ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

സ്വരലയവും ഏകാഗ്രതയും

അറിവിന്റേതു ശബ്ദരഹിതമായ ലോകമാണ്. ഒരര്‍ഥത്തില്‍ അറിവു ഊമയാണ്. ശബ്ദമില്ലാത്ത അറിവിനു ശബ്ദം നല്കുന്നത് ഏകാഗ്രതയാണ്. ആ ഏകാഗ്രതയുടെ സംഭാവനയാണ് നമുക്കു ചുറ്റുമുള്ള ഈ ലോകം. നമ്മുടെ താജ്മഹലാവട്ടെ, അമേരിക്കയിലെ സ്വാതന്ത്ര്യപ്രതിമയാവട്ടെ ഈജിപ്തിലെ പിരമിഡുകളാവട്ടെ, ആദരവോടുകൂടി മാത്രം നോക്കിപ്പോവുന്നതാണ് ഈ സൃഷ്ടികളെല്ലാം. ആരെയും അത്ഭുതപരതന്ത്രരാക്കുന്നതാണ് അതിന്റെ ആകാരവും രൂപഭംഗിയും പിഴവുകളില്ലാത്ത നിര്‍മിതിയുമെല്ലാം. ഇതെല്ലാം ഇത്രയും മനോഹരമായി ഒത്തുവന്നു ആ ശില്പഭംഗി സാധ്യമാക്കിയതിനു പിറകില്‍ എന്താണ്? 

എല്ലാ സുന്ദരസൃഷ്ടികളുടെയും രേഖാചിത്രം ആദ്യം തെളിയുന്നത് മനുഷ്യമനസ്സുകളിലാണ്. മസ്തിഷ്‌കത്തിലെ ഒരു സംഘം ന്യൂറോണുകളുടെ സങ്കീര്‍ണമായ സംവിധാനമാണത്. സങ്കീര്‍ണമായ ആ സംവിധാനത്തെ നിലനിര്‍ത്തുന്നതു ഏകാഗ്രതയാണ്. തികഞ്ഞ ഏകാഗ്രതയുടെ മാന്ത്രികവിരലുകളില്‍ വിരിഞ്ഞ മഹാസൗധമാണതെന്നു പാരീസിലെ ഈഫല്‍ ടവറിനുമുന്നില്‍ നില്ക്കുമ്പോള്‍ എനിക്കു തോന്നിയിട്ടുണ്ട്. ബീഥോവന്റെ സംഗീതം ആസ്വദിക്കുമ്പോഴും ഇതുതന്നെയാണു തോന്നാറ്. അവിശ്വസനീയമായ ഏകാഗ്രത സാധ്യമാക്കിയ സംഗീതം. ശബ്ദവീചികളാല്‍ പണിതുയര്‍ത്തിയ മറ്റൊരു താജ്തന്നെയാണ് ബീഥോവന്റെ സംഗീതം. ഏകാഗ്രതയുടെ സപ്തസ്വരങ്ങളത്രയും മാര്‍ബിള്‍ ശിലകളിലേക്ക് ആവാഹിക്കപ്പെടുമ്പോഴാണ് താജ്മഹലുകള്‍ സംഭവിക്കുക. 

ബീഥോവന്റെ സംഗീതത്തിലും ആഗ്രയിലെ താജിലും പൊതുവായുള്ളതു സ്വരങ്ങളെപ്പറ്റിയും നിര്‍മാണവസ്തുക്കളെക്കുറിച്ചുമുള്ള അറിവാണ്. ഈ സ്വരങ്ങളുടെ സ്വരലയം സാധ്യമാക്കുന്ന യാഥാര്‍ഥ്യമാണു ഏകാഗ്രത. ശിലയില്‍ ശില്പം കണ്ടെത്തുന്നതും അതേ ഏകാഗ്രതയാണ്. ലക്ഷോപലക്ഷം സംഗീതോപാസകരില്‍ നിന്നും ബീഥോവനെ മാറ്റിനിര്‍ത്തുന്നത് ആ ഏകാഗ്രതയാണ്. താജിന്റെ പിന്നിലെ പേരറിയാത്ത ശില്പികളെ ആദരവോടെ ഓര്‍ക്കാന്‍ ഇന്നും നമ്മെ പ്രേരിപ്പിക്കുന്നതും അതേ ഏകാഗ്രതയാണ്. 

