ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പ്രതിഭയുടെ പാഠം

കാഠിന്യമേറിയ ഒരു പാറയല്ല, മാര്‍ദവമേറിയ കളിമണ്ണാണ് നേതാക്കളെ സംബന്ധിച്ചിടത്തോളം ജീവിതം. മാറുന്ന സാഹചര്യങ്ങള്‍ക്കനുസരിച്ച് അവരതിനെ രൂപപ്പെടുത്തിയെടുക്കും. ഓപ്‌റ വിന്‍ഫ്രിയുടെ കഥ അവിസ്മരണീയമാണ്. അവിവാഹിതരായ കൗമാരപ്രായക്കാരുടെ മകള്‍. അതിദരിദ്രമായ കുടുംബപശ്ചാത്തലത്തില്‍ വളരുന്ന കുട്ടി ഒമ്പതാം വയസ്സില്‍ ബലാത്സംഗത്തിനിരയാവുന്നു. വിവാഹമോചനം നേടിയ മാതാപിതാക്കളോടൊപ്പം കൗമാരകാലം. പ്രക്ഷേപണരംഗത്തെത്തുന്നത് പതിനാറാമത്തെ വയസ്സില്‍. 19 വയസ്സാവുമ്പോഴേക്കും രംഗത്തെ അനിഷേധ്യസാന്നിധ്യമായി 'ആഫ്രോ അമേരിക്കന്‍ വനിത'യെന്ന് പ്രശസ്തയായ ഓപ്‌റ വിന്‍ഫ്രി. തൊലിനിറം അവിടെയും പ്രശ്‌നമായി. അമേരിക്കന്‍ ടെലിവിഷനില്‍ പിടിച്ചുനില്‍ക്കാനാവാത്ത അവസ്ഥ നേരിടേണ്ടിവന്നു. എന്നാല്‍, എല്ലാറ്റിനെയും മറികടന്ന് അവര്‍ അമേരിക്കന്‍ പ്രേക്ഷകരുടെ ഹൃദയം കവര്‍ന്നു. 

'ആം ഷിക്കാഗോ'യെന്ന പരിപാടി രാജ്യത്തെ ഏറ്റവും പ്രേക്ഷകരുള്ള പരിപാടിയാവുമ്പോള്‍ അവരുടെ പ്രായം വെറും 30. 1985-ല്‍ 31-ാമത്തെ വയസ്സിലാണ് അവര്‍ 'ദി കളര്‍ പര്‍പ്പിള്‍' എന്ന സ്പില്‍ബര്‍ഗ് സിനിമയില്‍ അഭിനയിച്ചത്. അതാവട്ടെ ഏറ്റവും നല്ല സഹനടിക്കുള്ള ഓസ്‌കര്‍ നോമിനേഷനും അവര്‍ക്ക് നേടിക്കൊടുത്തു. ശില്പിയുടെ കൈയിലെ മരത്തടിപോലെയാണ് നേതാവ് മാറ്റത്തെ നയിക്കേണ്ടതെന്ന് അവരുടെ ജീവിതം കാണിക്കുന്നു. അല്പാല്പമായി ചെത്തിമിനുക്കിയെടുക്കുമ്പോഴാണ് പ്രത്യേകരൂപമില്ലാത്ത മരത്തടി ആകര്‍ഷകമായ ശില്പമായി മാറുന്നത്.

''അനുനിമിഷം മാറിക്കൊണ്ടിരിക്കുന്ന ഒരു വ്യക്തിയാണ് ഞാന്‍. മറ്റുള്ളവരെപ്പോലെത്തന്നെയാണ് ഞാനും. ഓരോ അനുഭവങ്ങളില്‍നിന്നും പ്രതിസന്ധികളില്‍നിന്നും ഞാന്‍ പാഠം ഉള്‍ക്കൊള്ളുന്നു.'' പ്രതിസന്ധികളില്ലാത്തിടത്ത് അതിജീവനത്തിനുള്ള ശക്തിയുമില്ലെന്ന് അവര്‍ വിശ്വസിച്ചു. 1986-ല്‍ ഓപ്‌റ ഷോ ആരംഭിക്കാന്‍ തീരുമാനിച്ചപ്പോള്‍ ഒരു പ്രേക്ഷകന്റെ പ്രതികരണം അവരെക്കാള്‍ ഭേദം വേദിയില്‍ ഒരു ഉരുളക്കിഴങ്ങായിരിക്കും എന്നായിരുന്നു. ഇത്തരം വിമര്‍ശങ്ങളില്‍നിന്ന് നേടിയ കരുത്തുമായാണ് അവര്‍ അമേരിക്കയില്‍മാത്രം 10 ദശലക്ഷത്തിലേറെ ടി.വി. പ്രേക്ഷകരുടെ മനസ്സില്‍ സ്ഥാനംപിടിച്ചത്.നാട്യങ്ങളില്ലാത്ത ശൈലിയും അടിയുറച്ച മൂല്യബോധവുമാണ് അവരെ പ്രശസ്തിയുടെ കൊടുമുടിയിലേക്ക് നയിച്ചത്. ഉന്നതിയില്‍ നില്‍ക്കുമ്പോഴും അവര്‍ കൈവിടാതിരുന്നതും അതുതന്നെയാണ്. അതാണ് അവരെ വ്യത്യസ്തയാക്കുന്നതും. ''ഇപ്പോഴും എന്റെ കാല്‍ നിലത്തുതന്നെയാണ്. പക്ഷേ, ഭേദപ്പെട്ട ഷൂസ് ഉണ്ടെന്നുമാത്രം'' എന്നായിരുന്നു അവരുടെ പ്രതികരണം. 

