ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

തകരാത്ത ഐക്യം, വിശ്വാസവും

ഓസ്‌ട്രേലിയയിലെ 140 കോടി ഡോളര്‍ കമ്പനിയായ ഫ്ലൈറ്റ് സെന്ററിന്റെ സ്ഥാപകനും സി.ഇ.ഒ.യുമായിരുന്നു ഗ്രഹാം ടേര്‍ണര്‍. തന്റെ ആയിരക്കണക്കിന് തൊഴിലാളികളുമായുള്ള അദ്ദേഹത്തിന്റെ ബന്ധം പരമ്പരാഗതമായ ഇന്ത്യന്‍ സംസ്‌കാരത്തെ അനുസ്മരിപ്പിക്കുന്ന കുടുംബബന്ധമായിരുന്നു. ആദ്യം അവരെ ഏഴ് അംഗങ്ങളുള്ള ടീമുകളാക്കി തിരിക്കുന്നു. അതിനെ അദ്ദേഹം കുടുംബം അഥവാ ഫാമിലിയെന്ന് വിളിച്ചു. അത്തരം ഏഴ് ഫാമിലികളെ അദ്ദേഹം വില്ലേജ് ആക്കിത്തിരിച്ചു. അങ്ങനെ നിശ്ചിത വില്ലേജുകളെ അദ്ദേഹം ട്രൈബ് എന്ന് രേഖപ്പെടുത്തി. അങ്ങനെ ട്രൈബുകള്‍ ഒന്നുചേരുമ്പോള്‍ ഫ്ലൈറ്റ് സെന്റര്‍ സ്വയം ഒരു രാഷ്ട്രമായിമാറുന്നു. ഫ്ലൈറ്റ് സെന്ററിന് ലോകത്ത് പലയിടത്തും ശാഖകളുണ്ട്. അവിടെയെല്ലാം ജീവനക്കാരുടേത് ഏഴുപേര്‍ ചേര്‍ന്ന ഫാമിലി, വില്ലേജ്, ട്രൈബ് സംവിധാനമാണുള്ളത്. 
ലോകമെങ്ങും സാമൂഹികാംഗീകാരം നേടിയെടുത്ത സ്ഥാപനമാണ് കുടുംബം. ഫ്ലൈറ്റ് സെന്റര്‍ എന്ന മഹാപ്രസ്ഥാനത്തിന്റെ അടിത്തറ സുസ്ഥിരവും സുരക്ഷിതവുമായ കുടുംബവ്യവസ്ഥയാണ്. വീടുവിട്ടാല്‍ മറ്റൊരു വീടായി കമ്പനി മാറുന്നു. ജീവനക്കാര്‍ക്ക് സ്വന്തം വീടിനോടുള്ള അതേ ആത്മബന്ധം സ്ഥാപനവുമായി ഇഴചേരുന്നു. ജീവനക്കാര്‍ തമ്മിലുള്ള ബന്ധമാവട്ടെ തീര്‍ത്തും അനൗപചാരികം. ഔപചാരികതകളുടെ പരിവേഷം അഴിഞ്ഞുവീഴുന്നതോടുകൂടി അതൊരു ഹൃദയബന്ധമായിത്തീരുന്നു. തന്റേതായ തനതായൊരു നേതൃത്വം വഴി കമ്പനിയെ ലോകത്തിനുതന്നെ മാതൃകയാക്കുകയാണ് ഗ്രഹാം.
സാമൂഹിക മൂലധനമാണ് വാണിജ്യമൂലധനത്തിന്റെ പ്രധാന ഉറവിടമെന്ന് നാം പലപ്പോഴും ഓര്‍ക്കാറില്ല. വളരെ സാമ്പത്തികമായും സാംസ്‌കാരികമായും മുന്നേറിയ ഒരു സമൂഹത്തിന്റെ വിജയരഹസ്യം ട്രസ്റ്റ് ആണ് - അംഗങ്ങള്‍ തമ്മിലുള്ള തകരാത്ത അഥവാ തകര്‍ക്കാനാവാത്ത വിശ്വാസം. അത്തരം സമൂഹത്തിന്റെ മറ്റൊരു പ്രത്യേകതയാണ് അഭിപ്രായവ്യത്യാസങ്ങളെ നിഷ്‌നപ്രഭമാക്കുന്ന അഭിപ്രായൈക്യത്തിന്റേതായ ഒരു ഉയര്‍ന്ന സംസ്‌കാരം.
വയോധികനും ജ്ഞാനിയുമായ പിതാവ് മരണാസന്നനായി കിടക്കുന്നു. മക്കള്‍ ഈ അച്ഛന്‍ തങ്ങള്‍ക്കായി ഒന്നും കരുതിവെച്ചില്ലല്ലോ എന്ന ദുഃഖത്താല്‍ ചുറ്റിലുമിരിക്കുന്നു. എല്ലാവരുടെയും ദുഃഖത്തിന്റെ യഥാര്‍ഥ കാരണം പിടികിട്ടിയ അദ്ദേഹം അവരെ ഓരോരുത്തരെയായി അരികിലേക്ക് വിളിച്ചു. ഒരുണക്കക്കമ്പ് കൈയില്‍ കൊടുത്തു, അത് കഷണങ്ങളാക്കി മുറിക്കാന്‍ ആവശ്യപ്പെട്ടു. ക്ഷണനേരമാത്രയില്‍ കിട്ടിയ വടി അവരുടെ കൈകളില്‍ നുറുങ്ങി. അങ്ങനെ പൊട്ടിയ കഷണങ്ങളെടുത്ത് ഒന്നാക്കിക്കെട്ടി അദ്ദേഹം ഓരോരുത്തര്‍ക്കും തിരിച്ചുനല്കി. അത് വീണ്ടും പൊട്ടിക്കാന്‍ ആവശ്യപ്പെട്ടു. ദുര്‍ബലമായ ഉണക്കചില്ലിക്കമ്പുകളായിരുന്നിട്ടും കൂട്ടംകൂടിനിന്നപ്പോള്‍ അവയുടെ ശക്തിക്കുമുന്നില്‍ അവരുടെ പേശീബലം തോറ്റു. ഐകമത്യം മഹാബലം എന്നൊരു അമൂല്യമായ ബോധം നിരാശരായ മക്കള്‍ക്ക് പകര്‍ന്നുനല്കിക്കൊണ്ട് ആ വയോധികന്‍ വിടവാങ്ങി. ഐക്യവും പരസ്പരവിശ്വാസവുമുള്ള കുടുംബങ്ങളുടെയും സ്ഥാപനങ്ങളുടെയും പ്രസ്ഥാനങ്ങളുടെയും കരുത്ത് തകര്‍ക്കാനാവാത്തതാണ്.
രചന :- ദേബശിഷ് ചാറ്റര്‍ജി 
കടപ്പാട് :- മാത്രുഭൂമി ദിനപത്രം

