ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

മഹാത്മാക്കളായ അധ്യാപകര്‍

ജീവിതാനുഭവങ്ങളില്‍നിന്ന് നാം കണ്ടെത്തിയ നമ്മെക്കാളും വലുതാണ് യഥാര്‍ഥത്തില്‍ നമ്മുടെ വലിപ്പമെന്ന് ബോധ്യപ്പെടുത്തുക കഴിവുറ്റ അധ്യാപകരാണ്; ചെറിയ ശരീരത്തിലെ വലിയ മനുഷ്യരാണ് നാമെന്ന ബോധം. അനുഭവിച്ചത് ജീവിതമെന്ന മഹാസാഗരത്തിലെ ഒരു കുടം വെള്ളം മാത്രമാണെന്നും ബാക്കിയത്രയും ഇനിയും നാമറിയേണ്ടതാണെന്നും അവര്‍ നമ്മെ ബോധ്യപ്പെടുത്തുന്നു. അങ്ങനെ നോക്കുമ്പോള്‍ അനുഭവങ്ങളാല്‍ നിര്‍വചിക്കപ്പെടാനാവാത്ത അനുഭവജ്ഞരായി നാം മാറുന്നു. സ്വന്തം നാവിലെ രസമുകുളങ്ങളുടെ രസം നമുക്കറിയുക സാധ്യമല്ല. നാവിന്‍മേലും വായിലാകമാനവുമായി വ്യാപിച്ചുകിടക്കുന്ന അയ്യായിരത്തോളം രസമുകുളങ്ങള്‍ ഉപ്പ്, പുളി, മധുരം, കയ്പ് ഇത്യാദി രസങ്ങള്‍ നമ്മെ അറിയിക്കുന്നു. രസമുകുളങ്ങള്‍ക്കാവട്ടെ സ്വന്തംനിലയില്‍ രസമൊന്നുമില്ലതാനും ഒരാള്‍ക്കും സ്വന്തം നാവിലെ രസമുകുളങ്ങളുടെ രസം നിര്‍വചിക്കുക സാധ്യവുമല്ല. അതുപോലെ അനുഭവങ്ങള്‍ക്ക് അനുഭവജ്ഞനെ നിര്‍വചിക്കുകയും സാധ്യമല്ല.

ഐന്ദ്രികമായ ഓര്‍മകളുടെ പാണ്ടികശാല മാത്രമാണ് നമ്മുടെ ശരീരമെന്നും അത് നാളെ മണ്ണടിയേണ്ടതാണെന്നുമുള്ള ബോധം നമ്മിലുണ്ടാക്കുന്നതും മികച്ച അധ്യാപകരാണ്. ഇന്ദ്രിയങ്ങള്‍ക്കതീതമാണ് നാമെന്ന ബോധം നമ്മിലുണ്ടാക്കുന്നതും അവരാണ്. നമ്മുടെ ആമാശയം ആവാസമേഖലയാക്കിയ സൂക്ഷ്മജീവികളുടെ കോളനികള്‍ നമ്മുടെ കണ്ണുകള്‍ക്ക് അപ്രാപ്യമാണ്. ഹൃദയസ്പന്ദനത്തിന്റെ താളലയങ്ങള്‍ നമ്മുടെ ശ്രവണേന്ദ്രിയങ്ങള്‍ക്ക് അതീതമാണ്. ചലിക്കുന്ന ചിറകുകളാല്‍ ചിത്രശലഭം അറിയുന്ന അതിമനോഹരമായ സ്പര്‍ശലോകക്കാഴ്ച നമ്മുടെ ത്വക്കുകള്‍ക്ക് അന്യമാണ്.

