ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

വിശ്വാസ്യത എന്ന നെടുംതൂണ്‍

'ടാറ്റ എന്ന ബ്രാന്‍ഡിനെ താങ്ങിനിര്‍ത്തുന്നത് വിശ്വാസ്യതയാണ്' - കോര്‍പ്പറേറ്റ് രംഗത്തെ ഒരു യുവനേതൃനിരയെ അഭിസംബോധനചെയ്യുകയായിരുന്നു ടാറ്റാ സ്റ്റീലിന്റെ മുന്‍ മാനേജിങ് ഡയറക്ടര്‍ ഡോ. ജെ.ജെ. ഇറാനി. 'ടാറ്റാ' എന്ന പേരുതന്നെ മറ്റുള്ളവരില്‍ വിശ്വാസം ജനിപ്പിക്കുന്നതെങ്ങനെയെന്ന് സ്വാനുഭവത്തിലൂടെ അദ്ദേഹം വിശദീകരിച്ചു.

''ഞാനന്ന് വിമാനത്താവളത്തില്‍ ബാഗേജ് ക്ലിയറന്‍സിനായി കാത്തുനില്ക്കുകയായിരുന്നു. സാധാരണയായി വളരെ സാവധാനംമാത്രം നടക്കുന്ന ഒരു പ്രക്രിയ. അവിടം വിട്ടുപോവുന്നതിന് മുന്നേതന്നെ യാത്രികന്റെ ബാഗിലെന്താണെന്നറിയാന്‍ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പരിശോധനയുണ്ടാവും. ഒരാള്‍ എന്റെ ബാഗ് പരിശോധിക്കാനെത്തി. ഞാനെന്തു ചെയ്യുന്നു എന്നദ്ദേഹം ആരാഞ്ഞു. ടാറ്റയിലായിരുന്നു എന്നുമാത്രം മറുപടി പറഞ്ഞു. അദ്ദേഹം എന്നോട് കൂടുതലൊന്നും ചോദിച്ചില്ല. കടന്നുപോവാന്‍ അനുവദിച്ചു''.

ഒരു ബ്രാന്‍ഡ് ഉണ്ടാക്കിയെടുക്കുന്ന വിശ്വാസ്യതയുടെ വലിയ തെളിവാണ് ആ ചെറിയൊരു കാര്യം. അദ്ദേഹത്തിന്റെ ഭാഷയില്‍ ഒരു ബിസിനസ്സിന്റെ വിജയം നിര്‍ണയിക്കുന്നത് സമൂഹത്തിന് ആ ബിസിനസ്സുകാരനിലുള്ള വിശ്വാസമാണ്. 'ചെരിപ്പെങ്കില്‍ ബാറ്റ, ജോലിയെങ്കില്‍ ടാറ്റ' എന്ന് പലരും ഒരുകാലത്ത് പാടിനടന്നിരുന്നതും അദ്ദേഹം സ്മരിച്ചു. 

ദീര്‍ഘകാലമായിവേണ്ട വാണിജ്യ-വ്യാവസായിക വിജയത്തിന്റെ ചേരുവയിലെ ഏറ്റവും പ്രധാനഘടകമായി അദ്ദേഹം കാണുന്നത് വിശ്വാസയോഗ്യത തന്നെയാണ്. വന്‍വിജയമായിരുന്നുവെന്ന് തോന്നിയ പലസ്ഥാപനങ്ങളും പിന്നീടൊരു സാമൂഹികദുരന്തമായി മാറിയതിനുപിന്നില്‍ ആയൊരു മൂല്യരാഹിത്യമാണ്. ആര്‍തര്‍ ആന്‍ഡേഴ്‌സന്റെയും എന്‍റോണിന്റെയും പതനം നാം കണ്ടു. അവരിലുള്ള വിശ്വാസം ജനതയ്ക്ക് നഷ്ടപ്പെട്ടു. 

