ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ആ വിദ്യാര്‍ഥി എന്റെ അധ്യാപകന്‍

പ്രണയിക്കാന്‍ പഠിപ്പിക്കുക സാധ്യമല്ല. ഡേറ്റിങ് പ്രോട്ടോക്കോളുകളെപ്പറ്റി ബോധവത്കരണം ഒരുപക്ഷേ, സാധ്യമാവാം. പ്രണയവും പ്രണയത്തിലേക്കുള്ള പ്രയാണവുമെല്ലാം സ്വയം കണ്ടെത്തേണ്ടതാണ്, സ്വയം നടന്നുതീര്‍ക്കേണ്ടതും. 

ലീഡര്‍ഷിപ്പ് അതുപോലെയാണ്. പാതയിലെ വഴിവിളക്കുകളുടെയും അടയാളങ്ങളുടെയും റോളുകള്‍ മാത്രമേ അധ്യാപകനുള്ളൂ. മറ്റുള്ളവരില്‍നിന്ന് തികച്ചും വ്യത്യസ്തനായ ഒരു വിദ്യാര്‍ഥിയുണ്ടായിരുന്നു എനിക്ക് ഐ.ഐ.എമ്മില്‍. സ്വന്തം അഭിനിവേശങ്ങള്‍ക്ക് പിന്നാലെ അക്ഷീണം ഓടിയവന്‍. കാടിന്റെ എകാന്തതയില്‍ മതിമറന്നുപാടുന്ന കുയിലിനെപ്പോലെ പാടിപ്പറന്നവന്‍. ഉള്ളില്‍ മുളപൊട്ടിയ സ്വാതന്ത്ര്യഗീതം ഉച്ചസ്ഥായിയില്‍ ആലപിച്ചവന്‍. 

കൂടെയുള്ളവര്‍ ആകര്‍ഷകമായ ശമ്പളവും കാറും ഫ്ലാറ്റും കൈവരുന്ന വന്‍ വ്യാവസായിക സാമ്രാജ്യങ്ങളിലേക്ക് ചേക്കേറിയപ്പോള്‍ മഞ്ജുനാഥ് നടന്നുകയറിയത് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനിലേക്കായിരുന്നു - ഉത്തര്‍പ്രദേശിലെ ഒരു പെട്രോള്‍-ഡീസല്‍ ഫില്ലിങ് സ്റ്റേഷന്റെ മേല്‍നോട്ടച്ചുമതലയിലേക്ക്. ആകസ്മികമായിരുന്നില്ല, ആ കര്‍മമേഖല അയാള്‍ തിരഞ്ഞെടുത്തത്, ബോധപൂര്‍വമായിരുന്നു. ബാരബങ്കിയിലെ മൂന്ന് ഫില്ലിങ് സ്റ്റേഷനുകള്‍ മഞ്ജു പൂട്ടി മുദ്രവെക്കാന്‍ വലിയ താമസമുണ്ടായില്ല - വിതരണശൃംഖലയിലെ അഴിമതിയും ക്രമക്കേടുകളും മായംചേര്‍ക്കലുമായിരുന്നു കാരണങ്ങള്‍. 

സാമ്പ്രദായികരീതിയിലെ പഠനം അവന് പഥ്യമായിരുന്നില്ല. ഒരിക്കലും ജീവിതവിജയത്തെപ്പറ്റിയോ പ്രൊഫഷണല്‍ ഭാവിജീവിതത്തെപ്പറ്റിയോ സംസാരിച്ചതേയില്ല. അവന്‍ നിരന്തരമായി തേടിക്കൊണ്ടിരുന്നത് ജീവിതത്തിന്റെ അര്‍ഥമായിരുന്നു. ഉപജീവനം ജീവിതത്തിനുവേണ്ടിയാണെങ്കില്‍ ജീവിതം എന്തിനുവേണ്ടിയാണ്? ഒരിക്കല്‍ ഞാനവനോടു ചോദിച്ചു. അവന്‍ മറുപടിയൊന്നും പറഞ്ഞില്ല. ഒരു മാസം കഴിഞ്ഞതേയുള്ളൂ - 2005 നവമ്പറിലെ ഇരുണ്ടരാത്രിയിലെ ഒരു വെടിശബ്ദം അവനെ അനശ്വരനാക്കി. ഓയില്‍ മാഫിയ മഞ്ജുവിനെ ഭൗതികമായി അവസാനിപ്പിച്ചു. 

