ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

വനിതകള്‍ നയിക്കട്ടെ

പല മേഖലകളിലും തലപ്പത്ത് വിരാജിക്കുന്ന പുതുമുഖങ്ങള്‍ കൂടുതല്‍ പ്രതീക്ഷയ്ക്ക് വകനല്കുന്നു. പഴയതുപോലെ ദുസ്സഹമായ നിലപാടുകളില്ല, ആചാരാനുഷ്ഠാനങ്ങളും ഔപചാരികതകളുമില്ല. യു.എസ്സിലെ മൂന്ന് സര്‍വകലാശാലകള്‍ക്ക് നേതൃത്വം നല്‍കുന്ന വനിതാ പ്രസിഡന്റുമാരെ പരിചയപ്പെടാം. ഹാര്‍വാഡ് സര്‍വകലാശാലയുടെ ആദ്യ വനിതാ പ്രസിഡന്റ് ഡ്രൂ ഫോസ്റ്റാണ് ഒരാള്‍. വിഖ്യാതമായ എം.ഐ.ടി.യുടെ ആദ്യ വനിതാ പ്രസിഡന്റും ആ സ്ഥാനം അലങ്കരിച്ച ആദ്യ ലൈഫ് സയന്റിസ്റ്റുമായ സൂസണ്‍ ഹോക്ക്ഫീല്‍ഡാണ് വേറൊരാള്‍. മറ്റൊരാള്‍ നമ്മുടെ സ്വന്തം രേണു ഖടോര്‍ - ഹൂസ്റ്റണ്‍ സര്‍വകലാശാലയുടെ ചാന്‍സലറും പ്രസിഡന്റുമായ ആദ്യ ഇന്ത്യന്‍ വംശജ.ലിബറല്‍ എജ്യുക്കേഷന്റെ ശക്തയായ വക്താവാണ് ഡ്രൂ ഫോസ്റ്റ്. പ്രവചനാതീതമെന്നുതോന്നിയ സാമ്പത്തികമാന്ദ്യം പോലുള്ളവ നമ്മെ മാറ്റിത്തീര്‍ക്കുമ്പോള്‍ ഡ്രൂ ഫോസ്റ്റിന്റെ ഹാര്‍വാഡ് മാനവികമായ അന്വേഷണങ്ങളുടെയും ലിബറല്‍ ആര്‍ട്‌സിന്റെയും പഴയ പാരമ്പര്യത്തിന് കാതോര്‍ക്കുകയായിരുന്നു. 

ഉന്നതവിദ്യാഭ്യാസത്തിന്റെ മാറുന്ന മുഖത്തിന്റെ പ്രതീകം തന്നെയായിരുന്നു സൂസന്‍ ഹോക്ക്ഫീല്‍ഡ്. വിദ്യാഭ്യാസരംഗത്തെ പ്രശ്‌നങ്ങളെ ഇഴകീറി പരിശോധിക്കാതെ എല്ലാറ്റിനെയും സമന്വയിപ്പിച്ച് അവതരിപ്പിക്കുകയായിരുന്നു അവര്‍. ഔപചാരികമായ അധികാരലക്ഷണങ്ങളൊന്നുമില്ലാത്ത അനൗപചാരികമായ ഒരു ചര്‍ച്ച. കൂടുതല്‍ ആഴത്തിലേക്കിറങ്ങിച്ചെല്ലുന്ന അത്തരം ചര്‍ച്ചകളാണ് കൂടുതല്‍ ഫലവത്താവുക. 

മേഖല ഏതുമാവട്ടെ, നോളജ് അഥവാ അറിവിനൊരു പ്ലാസ്റ്റിസിറ്റിയുണ്ട്. മുന്നേ വിരുദ്ധധ്രുവങ്ങളിലെന്ന് തോന്നിപ്പിക്കുന്നപോലെയായിരുന്നു വിഷയങ്ങള്‍. ഫിസിക്കല്‍ സയന്‍സും ലൈഫ് സയന്‍സും അല്ലെങ്കില്‍ ആര്‍ട്‌സും എന്‍ജിനീയറിങ്ങും. ഭാഗ്യത്തിന് കോടതിഭാഷയിലെ വേഴ്‌സസ് നടുവിലല്ലെന്നേയുണ്ടായിരുന്നുള്ളൂ. ഈ വേര്‍തിരുവുകളുടെ ബര്‍ലിന്‍ മതില്‍ അറിവിന്റെ പുതുയുഗത്തില്‍ അലിഞ്ഞില്ലാതാവുകയാണ്. ബയോമെക്കാനിക്‌സും ന്യൂക്ലിയര്‍ മെഡിസിനും കോണ്‍ഷ്യസ് കാപ്പിറ്റലിസവും അരങ്ങുവാഴുന്നു. ജലം മുഴുവനായും ഉപയോഗിക്കപ്പെടുന്ന നദീസംയോജനംപോലെ വിഷയങ്ങള്‍ പരസ്പരബന്ധിതമായി. 