ഹിന്ദുസ്ഥാന്‍ ലിവറിന്റെ മുന്‍ചെയര്‍മാന്‍ എസ്.എം. ദത്ത, മാനവികമൂല്യങ്ങളെ ധര്‍മമായാണ് കണ്ടിരുന്നത്. പൗരാണികമായ പദമാണ് 'ധര്‍മ'. എല്ലാറ്റിനെയും കൂടിച്ചേര്‍ത്തുനിര്‍ത്തുന്നത് എന്നര്‍ഥം വരുന്ന സംസ്‌കൃതപദം. ജനതയെ ഒന്നായി ചേര്‍ത്തുനിര്‍ത്തുന്നതാണ് മൂല്യങ്ങള്‍ എന്ന് സാരം. അതൊരു അടിസ്ഥാനതത്ത്വവും സാമൂഹിക ദര്‍ശനവുമാണ്. ധര്‍മം നശിക്കുമ്പോള്‍ സമൂഹവും നാശോന്മുഖമാവുന്നു. കാഴ്ചയില്ലാത്ത സമൂഹത്തിന്റെ കണ്ണുകളാകേണ്ടവരാണ് നേതാക്കള്‍. സമൂഹത്തിന് ദിശാബോധം പകരുകയാണ് നേതാക്കളുടെ ദൗത്യം. അതിന് നേതാക്കളെ പ്രാപ്തരാക്കുന്നത് ധര്‍മചിന്തകളിലൂന്നിയുള്ള പ്രവര്‍ത്തനങ്ങളാണ്. 

കാണപ്പെടാത്തതും അമൂല്യവുമായ സമ്പത്താണ് മൂല്യങ്ങള്‍. രാജ്യതന്ത്രമായാലും വാണിജ്യതന്ത്രമായാലും ധര്‍മത്തില്‍ അടിയുറച്ചായിരിക്കണം പ്രയാണം. ഏതൊരു മാനവസമൂഹത്തിന്റെയും വിശ്വദര്‍ശനംതന്നെ കാലാകാലങ്ങളായുള്ള മൂല്യങ്ങളെ ആശ്രയിച്ചിരിക്കും. സമൂഹത്തിന്റെ ബ്ലൂപ്രിന്റിനെ തന്നെ നിര്‍ണയിക്കുന്ന, സാംസ്‌കാരിക ഡി.എന്‍.എ.യാണ് മൂല്യങ്ങള്‍.

സോണി കോര്‍പ്പറേഷന്റെ പ്രഖ്യാപിതലക്ഷ്യം നോക്കുക. 'സോണി ലോകത്തെ മുഴുവന്‍ സേവിക്കാന്‍ ആഗ്രഹിക്കുന്നു. ആ ലക്ഷ്യസാക്ഷാത്കാരത്തിനായി അജ്ഞാതമായതിനെ കമ്പനി നിരന്തരം അന്വേഷിച്ചുകൊണ്ടേയിരിക്കും'. അടിസ്ഥാനലക്ഷ്യം ലോകത്തെ സേവിക്കുക, അതാവട്ടെ നിരന്തര കണ്ടുപിടിത്തങ്ങളിലൂടെയും. 1996-ല്‍ മാത്രം 5000 പുത്തന്‍ ഉത്പന്നങ്ങള്‍ വിപണിയിലെത്തിച്ചുകൊണ്ടാണ് ആ പ്രഖ്യാപിത ലക്ഷ്യങ്ങള്‍ സോണി യാഥാര്‍ഥ്യമാക്കിയത്. - ദേബശിഷ് ചാറ്റര്‍ജി
കടപ്പാട് :- മാത്രുഭൂമി ദിനപത്രം