സത്യസന്ധതയ്ക്കുള്ള ബഹുമതിയായി വെടിയുണ്ടകള്‍. ഞങ്ങളില്‍ പലരെയും ആ കൊലപാതകം ഞെട്ടിച്ചു. ഇന്ത്യയിലെ രണ്ട് പ്രമുഖ പത്രങ്ങളുടെ എഡിറ്റര്‍മാരെ ഞാന്‍ വിളിച്ച് സംസാരിച്ചു, പലര്‍ക്കും മെയിലുകളയച്ചു - ഒരു രാത്രിയുടെ ഇരുളില്‍ അവന്‍ അപ്രത്യക്ഷമാവരുത്. ഭയത്തിനും മരണത്തിനും അടിയറവുപറയാതെ നാം പോരാടണം. ഞെട്ടിത്തരിച്ച രാഷ്ട്രീയനേതാക്കളില്‍നിന്നും ഉദ്യോഗസ്ഥമേധാവികളില്‍നിന്നും എനിക്ക് സന്ദേശങ്ങള്‍ വന്നു. മാഫിയയുടെ കൈകളാല്‍ ഇളയമകന്‍ നഷ്ടപ്പെട്ട ഒരമ്മയുടെ ഐക്യദാര്‍ഢ്യം ഞാനോര്‍ക്കുന്നു. 

മരണാനന്തരം മഞ്ജുനാഥ് മാധ്യമങ്ങളിലെ ശീര്‍ഷകങ്ങളായി. കരുത്തുറ്റ, കഴിവുറ്റ ഇന്ത്യന്‍ യുവതയുടെ പ്രതീകമായി. ലക്ഷ്യങ്ങള്‍ക്കായി ജീവിതംതന്നെ സമര്‍പ്പിച്ചുകൊണ്ട് തന്റെ സമശീര്‍ഷരെയെല്ലാം മറികടന്ന് അവന്‍ പോയി. ആ നിമിഷം മുതല്‍ ജീവിതത്തിലെ രണ്ട് സ്ഥാനങ്ങള്‍ ഞങ്ങള്‍ പരസ്പരം വെച്ചുമാറുകയാണ്. ഞാനവന്റെ വിദ്യാര്‍ഥിമാത്രം. അവന്റെ ചോദ്യം എന്നില്‍ വന്നുനിറയുന്നു - ജീവന്‍കൊടുത്തും നേടേണ്ട ഒരു ലക്ഷ്യമില്ലെങ്കില്‍ പിന്നെ ജീവിതംകൊണ്ടെന്തുകാര്യം?
രചന :- ദേബശിഷ് ചാറ്റര്‍ജി 
കടപ്പാട് :- മാത്രുഭൂമി ദിനപത്രം

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വനിതകള്‍ നയിക്കട്ടെ

പല മേഖലകളിലും തലപ്പത്ത് വിരാജിക്കുന്ന പുതുമുഖങ്ങള്‍ കൂടുതല്‍ പ്രതീക്ഷയ്ക്ക് വകനല്കുന്നു. പഴയതുപോലെ ദുസ്സഹമായ നിലപാടുകളില്ല, ആചാരാനുഷ്ഠാനങ്ങളും ഔപചാരികതകളുമില്ല. യു.എസ്സിലെ മൂന്ന് സര്‍വകലാശാലകള്‍ക്ക് നേതൃത്വം നല്‍കുന്ന വനിതാ പ്രസിഡന്റുമാരെ പരിചയപ്പെടാം. ഹാര്‍വാഡ് സര്‍വകലാശാലയുടെ ആദ്യ വനിതാ പ്രസിഡന്റ് ഡ്രൂ ഫോസ്റ്റാണ് ഒരാള്‍. വിഖ്യാതമായ എം.ഐ.ടി.യുടെ ആദ്യ വനിതാ പ്രസിഡന്റും ആ സ്ഥാനം അലങ്കരിച്ച ആദ്യ ലൈഫ് സയന്റിസ്റ്റുമായ സൂസണ്‍ ഹോക്ക്ഫീല്‍ഡാണ് വേറൊരാള്‍. മറ്റൊരാള്‍ നമ്മുടെ സ്വന്തം രേണു ഖടോര്‍ - ഹൂസ്റ്റണ്‍ സര്‍വകലാശാലയുടെ ചാന്‍സലറും പ്രസിഡന്റുമായ ആദ്യ ഇന്ത്യന്‍ വംശജ.ലിബറല്‍ എജ്യുക്കേഷന്റെ ശക്തയായ വക്താവാണ് ഡ്രൂ ഫോസ്റ്റ്. പ്രവചനാതീതമെന്നുതോന്നിയ സാമ്പത്തികമാന്ദ്യം പോലുള്ളവ നമ്മെ മാറ്റിത്തീര്‍ക്കുമ്പോള്‍ ഡ്രൂ ഫോസ്റ്റിന്റെ ഹാര്‍വാഡ് മാനവികമായ അന്വേഷണങ്ങളുടെയും ലിബറല്‍ ആര്‍ട്‌സിന്റെയും പഴയ പാരമ്പര്യത്തിന് കാതോര്‍ക്കുകയായിരുന്നു.  ഉന്നതവിദ്യാഭ്യാസത്തിന്റെ മാറുന്ന മുഖത്തിന്റെ പ്രതീകം തന്നെയായിരുന്നു സൂസന്‍ ഹോക്ക്ഫീല്‍ഡ്. വിദ്യാഭ്യാസരംഗത്തെ പ്രശ്‌നങ്ങളെ ഇഴകീറി പരിശോധിക്കാതെ എല്ലാറ്റിനെയും സമ...

