിലായിരുന്നു എന്നുമാത്രം മറുപടി പറഞ്ഞു. അദ്ദേഹം എന്നോട് കൂടുതലൊന്നും ചോദിച്ചില്ല. കടന്നുപോവാന്‍ അനുവദിച്ചു''. ഒരു ബ്രാന്‍ഡ് ഉണ്ടാക്കിയെടുക്കുന്ന വിശ്വാസ്യതയുടെ വലിയ തെളിവാണ് ആ ചെറിയൊരു കാര്യം. അദ്ദേഹത്തിന്റെ ഭാഷയില്‍ ഒരു ബിസിനസ്സിന്റെ വിജയം നിര്‍ണയിക്കുന്നത് സമൂഹത്തിന് ആ ബിസിനസ്സുകാരനിലുള്ള വിശ്വാസമാണ്. 'ചെരിപ്പെങ്കില്‍ ബാറ്റ...