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വനിതകള്‍ നയിക്കട്ടെ

പല മേഖലകളിലും തലപ്പത്ത് വിരാജിക്കുന്ന പുതുമുഖങ്ങള്‍ കൂടുതല്‍ പ്രതീക്ഷയ്ക്ക് വകനല്കുന്നു. പഴയതുപോലെ ദുസ്സഹമായ നിലപാടുകളില്ല, ആചാരാനുഷ്ഠാനങ്ങളും ഔപചാരികതകളുമില്ല. യു.എസ്സിലെ മൂന്ന് സര്‍വകലാശാലകള്‍ക്ക് നേതൃത്വം നല്‍കുന്ന വനിതാ പ്രസിഡന്റുമാരെ പരിചയപ്പെടാം. ഹാര്‍വാഡ് സര്‍വകലാശാലയുടെ ആദ്യ വനിതാ പ്രസിഡന്റ് ഡ്രൂ ഫോസ്റ്റാണ് ഒരാള്‍. വിഖ്യാതമായ എം.ഐ.ടി.യുടെ ആദ്യ വനിതാ പ്രസിഡന്റും ആ സ്ഥാനം അലങ്കരിച്ച ആദ്യ ലൈഫ് സയന്റിസ്റ്റുമായ സൂസണ്‍ ഹോക്ക്ഫീല്‍ഡാണ് വേറൊരാള്‍. മറ്റൊരാള്‍ നമ്മുടെ സ്വന്തം രേണു ഖടോര്‍ - ഹൂസ്റ്റണ്‍ സര്‍വകലാശാലയുടെ ചാന്‍സലറും പ്രസിഡന്റുമായ ആദ്യ ഇന്ത്യന്‍ വംശജ.ലിബറല്‍ എജ്യുക്കേഷന്റെ ശക്തയായ വക്താവാണ് ഡ്രൂ ഫോസ്റ്റ്. പ്രവചനാതീതമെന്നുതോന്നിയ സാമ്പത്തികമാന്ദ്യം പോലുള്ളവ നമ്മെ മാറ്റിത്തീര്‍ക്കുമ്പോള്‍ ഡ്രൂ ഫോസ്റ്റിന്റെ ഹാര്‍വാഡ് മാനവികമായ അന്വേഷണങ്ങളുടെയും ലിബറല്‍ ആര്‍ട്‌സിന്റെയും പഴയ പാരമ്പര്യത്തിന് കാതോര്‍ക്കുകയായിരുന്നു.  ഉന്നതവിദ്യാഭ്യാസത്തിന്റെ മാറുന്ന മുഖത്തിന്റെ പ്രതീകം തന്നെയായിരുന്നു സൂസന്‍ ഹോക്ക്ഫീല്‍ഡ്. വിദ്യാഭ്യാസരംഗത്തെ പ്രശ്‌നങ്ങളെ ഇഴകീറി പരിശോധിക്കാതെ എല്ലാറ്റിനെയും സമ...

വിജയമന്ത്രങ്ങൾ - 1

 

'കോര്‍പ്പറേറ്റ് ലീഡര്‍' ഗാന്ധിജി

കോംപ്ലക്‌സ് ലൈഫ് സ്റ്റൈല്‍ സൊലൂഷന്‍സ് ഇന്‍ക് എന്ന സാങ്കല്പിക സ്ഥാപനത്തിലെ കോര്‍പ്പറേറ്റ് ലീഡറുടെ ഒഴിവിലേക്ക് പരിഗണിക്കപ്പെടുന്നതിനായി മോഹന്‍ദാസ് കരംചന്ദ് ഗാന്ധി ഒരു ബയോഡാറ്റ അയച്ചു എന്നു കരുതുക. വര്‍ത്തമാനകാല പരിതസ്ഥിതിയില്‍ സ്ഥാപനം അദ്ദേഹത്തിനു അയച്ചേക്കാവുന്ന ഒരു മറുപടി ഇങ്ങനെയായിരിക്കും.  പ്രിയപ്പെട്ട മോഹന്‍ദാസ് കരംചന്ദ് ഗാന്ധി,  പ്രശസ്തമായ ഞങ്ങളുടെ സ്ഥാപനത്തിലെ കോര്‍പ്പറേറ്റ് കമ്യൂണിക്കേഷന്‍ വൈസ് പ്രസിഡന്റ് പദവിയിലേക്ക് അപേക്ഷിച്ച താങ്കളുടെ നല്ല മനസ്സിന് നന്ദി. അപേക്ഷയോടൊപ്പം താങ്കള്‍ സമര്‍പ്പിച്ച വിശദമായ ജീവചരിത്രത്തിനും നന്ദി. താങ്കളപേക്ഷിച്ച പദവി കൂടുതലായും ആവശ്യപ്പെടുന്നത് മൂല്യബോധമല്ല, മൂല്യരാഹിത്യമാണ് എന്ന വസ്തുത താങ്കളുടെ ശ്രദ്ധയില്‍പ്പെടുത്തട്ടെ. ഞങ്ങള്‍ അന്വേഷിക്കുന്നത് ഒരു ്വഹരവ്യിവീഹലവൃറ നെയാണ് ്വഹിറുവ്യിവീഹലവൃറ നെ അല്ല.  താങ്കളുടെ ബയോഡാറ്റയില്‍ കാണുന്നതുപോലെ, നിരന്തരമായി സത്യം മാത്രം പറഞ്ഞുകൊണ്ടിരിക്കുക എന്ന സ്വഭാവം ഞങ്ങളുടെ സ്ഥാപനത്തിന്റെ ഇമേജിനെത്തന്നെ പ്രതികൂലമായ രീതിയില്‍ ബാധിക്കുമോയെന്ന ഭയം ഞങ്ങള്‍ക്കുണ്ട്. സത്യസന്ധമായി പറഞ്ഞാല്‍, വളരെ സൂക്ഷ്മതയോടെമാ...