മാട്ടിറച്ചി ഭക്ഷിക്കുകയില്ലെന്ന് അവര്‍ പ്രഖ്യാപിക്കുമ്പോള്‍ ദശലക്ഷക്കണക്കിന് അമേരിക്കക്കാര്‍ അവരെ അനുകരിക്കുന്നു. വ്യാപാരികള്‍ പരിഭ്രാന്തരാവുന്നു. ആഫ്രിക്കയിലെ എയ്ഡ്‌സ് രോഗികള്‍ക്കായി അവരുടെ വാക്കുകള്‍ മുഴങ്ങിയപ്പോള്‍ ദക്ഷിണാഫ്രിക്കന്‍ സര്‍ക്കാര്‍എണ്ണയിട്ട യന്ത്രംപോലെ കര്‍മനിരതമായി. ''മുന്നോട്ടുനോക്കുമ്പോള്‍ എന്റെ കണ്ണുകളെ അന്ധമാക്കുന്ന വിധത്തില്‍ പ്രകാശമാനമാണ് ഭാവിയെന്ന് എനിക്കുതോന്നി''യെന്ന് ഓപ്‌റ വിന്‍ഫ്രി.
രചന :- ദേബശിഷ് ചാറ്റര്‍ജി 
കടപ്പാട് :- മാത്രുഭൂമി ദിനപത്രം

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വിജയമന്ത്രങ്ങൾ - 1

 

സ്വരലയവും ഏകാഗ്രതയും

അറിവിന്റേതു ശബ്ദരഹിതമായ ലോകമാണ്. ഒരര്‍ഥത്തില്‍ അറിവു ഊമയാണ്. ശബ്ദമില്ലാത്ത അറിവിനു ശബ്ദം നല്കുന്നത് ഏകാഗ്രതയാണ്. ആ ഏകാഗ്രതയുടെ സംഭാവനയാണ് നമുക്കു ചുറ്റുമുള്ള ഈ ലോകം. നമ്മുടെ താജ്മഹലാവട്ടെ, അമേരിക്കയിലെ സ്വാതന്ത്ര്യപ്രതിമയാവട്ടെ ഈജിപ്തിലെ പിരമിഡുകളാവട്ടെ, ആദരവോടുകൂടി മാത്രം നോക്കിപ്പോവുന്നതാണ് ഈ സൃഷ്ടികളെല്ലാം. ആരെയും അത്ഭുതപരതന്ത്രരാക്കുന്നതാണ് അതിന്റെ ആകാരവും രൂപഭംഗിയും പിഴവുകളില്ലാത്ത നിര്‍മിതിയുമെല്ലാം. ഇതെല്ലാം ഇത്രയും മനോഹരമായി ഒത്തുവന്നു ആ ശില്പഭംഗി സാധ്യമാക്കിയതിനു പിറകില്‍ എന്താണ്?  എല്ലാ സുന്ദരസൃഷ്ടികളുടെയും രേഖാചിത്രം ആദ്യം തെളിയുന്നത് മനുഷ്യമനസ്സുകളിലാണ്. മസ്തിഷ്‌കത്തിലെ ഒരു സംഘം ന്യൂറോണുകളുടെ സങ്കീര്‍ണമായ സംവിധാനമാണത്. സങ്കീര്‍ണമായ ആ സംവിധാനത്തെ നിലനിര്‍ത്തുന്നതു ഏകാഗ്രതയാണ്. തികഞ്ഞ ഏകാഗ്രതയുടെ മാന്ത്രികവിരലുകളില്‍ വിരിഞ്ഞ മഹാസൗധമാണതെന്നു പാരീസിലെ ഈഫല്‍ ടവറിനുമുന്നില്‍ നില്ക്കുമ്പോള്‍ എനിക്കു തോന്നിയിട്ടുണ്ട്. ബീഥോവന്റെ സംഗീതം ആസ്വദിക്കുമ്പോഴും ഇതുതന്നെയാണു തോന്നാറ്. അവിശ്വസനീയമായ ഏകാഗ്രത സാധ്യമാക്കിയ സംഗീതം. ശബ്ദവീചികളാല്‍ പണിതുയര്‍ത്തിയ മറ്റൊരു താജ്തന്നെയാണ് ബീഥോവന...

വിജയമന്ത്രങ്ങൾ - 2