ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

സ്വയം തേടുന്ന റിയാലിറ്റിഷോ

ഇത് റിയാലിറ്റി ഷോകളുടെ പെരുമഴക്കാലമാണ്. സ്‌ക്രിപ്റ്റിന് ചെലവില്ല, എഴുത്തുപണിയുമില്ല. മറ്റ് ജീവിതങ്ങളിലേക്കുള്ള താക്കോല്‍ദ്വാര-ദര്‍ശനം. പലര്‍ക്കുമത് ഏറെയിഷ്ടമാണ്. കൃത്രിമമല്ലാത്തതിനെ, യാഥാര്‍ഥ്യങ്ങളെ നാം ഇഷ്ടപ്പെടുന്നു. യാഥാര്‍ഥ്യത്തിന്റെ ഒരു മുഖമാണ് സത്യം. സത്യം മാത്രമേ പറയാവൂ എന്നാണ് കുട്ടികളെ ചൊല്ലിയും തല്ലിയും പഠിപ്പിക്കാറ്. മുതിര്‍ന്നപ്പോള്‍ എനിക്കുതോന്നിയിട്ടുണ്ട്, ആഗ്രഹമുണ്ടെങ്കില്‍ക്കൂടി പല സത്യങ്ങളും നമുക്ക് വിളിച്ചുപറയാനാവുമോ? വസ്തുതകളല്ലാതെ സത്യം അറിയാന്‍ കഴിഞ്ഞെന്നുവരില്ല, പറയാനും കഴിയില്ല. സത്യത്തിന്റേത് മരണമില്ലാത്ത ജീവിതമാണ്. ചെറുപ്പത്തില്‍ നാമുരുവിട്ടുപഠിച്ചതാണ് സൂര്യന്‍ കിഴക്കുദിക്കുന്നു പടിഞ്ഞാറ് അസ്തമിക്കുന്നു. സൂര്യന്‍ ഉദിക്കുന്നില്ല, അസ്തമിക്കുന്നുമില്ല എന്ന് നമുക്കിന്നറിയാം. ഒരു മായക്കാഴ്ചയില്‍ ഉരുത്തിരിഞ്ഞ അറിവുമാത്രമാണത് - നമ്മുടേതായ യാഥാര്‍ഥ്യം.

ലോകത്തോട് നാം സംവദിക്കുന്നത് കാഴ്ചകളുടെയും വസ്തുതകളുടേതുമായ ഭാഷയിലാണ്. നീലാകാശവും നീലക്കടലും തോന്നലുകളാണെങ്കിലും നമ്മുടെ യാഥാര്‍ഥ്യങ്ങളാണ്. സമ്പൂര്‍ണസത്യമെന്നത് നമ്മുടെ ഇന്ദ്രിയങ്ങള്‍ക്ക് അപ്രാപ്യമാണ്. കണ്ണില്‍ തെളിയുന്നതും നാവിന് വഴങ്ങുന്നതുമായ ഒന്നല്ല തികഞ്ഞ സത്യം. കാഴ്ചയുടെ പുറമ്പോക്കിലലയുന്ന കണ്ണിന്റെയും കാതിന്റെയും മറ്റിന്ദ്രിയങ്ങളുടെയും ആകത്തുകയുടെ അപ്പുറത്താണ് ബോധത്തിന്റെ, പ്രജ്ഞയുടെ മൂല്യം. കൈയിലെ വിരലുകളുടെയെല്ലാം പ്രഹരശേഷിയുടെ അപ്പുറത്താണ് മുഷ്ടിയുടെ ഊക്കെന്നപോലെ. 

ഒരു ടീസ്പൂണ്‍ മണ്ണില്‍ പരശ്ശതം മൈക്രോബുകളെ കാണുന്ന ശാസ്ത്രജ്ഞന്റെ മൈക്രോസ്‌കോപ്പുപോലെയാണ് ബോധം, യാഥാര്‍ഥ്യത്തിന്റെ രണ്ടാമത്തെ മുഖമാണത്. മൈക്രോബുകളുടെ നാനാത്വങ്ങളില്‍ ഏകത്വത്തെ തിരയുന്ന അയാള്‍, സമാനതകള്‍വെച്ച് അവയെ ഇനംതിരിക്കുന്നു. ആദ്യഘട്ടത്തിലെ നിരവധിയിനങ്ങള്‍ പിന്നീട് ഏതാനും മാത്രമായി ചുരുങ്ങുന്നു. പ്രക്രിയ തുടരുമ്പോള്‍ ഒടുവിലത് സംഭവിക്കുന്നു - നിരീക്ഷകനും നിരീക്ഷണവസ്തുവും മാത്രം. നിരവധി യാഥാര്‍ഥ്യങ്ങളുടേതായ ലോകം, ഒരു വലിയ സത്യമായി മാറുന്നു. രൂപത്തിലും ഭാവത്തിലുമുള്ള നാനാത്വങ്ങളെല്ലാം ജീവിതമെന്ന ഏകത്വത്തില്‍ ലയിക്കുന്നു. 