വിജയമന്ത്രങ്ങൾ - 1

 

'കോര്‍പ്പറേറ്റ് ലീഡര്‍' ഗാന്ധിജി

കോംപ്ലക്‌സ് ലൈഫ് സ്റ്റൈല്‍ സൊലൂഷന്‍സ് ഇന്‍ക് എന്ന സാങ്കല്പിക സ്ഥാപനത്തിലെ കോര്‍പ്പറേറ്റ് ലീഡറുടെ ഒഴിവിലേക്ക് പരിഗണിക്കപ്പെടുന്നതിനായി മോഹന്‍ദാസ് കരംചന്ദ് ഗാന്ധി ഒരു ബയോഡാറ്റ അയച്ചു എന്നു കരുതുക. വര്‍ത്തമാനകാല പരിതസ്ഥിതിയില്‍ സ്ഥാപനം അദ്ദേഹത്തിനു അയച്ചേക്കാവുന്ന ഒരു മറുപടി ഇങ്ങനെയായിരിക്കും.  പ്രിയപ്പെട്ട മോഹന്‍ദാസ് കരംചന്ദ് ഗാന്ധി,  പ്രശസ്തമായ ഞങ്ങളുടെ സ്ഥാപനത്തിലെ കോര്‍പ്പറേറ്റ് കമ്യൂണിക്കേഷന്‍ വൈസ് പ്രസിഡന്റ് പദവിയിലേക്ക് അപേക്ഷിച്ച താങ്കളുടെ നല്ല മനസ്സിന് നന്ദി. അപേക്ഷയോടൊപ്പം താങ്കള്‍ സമര്‍പ്പിച്ച വിശദമായ ജീവചരിത്രത്തിനും നന്ദി. താങ്കളപേക്ഷിച്ച പദവി കൂടുതലായും ആവശ്യപ്പെടുന്നത് മൂല്യബോധമല്ല, മൂല്യരാഹിത്യമാണ് എന്ന വസ്തുത താങ്കളുടെ ശ്രദ്ധയില്‍പ്പെടുത്തട്ടെ. ഞങ്ങള്‍ അന്വേഷിക്കുന്നത് ഒരു ്വഹരവ്യിവീഹലവൃറ നെയാണ് ്വഹിറുവ്യിവീഹലവൃറ നെ അല്ല.  താങ്കളുടെ ബയോഡാറ്റയില്‍ കാണുന്നതുപോലെ, നിരന്തരമായി സത്യം മാത്രം പറഞ്ഞുകൊണ്ടിരിക്കുക എന്ന സ്വഭാവം ഞങ്ങളുടെ സ്ഥാപനത്തിന്റെ ഇമേജിനെത്തന്നെ പ്രതികൂലമായ രീതിയില്‍ ബാധിക്കുമോയെന്ന ഭയം ഞങ്ങള്‍ക്കുണ്ട്. സത്യസന്ധമായി പറഞ്ഞാല്‍, വളരെ സൂക്ഷ്മതയോടെമാ...