ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

'കോര്‍പ്പറേറ്റ് ലീഡര്‍' ഗാന്ധിജി

കോംപ്ലക്‌സ് ലൈഫ് സ്റ്റൈല്‍ സൊലൂഷന്‍സ് ഇന്‍ക് എന്ന സാങ്കല്പിക സ്ഥാപനത്തിലെ കോര്‍പ്പറേറ്റ് ലീഡറുടെ ഒഴിവിലേക്ക് പരിഗണിക്കപ്പെടുന്നതിനായി മോഹന്‍ദാസ് കരംചന്ദ് ഗാന്ധി ഒരു ബയോഡാറ്റ അയച്ചു എന്നു കരുതുക. വര്‍ത്തമാനകാല പരിതസ്ഥിതിയില്‍ സ്ഥാപനം അദ്ദേഹത്തിനു അയച്ചേക്കാവുന്ന ഒരു മറുപടി ഇങ്ങനെയായിരിക്കും. 

പ്രിയപ്പെട്ട മോഹന്‍ദാസ് കരംചന്ദ് ഗാന്ധി, 

പ്രശസ്തമായ ഞങ്ങളുടെ സ്ഥാപനത്തിലെ കോര്‍പ്പറേറ്റ് കമ്യൂണിക്കേഷന്‍ വൈസ് പ്രസിഡന്റ് പദവിയിലേക്ക് അപേക്ഷിച്ച താങ്കളുടെ നല്ല മനസ്സിന് നന്ദി. അപേക്ഷയോടൊപ്പം താങ്കള്‍ സമര്‍പ്പിച്ച വിശദമായ ജീവചരിത്രത്തിനും നന്ദി. താങ്കളപേക്ഷിച്ച പദവി കൂടുതലായും ആവശ്യപ്പെടുന്നത് മൂല്യബോധമല്ല, മൂല്യരാഹിത്യമാണ് എന്ന വസ്തുത താങ്കളുടെ ശ്രദ്ധയില്‍പ്പെടുത്തട്ടെ. ഞങ്ങള്‍ അന്വേഷിക്കുന്നത് ഒരു ്വഹരവ്യിവീഹലവൃറ നെയാണ് ്വഹിറുവ്യിവീഹലവൃറ നെ അല്ല. 

താങ്കളുടെ ബയോഡാറ്റയില്‍ കാണുന്നതുപോലെ, നിരന്തരമായി സത്യം മാത്രം പറഞ്ഞുകൊണ്ടിരിക്കുക എന്ന സ്വഭാവം ഞങ്ങളുടെ സ്ഥാപനത്തിന്റെ ഇമേജിനെത്തന്നെ പ്രതികൂലമായ രീതിയില്‍ ബാധിക്കുമോയെന്ന ഭയം ഞങ്ങള്‍ക്കുണ്ട്. സത്യസന്ധമായി പറഞ്ഞാല്‍, വളരെ സൂക്ഷ്മതയോടെമാത്രം സത്യത്തെ വിനിമയം ചെയ്യുന്ന ഒരാളെയാണ് ഞങ്ങള്‍ തേടിക്കൊണ്ടിരിക്കുന്നത്. എളുപ്പം ചൂടാവുന്നതും സദാ യുദ്ധോത്സുകനുമായ, ചെറുതായെന്തെങ്കിലും ചെയ്യുകയും വലുതായൊച്ചവെക്കുകയും ചെയ്യുന്ന ഒരാളാണ് ഏറ്റവും അഭിലഷണീയം. ഒരു കവിളത്തു കിട്ടിയാല്‍ മറുകവിള്‍ കാട്ടിക്കൊടുക്കുന്ന പ്രകൃതം ഈയൊരു പദവിക്ക് തീരേ അനുയോജ്യമാവുന്നില്ല. 

ഞങ്ങളുടേതായ കോര്‍പ്പറേറ്റ് പോളിസി വെച്ച് അനുവദനീയമായ ഒരു പരിധിവരെ ഞങ്ങള്‍ വമ്പിച്ച സാമൂഹിക ഉത്തരവാദിത്വമുള്ളവരാണ്. അത് മാധ്യമങ്ങളിലുടെയും ചാനലുകളിലൂടെയും നിര്‍ബാധം നിറവേറ്റിക്കൊണ്ടിരിക്കുന്നവരുമാണ്. ചില്ലറ കീടനാശിനികള്‍ ഞങ്ങളുടെ ഉത്പന്നങ്ങളില്‍ ഉപയോഗിക്കാറുണ്ടെങ്കിലും അതില്‍നിന്നുള്ള വരുമാനത്തിന്റെ ഒരു പങ്ക് ചാനലുകളിലൂടെയുള്ള സാമൂഹികപ്രതിബദ്ധത സ്ഫുരിക്കുന്ന സന്ദേശങ്ങള്‍ക്കായി ഞങ്ങള്‍ മാറ്റിവെക്കാറുണ്ട്. 

മറ്റുള്ളവരുടെ ജീവിതം ലളിതമാക്കുവാനായി ഞാന്‍ ലളിതമായി ജീവിക്കുന്നു എന്നു താങ്കള്‍ പറയുന്നു. ഞങ്ങള്‍ വ്യാപരിക്കുന്നതാവട്ടെ സങ്കീര്‍ണമായ ജീവിതരീതികളുടെയും അനുബന്ധ പ്രശ്‌നങ്ങളുടെയും അവയുടെ പരിഹാരമാര്‍ഗങ്ങളുടെയും നടുവിലാണ്. മറ്റുള്ളവരുടെ സങ്കീര്‍ണമാവുന്ന ജീവിതത്തെ ആശ്രയിച്ചിരിക്കുന്നതാണ് ഞങ്ങളുടെ സൊലൂഷന്‍സിന്റെ വിപണി. 