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വിജയമന്ത്രങ്ങൾ - 1

 

സ്വരലയവും ഏകാഗ്രതയും

അറിവിന്റേതു ശബ്ദരഹിതമായ ലോകമാണ്. ഒരര്‍ഥത്തില്‍ അറിവു ഊമയാണ്. ശബ്ദമില്ലാത്ത അറിവിനു ശബ്ദം നല്കുന്നത് ഏകാഗ്രതയാണ്. ആ ഏകാഗ്രതയുടെ സംഭാവനയാണ് നമുക്കു ചുറ്റുമുള്ള ഈ ലോകം. നമ്മുടെ താജ്മഹലാവട്ടെ, അമേരിക്കയിലെ സ്വാതന്ത്ര്യപ്രതിമയാവട്ടെ ഈജിപ്തിലെ പിരമിഡുകളാവട്ടെ, ആദരവോടുകൂടി മാത്രം നോക്കിപ്പോവുന്നതാണ് ഈ സൃഷ്ടികളെല്ലാം. ആരെയും അത്ഭുതപരതന്ത്രരാക്കുന്നതാണ് അതിന്റെ ആകാരവും രൂപഭംഗിയും പിഴവുകളില്ലാത്ത നിര്‍മിതിയുമെല്ലാം. ഇതെല്ലാം ഇത്രയും മനോഹരമായി ഒത്തുവന്നു ആ ശില്പഭംഗി സാധ്യമാക്കിയതിനു പിറകില്‍ എന്താണ്?  എല്ലാ സുന്ദരസൃഷ്ടികളുടെയും രേഖാചിത്രം ആദ്യം തെളിയുന്നത് മനുഷ്യമനസ്സുകളിലാണ്. മസ്തിഷ്‌കത്തിലെ ഒരു സംഘം ന്യൂറോണുകളുടെ സങ്കീര്‍ണമായ സംവിധാനമാണത്. സങ്കീര്‍ണമായ ആ സംവിധാനത്തെ നിലനിര്‍ത്തുന്നതു ഏകാഗ്രതയാണ്. തികഞ്ഞ ഏകാഗ്രതയുടെ മാന്ത്രികവിരലുകളില്‍ വിരിഞ്ഞ മഹാസൗധമാണതെന്നു പാരീസിലെ ഈഫല്‍ ടവറിനുമുന്നില്‍ നില്ക്കുമ്പോള്‍ എനിക്കു തോന്നിയിട്ടുണ്ട്. ബീഥോവന്റെ സംഗീതം ആസ്വദിക്കുമ്പോഴും ഇതുതന്നെയാണു തോന്നാറ്. അവിശ്വസനീയമായ ഏകാഗ്രത സാധ്യമാക്കിയ സംഗീതം. ശബ്ദവീചികളാല്‍ പണിതുയര്‍ത്തിയ മറ്റൊരു താജ്തന്നെയാണ് ബീഥോവന...

വിജയമന്ത്രങ്ങൾ - 2