ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

സെപ്റ്റംബർ, 2013 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

പ്രതിഭയുടെ പാഠം

കാഠിന്യമേറിയ ഒരു പാറയല്ല, മാര്‍ദവമേറിയ കളിമണ്ണാണ് നേതാക്കളെ സംബന്ധിച്ചിടത്തോളം ജീവിതം. മാറുന്ന സാഹചര്യങ്ങള്‍ക്കനുസരിച്ച് അവരതിനെ രൂപപ്പെടുത്തിയെടുക്കും. ഓപ്‌റ വിന്‍ഫ്രിയുടെ കഥ അവിസ്മരണീയമാണ്. അവിവാഹിതരായ കൗമാരപ്രായക്കാരുടെ മകള്‍. അതിദരിദ്രമായ കുടുംബപശ്ചാത്തലത്തില്‍ വളരുന്ന കുട്ടി ഒമ്പതാം വയസ്സില്‍ ബലാത്സംഗത്തിനിരയാവുന്നു. വിവാഹമോചനം നേടിയ മാതാപിതാക്കളോടൊപ്പം കൗമാരകാലം. പ്രക്ഷേപണരംഗത്തെത്തുന്നത് പതിനാറാമത്തെ വയസ്സില്‍. 19 വയസ്സാവുമ്പോഴേക്കും രംഗത്തെ അനിഷേധ്യസാന്നിധ്യമായി 'ആഫ്രോ അമേരിക്കന്‍ വനിത'യെന്ന് പ്രശസ്തയായ ഓപ്‌റ വിന്‍ഫ്രി. തൊലിനിറം അവിടെയും പ്രശ്‌നമായി. അമേരിക്കന്‍ ടെലിവിഷനില്‍ പിടിച്ചുനില്‍ക്കാനാവാത്ത അവസ്ഥ നേരിടേണ്ടിവന്നു. എന്നാല്‍, എല്ലാറ്റിനെയും മറികടന്ന് അവര്‍ അമേരിക്കന്‍ പ്രേക്ഷകരുടെ ഹൃദയം കവര്‍ന്നു.  'ആം ഷിക്കാഗോ'യെന്ന പരിപാടി രാജ്യത്തെ ഏറ്റവും പ്രേക്ഷകരുള്ള പരിപാടിയാവുമ്പോള്‍ അവരുടെ പ്രായം വെറും 30. 1985-ല്‍ 31-ാമത്തെ വയസ്സിലാണ് അവര്‍ 'ദി കളര്‍ പര്‍പ്പിള്‍' എന്ന സ്പില്‍ബര്‍ഗ് സിനിമയില്‍ അഭിനയിച്ചത്. അതാവട്ടെ ഏറ്റവും നല്ല സഹനടിക്കുള്ള ഓസ്‌കര്‍ നോമിന

വെക്കുന്നതല്ല മുടി വളരുന്നതാണ്‌

ഹാര്‍വാഡ് ബിസിനസ് സ്‌കൂളിനെ ഒരു ബൗദ്ധിക-സര്‍ക്കസ് കൂടാരമെന്ന് വിശേഷിപ്പിക്കാവുന്നതാണ്. സകലവിഷയത്തെക്കുറിച്ചും എന്തെങ്കിലുമൊക്കെ നമുക്കറിയാന്‍ പറ്റുന്നയിടം. എങ്ങനെ ഈശ്വരനെ അറിയാം എന്നൊരു പ്രഭാഷണം ഒരു മുറിയില്‍ നടക്കുമ്പോള്‍ അടുത്തമുറിയില്‍ ദൈവം തന്നെ പ്രഭാഷകനാണെന്ന് കരുതുക. ആളുകള്‍ ഏതിലേക്കുള്ള ക്യൂവിലായിരിക്കും? ദൈവത്തെ കേള്‍ക്കാന്‍ പോയെന്നുവരില്ല, ദൈവത്തെ അറിയുന്ന വിധം തലനാരിഴകീറി പരിശോധിക്കുന്നിടത്തായിരിക്കും ഹാര്‍വാഡികളുടെ സ്ഥാനം. ഞാന്‍ ആ ഇന്ത്യന്‍ യോഗിയെ കാണുന്നത് ഹാര്‍വാഡ് സ്‌ക്വയറിലാണ്. അദ്ദേഹം ഒരുപറ്റം വിദ്യാര്‍ഥികളുമായി സംവദിക്കുകയായിരുന്നു. ഐന്‍സ്റ്റീന്റെ ചപ്രത്തലമുടി, മാര്‍ക്‌സിന്റെ അലസമായി നീണ്ട സമൃദ്ധമായ താടി.  നിങ്ങള്‍ യോഗികളെന്താണ് എപ്പോഴും ഇങ്ങനെ താടിയും മുടിയും വെക്കുന്നത് - ഒരുവന്റെ ചോദ്യം അതായിരുന്നു. ഈ മുടിയും താടിയും വെച്ചതല്ല, വന്നതാണ്. ലോകത്തെവിടെയും മുടിയുടെ സ്വാഭാവികമായ ധര്‍മം വളരുകയാണല്ലോ? നിങ്ങള്‍ അത് മുറിക്കുന്നു, ഒപ്പിക്കുന്നു, കെട്ടിവെക്കുന്നു, തലയില്‍ വരെ പച്ചകുത്തുന്നു. അതെല്ലാം സ്വാഭാവികമായി സംഭവിക്കുന്നതാണെന്ന് വിശ്വസിക്കുന്നു, സ്വാഭാവികമായി സംഭവിക്കുന