അവിചാരിതമായി താങ്കള്‍ ജനിച്ച അതേദിവസം തന്നെ ജന്മമെടുത്ത മാനവചരിത്രത്തിലെ ഒരു മഹാത്മാവിന്റെ വാക്കുകളില്‍ നിന്നുള്ള പ്രചോദനമാണ് ഞങ്ങളുടെ മിഷന്‍ സ്റ്റേറ്റ്‌മെന്റ് - ഓരോരുത്തരുടെയും ആവശ്യങ്ങള്‍ക്കുള്ളതുണ്ട്, ഒരുവന്റെ അത്യാഗ്രഹത്തിനുള്ളതുപോലും ഈ ഭൂമിയിലില്ല. ഭൂമിയിലെ അത്യാഗ്രഹികളുടെയും അസംതൃപ്തരുടെയും സങ്കീര്‍ണജീവിതങ്ങളില്‍ ഞങ്ങള്‍ സൊലൂഷന്‍സ് വിറ്റുകൊണ്ടേയിരിക്കും. ഈയൊരു പ്രത്യേക പരിതസ്ഥിതിയില്‍ താങ്കളുടെ അപേക്ഷ പരിഗണിക്കാന്‍ നിവൃത്തിയില്ലെന്ന കാര്യം ഖേദപൂര്‍വം അറിയിക്കട്ടെ. ഭാവിയില്‍ വമ്പിച്ചൊരു വിപ്ലവമോ പരിവര്‍ത്തനമോ നടന്നുകൂടെന്നില്ല. അന്നത്തെ മാറിയ സാഹചര്യത്തില്‍ താങ്കളുടെ അപേക്ഷ തീര്‍ച്ചയായും ഞങ്ങള്‍ പരിഗണിക്കുന്നതായിരിക്കും. 

ആത്മാര്‍ഥതയോടെ, 
വൈസ് പ്രസിഡന്റ് (ഹ്യൂമന്‍ റീ-എന്‍ജിനീയറിങ്)
രചന :- ദേബശിഷ് ചാറ്റര്‍ജി 
കടപ്പാട് :- മാത്രുഭൂമി ദിനപത്രം

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വനിതകള്‍ നയിക്കട്ടെ

പല മേഖലകളിലും തലപ്പത്ത് വിരാജിക്കുന്ന പുതുമുഖങ്ങള്‍ കൂടുതല്‍ പ്രതീക്ഷയ്ക്ക് വകനല്കുന്നു. പഴയതുപോലെ ദുസ്സഹമായ നിലപാടുകളില്ല, ആചാരാനുഷ്ഠാനങ്ങളും ഔപചാരികതകളുമില്ല. യു.എസ്സിലെ മൂന്ന് സര്‍വകലാശാലകള്‍ക്ക് നേതൃത്വം നല്‍കുന്ന വനിതാ പ്രസിഡന്റുമാരെ പരിചയപ്പെടാം. ഹാര്‍വാഡ് സര്‍വകലാശാലയുടെ ആദ്യ വനിതാ പ്രസിഡന്റ് ഡ്രൂ ഫോസ്റ്റാണ് ഒരാള്‍. വിഖ്യാതമായ എം.ഐ.ടി.യുടെ ആദ്യ വനിതാ പ്രസിഡന്റും ആ സ്ഥാനം അലങ്കരിച്ച ആദ്യ ലൈഫ് സയന്റിസ്റ്റുമായ സൂസണ്‍ ഹോക്ക്ഫീല്‍ഡാണ് വേറൊരാള്‍. മറ്റൊരാള്‍ നമ്മുടെ സ്വന്തം രേണു ഖടോര്‍ - ഹൂസ്റ്റണ്‍ സര്‍വകലാശാലയുടെ ചാന്‍സലറും പ്രസിഡന്റുമായ ആദ്യ ഇന്ത്യന്‍ വംശജ.ലിബറല്‍ എജ്യുക്കേഷന്റെ ശക്തയായ വക്താവാണ് ഡ്രൂ ഫോസ്റ്റ്. പ്രവചനാതീതമെന്നുതോന്നിയ സാമ്പത്തികമാന്ദ്യം പോലുള്ളവ നമ്മെ മാറ്റിത്തീര്‍ക്കുമ്പോള്‍ ഡ്രൂ ഫോസ്റ്റിന്റെ ഹാര്‍വാഡ് മാനവികമായ അന്വേഷണങ്ങളുടെയും ലിബറല്‍ ആര്‍ട്‌സിന്റെയും പഴയ പാരമ്പര്യത്തിന് കാതോര്‍ക്കുകയായിരുന്നു.  ഉന്നതവിദ്യാഭ്യാസത്തിന്റെ മാറുന്ന മുഖത്തിന്റെ പ്രതീകം തന്നെയായിരുന്നു സൂസന്‍ ഹോക്ക്ഫീല്‍ഡ്. വിദ്യാഭ്യാസരംഗത്തെ പ്രശ്‌നങ്ങളെ ഇഴകീറി പരിശോധിക്കാതെ എല്ലാറ്റിനെയും സമ...

വിജയമന്ത്രങ്ങൾ - 1