ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ശ്വസനത്തിന്റെ പാഠം

സ്നേഹം നിങ്ങൾക്ക് ഭൂമിയിലേക്കുള്ള വേരുകൾ തരുന്നു സ്വാതന്ത്ര്യം നിങ്ങൾക്ക് ജീവിതത്തിൽ അപ്പുറത്തുള്ള ചിറകുകൾ തരുന്നു.

പിറക്കുന്ന നിമിഷം മുതൽ മരിക്കുന്നതു വരെ തുടർച്ചയായി ശ്വസിച്ചുകൊണ്ടിരിക്കുന്നു. ശ്വാസത്തെ പ്രാണൻ / ജീവൻ എന്നാണ് പറയുന്നത്. ശ്വസനം ഒരാളെ പ്രപഞ്ചവുമായി ബന്ധിപ്പിക്കുന്നു. ശരീരം എന്നത് ഒരാളിലേക്ക് വന്ന പ്രപഞ്ചമാണ്. ഒരാളുടെ ശരീരം പ്രപഞ്ചത്തിന്റെ ഭാഗമാകുന്നു. ശരീരത്തിൽ ഉള്ളതെല്ലാം പ്രപഞ്ചത്തിന് ഭാഗമാകുന്നു. വിശ്വാവുമായി ഏറ്റവും അടുത്ത ഒരു കവാടം ആണിത്. ശ്വസനമാണ് അതിലേക്കുള്ള പാലം.

ശ്വാസത്തിലെ രഹസ്യം അറിഞ്ഞാൽ ഒരാളുടെ ജീവിതം നീളുന്നു. ചിന്ത ക്രമരഹിതമാകുമ്പോൾ ശ്വസനവും ക്രമരഹിതമാകുന്നു. ഒരു ക്ഷണനേരം ശ്വസനം നിർത്തുമ്പോൾ ഒരാളുടെ ചിന്തകളും ഇല്ലാതാകുന്നു. ഒരാളുടെ ചിന്ത സ്വാധീനിക്കുവാൻ ശ്വസനത്തിന് കഴിയും.
ഒരാളുടെ മനസ്സിൽ കോപം ഉണ്ടാകുമ്പോൾ അയാളുടെ ശ്വസന താളം മാറുന്നു. ശ്വസനം അസ്വസ്ഥമാകുന്നു; രക്തപ്രവാഹത്തിന് വേഗം കൂടുന്നു; ശരീരത്തിൽ ഭിന്നമായ ചില രാസവസ്തുക്കൾ ഉണ്ടാക്കപ്പെടുന്നു.

ഗൗതമബുദ്ധൻ ബോധോദയത്തിലെത്തിയത് 'ശ്വാസന ശ്രദ്ധ'യിലൂടെയത്രെ. അദ്ദേഹം പറഞ്ഞു. " നിങ്ങളുടെ ശ്വസനക്രിയ ശ്രദ്ധിക്കുക.  ശ്വാസം അകത്തേക്ക് പോകുമ്പോൾ മനസ്സ് ഒപ്പം പോകുക. ശ്വാസം പുറത്തേക്ക് പോകുമ്പോൾ മനസ്സ് ഒപ്പം പോകുക. ശ്വസിക്കുന്നതിൽ ശ്രദ്ധിക്കുമ്പോൾ ശ്വസനത്തെപ്പറ്റി ചിന്തിക്കുന്നതേയില്ല. അഞ്ചു മിനിറ്റോളം ഇതു തുടരുക. അപ്പോൾ മനസ്സിലെ ചിന്തകൾ ഒന്നൊന്നായി ഒഴിഞ്ഞുപോകുന്നു. ഒടുവിൽ മനസ്സ് ശൂന്യമാകുന്നു.

ശ്വസന പാഠത്തിൽ ശ്രദ്ധിക്കേണ്ടത്
പ്രാണ വായു ഉള്ളിലേക്ക് പതുക്കെ കിടക്കാൻ അനുവദിക്കുക. ശ്വസന വായുവിനോടൊപ്പം താഴോട്ടു താഴോട്ടു നാഭി വരെ പോകുക. ശ്വസന വായുവിന്റെ മുന്നിൽ മനസ്സ് പോകരുത്. അതിന് പിന്നിലും മനസ്സ് പോകരുത്. ശ്വസന വായുവിന്റെ ഒപ്പം മാത്രം മനസ്സ് പോകുക.

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വിജയമന്ത്രങ്ങൾ - 1

 

സ്വരലയവും ഏകാഗ്രതയും

അറിവിന്റേതു ശബ്ദരഹിതമായ ലോകമാണ്. ഒരര്‍ഥത്തില്‍ അറിവു ഊമയാണ്. ശബ്ദമില്ലാത്ത അറിവിനു ശബ്ദം നല്കുന്നത് ഏകാഗ്രതയാണ്. ആ ഏകാഗ്രതയുടെ സംഭാവനയാണ് നമുക്കു ചുറ്റുമുള്ള ഈ ലോകം. നമ്മുടെ താജ്മഹലാവട്ടെ, അമേരിക്കയിലെ സ്വാതന്ത്ര്യപ്രതിമയാവട്ടെ ഈജിപ്തിലെ പിരമിഡുകളാവട്ടെ, ആദരവോടുകൂടി മാത്രം നോക്കിപ്പോവുന്നതാണ് ഈ സൃഷ്ടികളെല്ലാം. ആരെയും അത്ഭുതപരതന്ത്രരാക്കുന്നതാണ് അതിന്റെ ആകാരവും രൂപഭംഗിയും പിഴവുകളില്ലാത്ത നിര്‍മിതിയുമെല്ലാം. ഇതെല്ലാം ഇത്രയും മനോഹരമായി ഒത്തുവന്നു ആ ശില്പഭംഗി സാധ്യമാക്കിയതിനു പിറകില്‍ എന്താണ്?  എല്ലാ സുന്ദരസൃഷ്ടികളുടെയും രേഖാചിത്രം ആദ്യം തെളിയുന്നത് മനുഷ്യമനസ്സുകളിലാണ്. മസ്തിഷ്‌കത്തിലെ ഒരു സംഘം ന്യൂറോണുകളുടെ സങ്കീര്‍ണമായ സംവിധാനമാണത്. സങ്കീര്‍ണമായ ആ സംവിധാനത്തെ നിലനിര്‍ത്തുന്നതു ഏകാഗ്രതയാണ്. തികഞ്ഞ ഏകാഗ്രതയുടെ മാന്ത്രികവിരലുകളില്‍ വിരിഞ്ഞ മഹാസൗധമാണതെന്നു പാരീസിലെ ഈഫല്‍ ടവറിനുമുന്നില്‍ നില്ക്കുമ്പോള്‍ എനിക്കു തോന്നിയിട്ടുണ്ട്. ബീഥോവന്റെ സംഗീതം ആസ്വദിക്കുമ്പോഴും ഇതുതന്നെയാണു തോന്നാറ്. അവിശ്വസനീയമായ ഏകാഗ്രത സാധ്യമാക്കിയ സംഗീതം. ശബ്ദവീചികളാല്‍ പണിതുയര്‍ത്തിയ മറ്റൊരു താജ്തന്നെയാണ് ബീഥോവന...

വിജയമന്ത്രങ്ങൾ - 2