ഇനി ഈ മഹാസൃഷ്ടികളില്‍ നിന്നും നമുക്കു ഏകാഗ്രതയെ മാറ്റിനിര്‍ത്തിനോക്കാം. എന്തായിരിക്കും ബാക്കിയുണ്ടാവുക? മഹാസൃഷ്ടികള്‍ കേവലസൃഷ്ടികളാവും. താജ് ഒരു മാര്‍ബിള്‍ കൂടാരവും ബീഥോവന്റെ സിംഫണി കേവല ശബ്ദശല്യവുമായിത്തീരും. 

വിലയേറിയത് സര്‍ഗപരമായ സൃഷ്ടികള്‍ക്കാവശ്യമായ അസംസ്‌കൃത വസ്തുക്കളല്ല. സര്‍ഗശേഷി സാധ്യമാക്കുന്ന ആ ഏകാഗ്രതയാണ് ലോകത്തേറ്റവും മൂല്യമേറിയത്. സൃഷ്ടിയുടെ മൂല്യം അതുസാധ്യമാക്കിയ ശ്രദ്ധയുടെ ഗുണത്തെയും അളവിനെയും ആശ്രയിച്ചിരിക്കും. 

അലക്ഷ്യമായി കാട്ടില്‍ കിടന്ന തടിക്കഷണത്തിനു മൂല്യവര്‍ധനയുണ്ടാക്കിയത് ശില്പിയുടെ ശ്രദ്ധയൊന്നുമാത്രമാണ്. ഇന്നു ശില്പിക്കുപോലും ഊഹിക്കാനെ കഴിയാത്ത ഒരു വില നാളെ അതിനുണ്ടാവാം. അത് ആ ഏകാഗ്രതയുടെ വിലയാണ്. ആ ഏകാഗ്രതയെ വരുതിയില്‍ നിര്‍ത്താനാണ് നാമറിയേണ്ടത്. കാരണം കാട്ടില്‍ കിടന്ന തടിപോലെതിരഞ്ഞുപിടിക്കാവുന്ന ഒന്നല്ല, അത്. അകത്തുനിന്നു തന്നെ വീണ്ടെടുക്കേണ്ടതാണ്.
രചന :- ദേബശിഷ് ചാറ്റര്‍ജി 
കടപ്പാട് :- മാത്രുഭൂമി ദിനപത്രം

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വനിതകള്‍ നയിക്കട്ടെ

പല മേഖലകളിലും തലപ്പത്ത് വിരാജിക്കുന്ന പുതുമുഖങ്ങള്‍ കൂടുതല്‍ പ്രതീക്ഷയ്ക്ക് വകനല്കുന്നു. പഴയതുപോലെ ദുസ്സഹമായ നിലപാടുകളില്ല, ആചാരാനുഷ്ഠാനങ്ങളും ഔപചാരികതകളുമില്ല. യു.എസ്സിലെ മൂന്ന് സര്‍വകലാശാലകള്‍ക്ക് നേതൃത്വം നല്‍കുന്ന വനിതാ പ്രസിഡന്റുമാരെ പരിചയപ്പെടാം. ഹാര്‍വാഡ് സര്‍വകലാശാലയുടെ ആദ്യ വനിതാ പ്രസിഡന്റ് ഡ്രൂ ഫോസ്റ്റാണ് ഒരാള്‍. വിഖ്യാതമായ എം.ഐ.ടി.യുടെ ആദ്യ വനിതാ പ്രസിഡന്റും ആ സ്ഥാനം അലങ്കരിച്ച ആദ്യ ലൈഫ് സയന്റിസ്റ്റുമായ സൂസണ്‍ ഹോക്ക്ഫീല്‍ഡാണ് വേറൊരാള്‍. മറ്റൊരാള്‍ നമ്മുടെ സ്വന്തം രേണു ഖടോര്‍ - ഹൂസ്റ്റണ്‍ സര്‍വകലാശാലയുടെ ചാന്‍സലറും പ്രസിഡന്റുമായ ആദ്യ ഇന്ത്യന്‍ വംശജ.ലിബറല്‍ എജ്യുക്കേഷന്റെ ശക്തയായ വക്താവാണ് ഡ്രൂ ഫോസ്റ്റ്. പ്രവചനാതീതമെന്നുതോന്നിയ സാമ്പത്തികമാന്ദ്യം പോലുള്ളവ നമ്മെ മാറ്റിത്തീര്‍ക്കുമ്പോള്‍ ഡ്രൂ ഫോസ്റ്റിന്റെ ഹാര്‍വാഡ് മാനവികമായ അന്വേഷണങ്ങളുടെയും ലിബറല്‍ ആര്‍ട്‌സിന്റെയും പഴയ പാരമ്പര്യത്തിന് കാതോര്‍ക്കുകയായിരുന്നു.  ഉന്നതവിദ്യാഭ്യാസത്തിന്റെ മാറുന്ന മുഖത്തിന്റെ പ്രതീകം തന്നെയായിരുന്നു സൂസന്‍ ഹോക്ക്ഫീല്‍ഡ്. വിദ്യാഭ്യാസരംഗത്തെ പ്രശ്‌നങ്ങളെ ഇഴകീറി പരിശോധിക്കാതെ എല്ലാറ്റിനെയും സമ...