വാഷിങ്ടണ്‍ ഡി.സി.യില്‍ അന്നത്തെ മാനവവിഭവശേഷി മന്ത്രി കപില്‍ സിബലുമൊത്തുള്ള ഒരു യോഗത്തിലാണ് ഞാന്‍ രേണു ഖടോരയെ കാണുന്നത്. ഉത്തര്‍പ്രദേശിലെ ഫറൂഖാബാദെന്ന കുഗ്രാമത്തില്‍ ജനിച്ച് 18-ാമത്തെ വയസ്സില്‍ വിവാഹിതയായ വനിത. വിവാഹമല്ല വേണ്ടത്, ഉന്നതവിദ്യാഭ്യാസമാണെന്ന് പറഞ്ഞ് പത്തുദിവസത്തോളം നിലവിളിച്ചതായി അവര്‍ പറയുന്നു. ജീവിതപങ്കാളിയായ സുരേഷ് ഖടോര്‍ അവര്‍ ചാന്‍സലറായിരിക്കുന്ന അതേ സര്‍വകലാശാലയില്‍ പ്രൊഫസറാണ്. പഠിക്കാനും നയിക്കാനുമുള്ള ഒടുങ്ങാത്ത അഭിനിവേശവും നിശ്ചയദാര്‍ഢ്യവുമായിരിക്കണം അവരെ അമേരിക്കയിലെ പ്രശസ്തമായ സര്‍വകലാശാലയുടെ തലപ്പത്തേക്കെത്തിച്ചത്. ആംഗ്ലോ സാക്‌സണ്‍ പുരുഷാധിപത്യത്തിന്റെ വിഹാരകേന്ദ്രമായ അമേരിക്കന്‍ വിദ്യാഭ്യാസമേഖലയില്‍ ഒരിന്ത്യന്‍ വനിതയ്ക്ക് എന്തുകൊണ്ടും അഭിമാനിക്കാവുന്ന നേട്ടം, അവരുടെ അസാധാരണമായ ലീഡര്‍ഷിപ്പ് ക്വാളിറ്റിയെപ്പറ്റി നമുക്കും. 
രചന :- ദേബശിഷ് ചാറ്റര്‍ജി 
കടപ്പാട് :- മാത്രുഭൂമി ദിനപത്രം

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വിജയമന്ത്രങ്ങൾ - 1

 

'കോര്‍പ്പറേറ്റ് ലീഡര്‍' ഗാന്ധിജി

കോംപ്ലക്‌സ് ലൈഫ് സ്റ്റൈല്‍ സൊലൂഷന്‍സ് ഇന്‍ക് എന്ന സാങ്കല്പിക സ്ഥാപനത്തിലെ കോര്‍പ്പറേറ്റ് ലീഡറുടെ ഒഴിവിലേക്ക് പരിഗണിക്കപ്പെടുന്നതിനായി മോഹന്‍ദാസ് കരംചന്ദ് ഗാന്ധി ഒരു ബയോഡാറ്റ അയച്ചു എന്നു കരുതുക. വര്‍ത്തമാനകാല പരിതസ്ഥിതിയില്‍ സ്ഥാപനം അദ്ദേഹത്തിനു അയച്ചേക്കാവുന്ന ഒരു മറുപടി ഇങ്ങനെയായിരിക്കും.  പ്രിയപ്പെട്ട മോഹന്‍ദാസ് കരംചന്ദ് ഗാന്ധി,  പ്രശസ്തമായ ഞങ്ങളുടെ സ്ഥാപനത്തിലെ കോര്‍പ്പറേറ്റ് കമ്യൂണിക്കേഷന്‍ വൈസ് പ്രസിഡന്റ് പദവിയിലേക്ക് അപേക്ഷിച്ച താങ്കളുടെ നല്ല മനസ്സിന് നന്ദി. അപേക്ഷയോടൊപ്പം താങ്കള്‍ സമര്‍പ്പിച്ച വിശദമായ ജീവചരിത്രത്തിനും നന്ദി. താങ്കളപേക്ഷിച്ച പദവി കൂടുതലായും ആവശ്യപ്പെടുന്നത് മൂല്യബോധമല്ല, മൂല്യരാഹിത്യമാണ് എന്ന വസ്തുത താങ്കളുടെ ശ്രദ്ധയില്‍പ്പെടുത്തട്ടെ. ഞങ്ങള്‍ അന്വേഷിക്കുന്നത് ഒരു ്വഹരവ്യിവീഹലവൃറ നെയാണ് ്വഹിറുവ്യിവീഹലവൃറ നെ അല്ല.  താങ്കളുടെ ബയോഡാറ്റയില്‍ കാണുന്നതുപോലെ, നിരന്തരമായി സത്യം മാത്രം പറഞ്ഞുകൊണ്ടിരിക്കുക എന്ന സ്വഭാവം ഞങ്ങളുടെ സ്ഥാപനത്തിന്റെ ഇമേജിനെത്തന്നെ പ്രതികൂലമായ രീതിയില്‍ ബാധിക്കുമോയെന്ന ഭയം ഞങ്ങള്‍ക്കുണ്ട്. സത്യസന്ധമായി പറഞ്ഞാല്‍, വളരെ സൂക്ഷ്മതയോടെമാ...