റെവലൂഷന്‍ എന്ന പദത്തെയാണ് നാം പരിവര്‍ത്തനം, വിപ്ലവം എന്നെല്ലാം വിവക്ഷിക്കുന്നതെങ്കില്‍ അത് തുടങ്ങിയിടത്തുതന്നെ തിരിച്ചെത്തലാണ്; ചാക്രികസഞ്ചാരം. ഗാന്ധിജിയുടെ യാത്ര അതായിരുന്നു. ഹിമഗിരികളോളം പഴക്കമുള്ള ഭാരതീയ ആത്മീയ പാരമ്പര്യങ്ങളിലെ കാലാതീതമായ സത്യത്തിലേക്ക് മടങ്ങിയെത്തിയൊരു തീര്‍ഥാടനമായിരുന്നു അത്.
ടി.എസ്. എലിയട്ടിന്റെ പ്രസിദ്ധമായ വരികള്‍ നോക്കുക: പര്യവേക്ഷണങ്ങള്‍ നാം തുടര്‍ന്നുകൊണ്ടേയിരിക്കും. എല്ലാ പര്യവേക്ഷണങ്ങളുടെയും അവസാനം നാം തുടങ്ങിയിടത്തുതന്നെ തിരിച്ചെത്തും, എങ്കിലും നമ്മള്‍ ആദ്യമായി ആ സ്ഥലം കണ്ടെത്തുന്നത് അന്നായിരിക്കും. റെവലൂഷന്‍ അഥവാ പരിവര്‍ത്തനത്തിലുപരിയായി ഗാന്ധിജിയുടെ ജീവിതം ഇവലൂഷന്‍ അഥവാ ഉരുത്തിരിയലായിരുന്നു. ഒരു സാധാരണമനുഷ്യന്‍ അതിമാനുഷനായി ഉരുത്തിരിയുന്ന അസാധാരണമായ കാഴ്ച.
മറയില്ലാതെ തന്റെ ദൗര്‍ബല്യങ്ങളെപ്പറ്റിയും പരാജയങ്ങളെപ്പറ്റിയും അദ്ദേഹമെഴുതി. അദ്ദേഹം ലോകത്തിന് പ്രചോദനമായിക്കൊണ്ടിരിക്കുന്നത് നേടിയ മഹാവിജയങ്ങളാലല്ല, മറിച്ച് വ്യത്യസ്തമായ ഉദ്യമങ്ങളുടെ അസാധാരണത്വം കൊണ്ടാണ്. അധികാരത്തിന്റെയും പ്രശസ്തിയുടെയും ഇടനാഴികളില്‍ അഴിമതിയും സ്വജനപക്ഷപാതവും അഴുക്കുപിടിച്ച അടിവസ്ത്രം കണക്കെ തൂങ്ങിയാടുന്ന സമകാലിക ഇന്ത്യന്‍ സാഹചര്യം. മാവോയുടെയും താവോയുടെയും ഒരു കോക്‌ടെയിലായി അണ്ണ രംഗപ്രവേശം നടത്തുന്നു. അഥവാ ഒരു സൈനികനും സന്ന്യാസിയും ഒരാളില്‍ ആവേശിച്ച പ്രകൃതം.
ഇന്നത്തെ കാലഘട്ടത്തില്‍ കലര്‍പ്പില്ലാത്ത ഗാന്ധിയാവാന്‍ ആരെക്കൊണ്ടും കഴിയില്ലെന്ന് അണ്ണ പ്രഖ്യാപിക്കുന്നു. ഗാന്ധിജിയുടെയും ശിവജിയുടെയും ഒരു ഹൈബ്രിഡിലാണ് അണ്ണയുടെ പ്രതീക്ഷ. സത്യവും കൗശലവും സമാസമം ചേര്‍ന്നൊരു വ്യക്തി - ആര്‍ക്കും താത്പര്യം തോന്നിയേക്കാവുന്ന ആശയം. അദ്ദേഹം നിര്‍ദേശിക്കുന്ന മാര്‍ഗത്തിലൂടെ, 80 ശതമാനം അഴിമതിക്കും പരിഹാരമായി പാതിവെന്തൊരു ദര്‍ശനം അദ്ദേഹം അവതരിപ്പിച്ചു. എങ്ങുനിന്നോ വന്നണഞ്ഞതുപോലെതന്നെ, താമസിയാതെ അനുയായികള്‍ എങ്ങോ പോയിമറഞ്ഞു.