വലിയ ലോകവും വലിയ മനുഷ്യരും

വലിയലോകവും ചെറിയ മനുഷ്യരുമാണ് നാമെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ഒരര്‍ഥത്തില്‍ നോക്കിയാല്‍ പലരും അങ്ങനെയല്ലെന്നതാണ് സത്യം. വലിയ ലോകത്തോളം തന്നെവളര്‍ന്ന എത്രയെത്ര ആളുകളുണ്ട് നമുക്കുചുറ്റും. ലോകത്തോളം വളരാനുള്ള കഴിവ് നമ്മളിലുണ്ട്. ലോകത്തെ തന്നിലേക്കൊതുക്കാനുള്ളത്രയും ഇടവും നമ്മളിലുണ്ട്. കുറച്ചുബാക്കിയും കാണണം. ഒരു നേതൃത്വപരിശീലന സെമിനാറില്‍ സംസാരിക്കാനായിരുന്നു ഞാന്‍ ദക്ഷിണാഫ്രിക്കയിലെ ഡര്‍ബനില്‍ എത്തിയത്. അന്നവിടെ ഒരു പരസ്യ ഏജന്‍സി നടത്തിക്കൊണ്ടുപോവുന്ന ഒരാളുമായി സംസാരിക്കാനിടയായി. അവരൊരു രാജ്യാന്തര സര്‍വേ നടത്തിയകാര്യം അയാള്‍ വളരെ രസകരമായി അവതരിപ്പിച്ചു. ആഫ്രിക്കയിലെ ഏറ്റവും ശക്തമായ ആദ്യ മൂന്നു ബ്രാന്‍ഡുകള്‍ കണ്ടെത്തുകയായിരുന്നു സര്‍വേയുടെ ലക്ഷ്യം. ആദ്യ മൂന്നെണ്ണത്തില്‍ ഒന്നാമതായി നൈകും (ചഹക്ഷവ) രണ്ടാമതായി നെല്‍സണ്‍മണ്ടേലയും മൂന്നാമതായി കൊക്കക്കോളയും വന്നു. കോടികള്‍ പൊടിച്ചും നിരവധി മസ്തിഷ്‌കങ്ങള്‍ ഒരുപോലെ അവിശ്രമം പണിതും സകലവിധ അടവുകളും പയറ്റിയും രണ്ടു ബഹുരാഷ്ട്ര ഭീമന്‍മാര്‍ നേടിയെടുത്ത സ്ഥാനത്തിനൊപ്പമായിരുന്നു ആയുസ്സിന്റെ നല്ലകാലം, തടവറകളിലെ അന്ധകാരത്തില്‍ കഴിഞ്ഞ ആ മനുഷ്യന്റെ

സ്വരലയവും ഏകാഗ്രതയും

അറിവിന്റേതു ശബ്ദരഹിതമായ ലോകമാണ്. ഒരര്‍ഥത്തില്‍ അറിവു ഊമയാണ്. ശബ്ദമില്ലാത്ത അറിവിനു ശബ്ദം നല്കുന്നത് ഏകാഗ്രതയാണ്. ആ ഏകാഗ്രതയുടെ സംഭാവനയാണ് നമുക്കു ചുറ്റുമുള്ള ഈ ലോകം. നമ്മുടെ താജ്മഹലാവട്ടെ, അമേരിക്കയിലെ സ്വാതന്ത്ര്യപ്രതിമയാവട്ടെ ഈജിപ്തിലെ പിരമിഡുകളാവട്ടെ, ആദരവോടുകൂടി മാത്രം നോക്കിപ്പോവുന്നതാണ് ഈ സൃഷ്ടികളെല്ലാം. ആരെയും അത്ഭുതപരതന്ത്രരാക്കുന്നതാണ് അതിന്റെ ആകാരവും രൂപഭംഗിയും പിഴവുകളില്ലാത്ത നിര്‍മിതിയുമെല്ലാം. ഇതെല്ലാം ഇത്രയും മനോഹരമായി ഒത്തുവന്നു ആ ശില്പഭംഗി സാധ്യമാക്കിയതിനു പിറകില്‍ എന്താണ്?  എല്ലാ സുന്ദരസൃഷ്ടികളുടെയും രേഖാചിത്രം ആദ്യം തെളിയുന്നത് മനുഷ്യമനസ്സുകളിലാണ്. മസ്തിഷ്‌കത്തിലെ ഒരു സംഘം ന്യൂറോണുകളുടെ സങ്കീര്‍ണമായ സംവിധാനമാണത്. സങ്കീര്‍ണമായ ആ സംവിധാനത്തെ നിലനിര്‍ത്തുന്നതു ഏകാഗ്രതയാണ്. തികഞ്ഞ ഏകാഗ്രതയുടെ മാന്ത്രികവിരലുകളില്‍ വിരിഞ്ഞ മഹാസൗധമാണതെന്നു പാരീസിലെ ഈഫല്‍ ടവറിനുമുന്നില്‍ നില്ക്കുമ്പോള്‍ എനിക്കു തോന്നിയിട്ടുണ്ട്. ബീഥോവന്റെ സംഗീതം ആസ്വദിക്കുമ്പോഴും ഇതുതന്നെയാണു തോന്നാറ്. അവിശ്വസനീയമായ ഏകാഗ്രത സാധ്യമാക്കിയ സംഗീതം. ശബ്ദവീചികളാല്‍ പണിതുയര്‍ത്തിയ മറ്റൊരു താജ്തന്നെയാണ് ബീഥോവന്റെ