ഇന്ദ്രിയനിര്‍മിതമായ ഈ ശരീരം ഒരര്‍ഥത്തില്‍ ഒരു ടൂറിസ്റ്റ്ബസ് പോലെയാണ്. ഒരായുഷ്‌കാലം മുഴുവന്‍ ജീവിതാനുഭവങ്ങളിലൂടെ നാം ഓടിക്കൊണ്ടേയിരിക്കുന്നു. എന്നാല്‍, ആ ബസ്സാണോ നാം എന്നുചോദിച്ചാല്‍ തീര്‍ച്ചയായും അല്ലതന്നെ. യാത്രയവസാനിച്ചാല്‍ ബസ്സില്‍ നിന്ന് ഇറങ്ങുന്നു. സ്വയം കണ്ടെത്തുന്ന ആ യാത്രയിലുടനീളമുള്ള നാഴികക്കല്ലുകളിലേക്ക് നിങ്ങളുടെ ശ്രദ്ധയെ നയിക്കുന്നവരാണ് യഥാര്‍ഥ അധ്യാപകര്‍. നശ്വരമായ ഭൗതികജീവിതലോകത്തുനിന്ന് അവര്‍ നമ്മെ അനശ്വരമായ മാനസികവ്യാപാരങ്ങളുടെ ലോകത്തേക്ക് ഉയര്‍ത്തുന്നു. ചിന്താലോകം അതിവിസ്തൃതമാണ്. കാലത്തിനും സമയത്തിനും അതീതമായതെന്ന് പറയാം. ദിനോസറുകള്‍ വ്യാപരിച്ചിരുന്ന താഴ്‌വാരങ്ങളിലേക്ക് പറന്നുചെല്ലാന്‍ നമുക്ക് സെക്കന്‍ഡുകളേ വേണ്ടൂ. ഒരു മുങ്ങാംകുഴിയിലൂടെ ഗാന്ധിജിയിലേക്കും ഐന്‍സ്റ്റീനിലേക്കും പിക്കാസോവിലേക്കും പ്ലാറ്റോവിലേക്കും ചെന്നുയരാന്‍ നമ്മെ സഹായിക്കുന്നത് അനശ്വരമായ മാനസികജീവിതമാണ്.

മഹാത്മാക്കളായ അധ്യാപകര്‍ അവിടെയും നില്‍ക്കുന്നില്ല. ജീവിതത്തിന്റെയും മാനസികവ്യാപാരങ്ങളുടെയും ലോകവും കടന്ന് കാലാതീതമായ അത്മീയമായൊരു ഉള്ളുണര്‍വിലേക്ക് അവര്‍ നമ്മെ നയിക്കുന്നു. ഒരു അഞ്ചുനില കെട്ടിടമാണ് നമ്മുടെ ജീവിതമെങ്കില്‍ അവര്‍ നമ്മെ നയിക്കുന്നത് അഞ്ചാമത്തെ നിലയുടെ അത്മീയാനുഭൂതിയുടെ ആ ടെറസ്സിലേക്കാണ്. കെട്ടിടത്തിന്റെ ചുമരുകളും അടിത്തറയും നാളെ ഇളകിയേക്കാം. കെട്ടിടംതന്നെ നിലംപൊത്തിയേക്കാം. അഞ്ചാമത്തെ നിലയിലെ ആ സ്‌പേസ് അപ്പോഴും അവിടെത്തന്നെ കാണും. കൃഷ്ണനും ക്രിസ്തുവും ബുദ്ധനും മുഹമ്മദും സഞ്ചരിച്ചത് മനുഷ്യബോധത്തിന്റെ ഫിഫ്ത്ത് ഡയമെന്‍ഷണല്‍ സ്‌പേസിന്റെ മാര്‍ഗത്തിലാണ്. കാലമേറെയായി അവരീ ഭൂമുഖത്ത് ഇല്ലാതിരുന്നിട്ടുകൂടി അവരുടെ വാക്കുകള്‍ വേദവാക്യങ്ങളായി നമ്മെ ശുദ്ധീകരിച്ചുകൊണ്ടിരിക്കുന്നത് അവര്‍ എക്കാലത്തെയും മികച്ച അധ്യാപകരായിരുന്നു എന്നതുകൊണ്ടുതന്നെയാണ്. - ദേബശിഷ് ചാറ്റര്‍ജി
കടപ്പാട് :- മാത്രുഭൂമി ദിനപത്രം