ബോധത്തിന്റെ ഈയൊരു പരിവര്‍ത്തനത്തെ ഐന്‍സ്റ്റൈന്‍ കാണുന്നത് നോക്കൂ. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം സര്‍വസ്വവും പ്രപഞ്ചമാണ്, സ്ഥലകാലപരിമിതികളുള്ള മനുഷ്യന്‍ അതിന്റെ ഭാഗവും. മറ്റുള്ളവരില്‍നിന്ന് നമ്മെ വേര്‍തിരിക്കുന്നത് നമ്മുടെ അനുഭവങ്ങളും ചിന്തകളും വികാരങ്ങളുമൊക്കെയാണ്. നമ്മുടെതന്നെ കാരാഗൃഹമാവുന്ന മിഥ്യാവബോധമാണ് അത് പലപ്പോഴും ഉണ്ടാക്കുക. പ്രപഞ്ചത്തിലെ സര്‍വജീവജാലങ്ങളിലേക്കും ഒഴുകിപ്പരക്കുന്ന സമഭാവന ബോധമണ്ഡലത്തിന്റെ അതിരുകള്‍ വിസ്തൃതമാക്കുന്നു. മനോഹരമായ പ്രപഞ്ചസൗന്ദര്യം ആസ്വദിക്കാനാവുക നാം നമ്മിലേക്ക് ചുരുങ്ങുമ്പോഴല്ല ലോകത്തിലേക്ക് പടരുമ്പോഴാണ്.

പരമമായ ആനന്ദമാണ് യാഥാര്‍ഥ്യത്തിന്റെ മറ്റൊരു മുഖം. കേവലമായ ആനന്ദത്തിനാണങ്കില്‍ സമയവും സാഹചര്യവും ഒത്തുവരണം. ഒരു പ്രത്യേക മാനസികാവസ്ഥയില്‍ നമ്മെത്തേടിയെത്തുന്നതാണ് പരമാനന്ദം. നമ്മുടെ സര്‍വ കഴിവുകളും നമ്മിലേക്കുതന്നെ തളരാന്‍ ഉപയോഗിക്കുമ്പോഴല്ല, ലോകനന്മയ്ക്കായി, ലോകത്തേക്ക് വളരാന്‍ ഉപയോഗിക്കുമ്പോഴാണ് അത് നമുക്ക് അനുഭവവേദ്യമാവുക. ഉണ്മയുടെ ത്രിമുഖങ്ങളാണ് സത്-ചിത്-ആനന്ദം. ശരീരം ആരാധനാലയവും ആത്മാവ് മൂര്‍ത്തിയുമാവുമ്പോള്‍ ആത്മാന്വേഷണമെന്ന അന്തിമമായ റിയാലിറ്റി ഷോയില്‍ എല്ലാവരും അവരവരെ തിരയുകയാണ്.