അദ്ദേഹം അഴിച്ചുവിട്ട വൈകാരികമായ പ്രഹരശേഷിയുടെ നിയന്ത്രണച്ചരടുകള്‍ ആ കൈകളിലില്ലാതെ പോയി. നയതന്ത്രപരമായ കബളിപ്പിക്കലില്‍ അണ്ണ വീണുപോയി. 'അയാം അണ്ണ' എന്ന പ്രതീകാത്മക തൊപ്പി താമസിയാതെ 'അയാം അരവിന്ദ്' എന്നും പിന്നീട് 'അയാം ആംആദ്മി' എന്നുമായി പരിണമിച്ചു.
മഹാത്മജിയുടെ പ്രസ്ഥാനത്തിന്റെ പ്രഭവകേന്ദ്രം അദ്ദേഹത്തിന്റെ വിട്ടുവീഴ്ചയില്ലാത്ത ലക്ഷ്യബോധവും പ്രതിജ്ഞാബദ്ധതയുമായിരുന്നു. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം സത്യം ലക്ഷ്യവും അഹിംസ അതിലേക്കുള്ള മാര്‍ഗവുമായിരുന്നു. ആത്മനിയന്ത്രണത്തിന്റെ വര്‍ധിതമായ കരുത്തുമായാണ് ഓരോ പരാജയത്തെയും അദ്ദേഹം നേരിട്ടത്. ആ മഹാവിജയത്തിന്റെ രഹസ്യമതായിരുന്നു.
താപത്തെ ഊര്‍ജമാക്കി മാറ്റുന്നതുപോലെ തന്നിലെ കോപത്തെ കരുത്താക്കിമാറ്റി ലോകത്തിന് ഗുണകരമാക്കാമെന്ന് അദ്ദേഹം കണ്ടെത്തി. അസാധാരണമായ വ്യക്തിപ്രഭാവമുള്ള നെഹ്രുവിനെപ്പോലുള്ളവരുടെ പ്രസംഗങ്ങള്‍ ജനത്തെ വിസ്മയിപ്പിച്ചു. എന്നാല്‍, മഹാത്മജിയുടെ വാക്കുകള്‍ക്ക് പിന്നില്‍ അവര്‍ അണിചേര്‍ന്ന് മാര്‍ച്ചുചെയ്തു. ഗാന്ധിജിയുടേതുപോലൊരു ദൃഢചിത്തതയായിരുന്നില്ല, അണ്ണയുടെ ആഭിമുഖ്യം ഒരേയൊരു ലക്ഷ്യത്തോടുമാത്രമായിരുന്നു. കാലാതീതമായ സത്യത്തില്‍ ഗാന്ധിജി നിലകൊണ്ടപ്പോള്‍ അണ്ണ കാലബന്ധിതമായൊരു നിയമനിര്‍മാണത്തിനായിമാത്രം നിലകൊണ്ടു. എത്രയോലക്ഷം മെഴുകുതിരികള്‍ കൊളുത്തിയെടുക്കാനുള്ള പ്രകാശത്തിന്റെ പ്രഭവകേന്ദ്രമായി ഗാന്ധിജി നിലകൊള്ളുകയാണ്. എത്ര ലക്ഷം മെഴുകുതിരികള്‍ക്കും നിഷ്‌നപ്രഭമാക്കാന്‍ പറ്റാത്ത സൂര്യതേജസ്സായി. - ദേബശിഷ് ചാറ്റര്‍ജി
കടപ്പാട് :- മാത്രുഭൂമി ദിനപത്രം