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വനിതകള്‍ നയിക്കട്ടെ

പല മേഖലകളിലും തലപ്പത്ത് വിരാജിക്കുന്ന പുതുമുഖങ്ങള്‍ കൂടുതല്‍ പ്രതീക്ഷയ്ക്ക് വകനല്കുന്നു. പഴയതുപോലെ ദുസ്സഹമായ നിലപാടുകളില്ല, ആചാരാനുഷ്ഠാനങ്ങളും ഔപചാരികതകളുമില്ല. യു.എസ്സിലെ മൂന്ന് സര്‍വകലാശാലകള്‍ക്ക് നേതൃത്വം നല്‍കുന്ന വനിതാ പ്രസിഡന്റുമാരെ പരിചയപ്പെടാം. ഹാര്‍വാഡ് സര്‍വകലാശാലയുടെ ആദ്യ വനിതാ പ്രസിഡന്റ് ഡ്രൂ ഫോസ്റ്റാണ് ഒരാള്‍. വിഖ്യാതമായ എം.ഐ.ടി.യുടെ ആദ്യ വനിതാ പ്രസിഡന്റും ആ സ്ഥാനം അലങ്കരിച്ച ആദ്യ ലൈഫ് സയന്റിസ്റ്റുമായ സൂസണ്‍ ഹോക്ക്ഫീല്‍ഡാണ് വേറൊരാള്‍. മറ്റൊരാള്‍ നമ്മുടെ സ്വന്തം രേണു ഖടോര്‍ - ഹൂസ്റ്റണ്‍ സര്‍വകലാശാലയുടെ ചാന്‍സലറും പ്രസിഡന്റുമായ ആദ്യ ഇന്ത്യന്‍ വംശജ.ലിബറല്‍ എജ്യുക്കേഷന്റെ ശക്തയായ വക്താവാണ് ഡ്രൂ ഫോസ്റ്റ്. പ്രവചനാതീതമെന്നുതോന്നിയ സാമ്പത്തികമാന്ദ്യം പോലുള്ളവ നമ്മെ മാറ്റിത്തീര്‍ക്കുമ്പോള്‍ ഡ്രൂ ഫോസ്റ്റിന്റെ ഹാര്‍വാഡ് മാനവികമായ അന്വേഷണങ്ങളുടെയും ലിബറല്‍ ആര്‍ട്‌സിന്റെയും പഴയ പാരമ്പര്യത്തിന് കാതോര്‍ക്കുകയായിരുന്നു.  ഉന്നതവിദ്യാഭ്യാസത്തിന്റെ മാറുന്ന മുഖത്തിന്റെ പ്രതീകം തന്നെയായിരുന്നു സൂസന്‍ ഹോക്ക്ഫീല്‍ഡ്. വിദ്യാഭ്യാസരംഗത്തെ പ്രശ്‌നങ്ങളെ ഇഴകീറി പരിശോധിക്കാതെ എല്ലാറ്റിനെയും സമ...

വിജയമന്ത്രങ്ങൾ - 1

 

'കോര്‍പ്പറേറ്റ് ലീഡര്‍' ഗാന്ധിജി

കോംപ്ലക്‌സ് ലൈഫ് സ്റ്റൈല്‍ സൊലൂഷന്‍സ് ഇന്‍ക് എന്ന സാങ്കല്പിക സ്ഥാപനത്തിലെ കോര്‍പ്പറേറ്റ് ലീഡറുടെ ഒഴിവിലേക്ക് പരിഗണിക്കപ്പെടുന്നതിനായി മോഹന്‍ദാസ് കരംചന്ദ് ഗാന്ധി ഒരു ബയോഡാറ്റ അയച്ചു എന്നു കരുതുക. വര്‍ത്തമാനകാല പരിതസ്ഥിതിയില്‍ സ്ഥാപനം അദ്ദേഹത്തിനു അയച്ചേക്കാവുന്ന ഒരു മറുപടി ഇങ്ങനെയായിരിക്കും.  പ്രിയപ്പെട്ട മോഹന്‍ദാസ് കരംചന്ദ് ഗാന്ധി,  പ്രശസ്തമായ ഞങ്ങളുടെ സ്ഥാപനത്തിലെ കോര്‍പ്പറേറ്റ് കമ്യൂണിക്കേഷന്‍ വൈസ് പ്രസിഡന്റ് പദവിയിലേക്ക് അപേക്ഷിച്ച താങ്കളുടെ നല്ല മനസ്സിന് നന്ദി. അപേക്ഷയോടൊപ്പം താങ്കള്‍ സമര്‍പ്പിച്ച വിശദമായ ജീവചരിത്രത്തിനും നന്ദി. താങ്കളപേക്ഷിച്ച പദവി കൂടുതലായും ആവശ്യപ്പെടുന്നത് മൂല്യബോധമല്ല, മൂല്യരാഹിത്യമാണ് എന്ന വസ്തുത താങ്കളുടെ ശ്രദ്ധയില്‍പ്പെടുത്തട്ടെ. ഞങ്ങള്‍ അന്വേഷിക്കുന്നത് ഒരു ്വഹരവ്യിവീഹലവൃറ നെയാണ് ്വഹിറുവ്യിവീഹലവൃറ നെ അല്ല.  താങ്കളുടെ ബയോഡാറ്റയില്‍ കാണുന്നതുപോലെ, നിരന്തരമായി സത്യം മാത്രം പറഞ്ഞുകൊണ്ടിരിക്കുക എന്ന സ്വഭാവം ഞങ്ങളുടെ സ്ഥാപനത്തിന്റെ ഇമേജിനെത്തന്നെ പ്രതികൂലമായ രീതിയില്‍ ബാധിക്കുമോയെന്ന ഭയം ഞങ്ങള്‍ക്കുണ്ട്. സത്യസന്ധമായി പറഞ്ഞാല്‍, വളരെ സൂക്ഷ്മതയോടെമാ...