രചന :- ദേബശിഷ് ചാറ്റര്‍ജി 
കടപ്പാട് :- മാത്രുഭൂമി ദിനപത്രം

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വനിതകള്‍ നയിക്കട്ടെ

പല മേഖലകളിലും തലപ്പത്ത് വിരാജിക്കുന്ന പുതുമുഖങ്ങള്‍ കൂടുതല്‍ പ്രതീക്ഷയ്ക്ക് വകനല്കുന്നു. പഴയതുപോലെ ദുസ്സഹമായ നിലപാടുകളില്ല, ആചാരാനുഷ്ഠാനങ്ങളും ഔപചാരികതകളുമില്ല. യു.എസ്സിലെ മൂന്ന് സര്‍വകലാശാലകള്‍ക്ക് നേതൃത്വം നല്‍കുന്ന വനിതാ പ്രസിഡന്റുമാരെ പരിചയപ്പെടാം. ഹാര്‍വാഡ് സര്‍വകലാശാലയുടെ ആദ്യ വനിതാ പ്രസിഡന്റ് ഡ്രൂ ഫോസ്റ്റാണ് ഒരാള്‍. വിഖ്യാതമായ എം.ഐ.ടി.യുടെ ആദ്യ വനിതാ പ്രസിഡന്റും ആ സ്ഥാനം അലങ്കരിച്ച ആദ്യ ലൈഫ് സയന്റിസ്റ്റുമായ സൂസണ്‍ ഹോക്ക്ഫീല്‍ഡാണ് വേറൊരാള്‍. മറ്റൊരാള്‍ നമ്മുടെ സ്വന്തം രേണു ഖടോര്‍ - ഹൂസ്റ്റണ്‍ സര്‍വകലാശാലയുടെ ചാന്‍സലറും പ്രസിഡന്റുമായ ആദ്യ ഇന്ത്യന്‍ വംശജ.ലിബറല്‍ എജ്യുക്കേഷന്റെ ശക്തയായ വക്താവാണ് ഡ്രൂ ഫോസ്റ്റ്. പ്രവചനാതീതമെന്നുതോന്നിയ സാമ്പത്തികമാന്ദ്യം പോലുള്ളവ നമ്മെ മാറ്റിത്തീര്‍ക്കുമ്പോള്‍ ഡ്രൂ ഫോസ്റ്റിന്റെ ഹാര്‍വാഡ് മാനവികമായ അന്വേഷണങ്ങളുടെയും ലിബറല്‍ ആര്‍ട്‌സിന്റെയും പഴയ പാരമ്പര്യത്തിന് കാതോര്‍ക്കുകയായിരുന്നു.  ഉന്നതവിദ്യാഭ്യാസത്തിന്റെ മാറുന്ന മുഖത്തിന്റെ പ്രതീകം തന്നെയായിരുന്നു സൂസന്‍ ഹോക്ക്ഫീല്‍ഡ്. വിദ്യാഭ്യാസരംഗത്തെ പ്രശ്‌നങ്ങളെ ഇഴകീറി പരിശോധിക്കാതെ എല്ലാറ്റിനെയും സമ...

വിജയമന്ത്രങ്ങൾ - 1

 

'കോര്‍പ്പറേറ്റ് ലീഡര്‍' ഗാന്ധിജി

കോംപ്ലക്‌സ് ലൈഫ് സ്റ്റൈല്‍ സൊലൂഷന്‍സ് ഇന്‍ക് എന്ന സാങ്കല്പിക സ്ഥാപനത്തിലെ കോര്‍പ്പറേറ്റ് ലീഡറുടെ ഒഴിവിലേക്ക് പരിഗണിക്കപ്പെടുന്നതിനായി മോഹന്‍ദാസ് കരംചന്ദ് ഗാന്ധി ഒരു ബയോഡാറ്റ അയച്ചു എന്നു കരുതുക. വര്‍ത്തമാനകാല പരിതസ്ഥിതിയില്‍ സ്ഥാപനം അദ്ദേഹത്തിനു അയച്ചേക്കാവുന്ന ഒരു മറുപടി ഇങ്ങനെയായിരിക്കും.  പ്രിയപ്പെട്ട മോഹന്‍ദാസ് കരംചന്ദ് ഗാന്ധി,  പ്രശസ്തമായ ഞങ്ങളുടെ സ്ഥാപനത്തിലെ കോര്‍പ്പറേറ്റ് കമ്യൂണിക്കേഷന്‍ വൈസ് പ്രസിഡന്റ് പദവിയിലേക്ക് അപേക്ഷിച്ച താങ്കളുടെ നല്ല മനസ്സിന് നന്ദി. അപേക്ഷയോടൊപ്പം താങ്കള്‍ സമര്‍പ്പിച്ച വിശദമായ ജീവചരിത്രത്തിനും നന്ദി. താങ്കളപേക്ഷിച്ച പദവി കൂടുതലായും ആവശ്യപ്പെടുന്നത് മൂല്യബോധമല്ല, മൂല്യരാഹിത്യമാണ് എന്ന വസ്തുത താങ്കളുടെ ശ്രദ്ധയില്‍പ്പെടുത്തട്ടെ. ഞങ്ങള്‍ അന്വേഷിക്കുന്നത് ഒരു ്വഹരവ്യിവീഹലവൃറ നെയാണ് ്വഹിറുവ്യിവീഹലവൃറ നെ അല്ല.  താങ്കളുടെ ബയോഡാറ്റയില്‍ കാണുന്നതുപോലെ, നിരന്തരമായി സത്യം മാത്രം പറഞ്ഞുകൊണ്ടിരിക്കുക എന്ന സ്വഭാവം ഞങ്ങളുടെ സ്ഥാപനത്തിന്റെ ഇമേജിനെത്തന്നെ പ്രതികൂലമായ രീതിയില്‍ ബാധിക്കുമോയെന്ന ഭയം ഞങ്ങള്‍ക്കുണ്ട്. സത്യസന്ധമായി പറഞ്ഞാല്‍, വളരെ സൂക്ഷ്മതയോടെമാ...