വിജയമന്ത്രങ്ങൾ - 1

 

'കോര്‍പ്പറേറ്റ് ലീഡര്‍' ഗാന്ധിജി

കോംപ്ലക്‌സ് ലൈഫ് സ്റ്റൈല്‍ സൊലൂഷന്‍സ് ഇന്‍ക് എന്ന സാങ്കല്പിക സ്ഥാപനത്തിലെ കോര്‍പ്പറേറ്റ് ലീഡറുടെ ഒഴിവിലേക്ക് പരിഗണിക്കപ്പെടുന്നതിനായി മോഹന്‍ദാസ് കരംചന്ദ് ഗാന്ധി ഒരു ബയോഡാറ്റ അയച്ചു എന്നു കരുതുക. വര്‍ത്തമാനകാല പരിതസ്ഥിതിയില്‍ സ്ഥാപനം അദ്ദേഹത്തിനു അയച്ചേക്കാവുന്ന ഒരു മറുപടി ഇങ്ങനെയായിരിക്കും.  പ്രിയപ്പെട്ട മോഹന്‍ദാസ് കരംചന്ദ് ഗാന്ധി,  പ്രശസ്തമായ ഞങ്ങളുടെ സ്ഥാപനത്തിലെ കോര്‍പ്പറേറ്റ് കമ്യൂണിക്കേഷന്‍ വൈസ് പ്രസിഡന്റ് പദവിയിലേക്ക് അപേക്ഷിച്ച താങ്കളുടെ നല്ല മനസ്സിന് നന്ദി. അപേക്ഷയോടൊപ്പം താങ്കള്‍ സമര്‍പ്പിച്ച വിശദമായ ജീവചരിത്രത്തിനും നന്ദി. താങ്കളപേക്ഷിച്ച പദവി കൂടുതലായും ആവശ്യപ്പെടുന്നത് മൂല്യബോധമല്ല, മൂല്യരാഹിത്യമാണ് എന്ന വസ്തുത താങ്കളുടെ ശ്രദ്ധയില്‍പ്പെടുത്തട്ടെ. ഞങ്ങള്‍ അന്വേഷിക്കുന്നത് ഒരു ്വഹരവ്യിവീഹലവൃറ നെയാണ് ്വഹിറുവ്യിവീഹലവൃറ നെ അല്ല.  താങ്കളുടെ ബയോഡാറ്റയില്‍ കാണുന്നതുപോലെ, നിരന്തരമായി സത്യം മാത്രം പറഞ്ഞുകൊണ്ടിരിക്കുക എന്ന സ്വഭാവം ഞങ്ങളുടെ സ്ഥാപനത്തിന്റെ ഇമേജിനെത്തന്നെ പ്രതികൂലമായ രീതിയില്‍ ബാധിക്കുമോയെന്ന ഭയം ഞങ്ങള്‍ക്കുണ്ട്. സത്യസന്ധമായി പറഞ്ഞാല്‍, വളരെ സൂക്ഷ്മതയോടെമാ...