ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഓഗസ്റ്റ്, 2013 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

'കോര്‍പ്പറേറ്റ് ലീഡര്‍' ഗാന്ധിജി

കോംപ്ലക്‌സ് ലൈഫ് സ്റ്റൈല്‍ സൊലൂഷന്‍സ് ഇന്‍ക് എന്ന സാങ്കല്പിക സ്ഥാപനത്തിലെ കോര്‍പ്പറേറ്റ് ലീഡറുടെ ഒഴിവിലേക്ക് പരിഗണിക്കപ്പെടുന്നതിനായി മോഹന്‍ദാസ് കരംചന്ദ് ഗാന്ധി ഒരു ബയോഡാറ്റ അയച്ചു എന്നു കരുതുക. വര്‍ത്തമാനകാല പരിതസ്ഥിതിയില്‍ സ്ഥാപനം അദ്ദേഹത്തിനു അയച്ചേക്കാവുന്ന ഒരു മറുപടി ഇങ്ങനെയായിരിക്കും.  പ്രിയപ്പെട്ട മോഹന്‍ദാസ് കരംചന്ദ് ഗാന്ധി,  പ്രശസ്തമായ ഞങ്ങളുടെ സ്ഥാപനത്തിലെ കോര്‍പ്പറേറ്റ് കമ്യൂണിക്കേഷന്‍ വൈസ് പ്രസിഡന്റ് പദവിയിലേക്ക് അപേക്ഷിച്ച താങ്കളുടെ നല്ല മനസ്സിന് നന്ദി. അപേക്ഷയോടൊപ്പം താങ്കള്‍ സമര്‍പ്പിച്ച വിശദമായ ജീവചരിത്രത്തിനും നന്ദി. താങ്കളപേക്ഷിച്ച പദവി കൂടുതലായും ആവശ്യപ്പെടുന്നത് മൂല്യബോധമല്ല, മൂല്യരാഹിത്യമാണ് എന്ന വസ്തുത താങ്കളുടെ ശ്രദ്ധയില്‍പ്പെടുത്തട്ടെ. ഞങ്ങള്‍ അന്വേഷിക്കുന്നത് ഒരു ്വഹരവ്യിവീഹലവൃറ നെയാണ് ്വഹിറുവ്യിവീഹലവൃറ നെ അല്ല.  താങ്കളുടെ ബയോഡാറ്റയില്‍ കാണുന്നതുപോലെ, നിരന്തരമായി സത്യം മാത്രം പറഞ്ഞുകൊണ്ടിരിക്കുക എന്ന സ്വഭാവം ഞങ്ങളുടെ സ്ഥാപനത്തിന്റെ ഇമേജിനെത്തന്നെ പ്രതികൂലമായ രീതിയില്‍ ബാധിക്കുമോയെന്ന ഭയം ഞങ്ങള്‍ക്കുണ്ട്. സത്യസന്ധമായി പറഞ്ഞാല്‍, വളരെ സൂക്ഷ്മതയോടെമാത്രം സത്യത്തെ

ആ വിദ്യാര്‍ഥി എന്റെ അധ്യാപകന്‍

പ്രണയിക്കാന്‍ പഠിപ്പിക്കുക സാധ്യമല്ല. ഡേറ്റിങ് പ്രോട്ടോക്കോളുകളെപ്പറ്റി ബോധവത്കരണം ഒരുപക്ഷേ, സാധ്യമാവാം. പ്രണയവും പ്രണയത്തിലേക്കുള്ള പ്രയാണവുമെല്ലാം സ്വയം കണ്ടെത്തേണ്ടതാണ്, സ്വയം നടന്നുതീര്‍ക്കേണ്ടതും.  ലീഡര്‍ഷിപ്പ് അതുപോലെയാണ്. പാതയിലെ വഴിവിളക്കുകളുടെയും അടയാളങ്ങളുടെയും റോളുകള്‍ മാത്രമേ അധ്യാപകനുള്ളൂ. മറ്റുള്ളവരില്‍നിന്ന് തികച്ചും വ്യത്യസ്തനായ ഒരു വിദ്യാര്‍ഥിയുണ്ടായിരുന്നു എനിക്ക് ഐ.ഐ.എമ്മില്‍. സ്വന്തം അഭിനിവേശങ്ങള്‍ക്ക് പിന്നാലെ അക്ഷീണം ഓടിയവന്‍. കാടിന്റെ എകാന്തതയില്‍ മതിമറന്നുപാടുന്ന കുയിലിനെപ്പോലെ പാടിപ്പറന്നവന്‍. ഉള്ളില്‍ മുളപൊട്ടിയ സ്വാതന്ത്ര്യഗീതം ഉച്ചസ്ഥായിയില്‍ ആലപിച്ചവന്‍.  കൂടെയുള്ളവര്‍ ആകര്‍ഷകമായ ശമ്പളവും കാറും ഫ്ലാറ്റും കൈവരുന്ന വന്‍ വ്യാവസായിക സാമ്രാജ്യങ്ങളിലേക്ക് ചേക്കേറിയപ്പോള്‍ മഞ്ജുനാഥ് നടന്നുകയറിയത് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനിലേക്കായിരുന്നു - ഉത്തര്‍പ്രദേശിലെ ഒരു പെട്രോള്‍-ഡീസല്‍ ഫില്ലിങ് സ്റ്റേഷന്റെ മേല്‍നോട്ടച്ചുമതലയിലേക്ക്. ആകസ്മികമായിരുന്നില്ല, ആ കര്‍മമേഖല അയാള്‍ തിരഞ്ഞെടുത്തത്, ബോധപൂര്‍വമായിരുന്നു. ബാരബങ്കിയിലെ മൂന്ന് ഫില്ലിങ് സ്റ്റേഷനുകള്‍ മഞ്ജു പൂട്ടി മുദ്

ആനയും കൊതുകും ഈഗോയും

ആധുനികലോകത്ത് ബ്രാന്‍ഡുകള്‍ ജന്മമെടുക്കുന്നതും വളരുന്നതും വിസ്മൃതമാവുന്നതും മിക്കവാറും ചെറിയ കാലയളവിനിടക്കാണ്. വിപണിയില്‍ അവയുളവാക്കുന്ന ചലനവും ശ്രദ്ധയും വളരെ കുറച്ചുകാലത്തേക്കാണെന്നര്‍ഥം. ടോക്കിയോവിലെ കസ്യൂമര്‍ ഇലക്‌ട്രോണിക്‌സ് മാര്‍ക്കറ്റില്‍ ഒരു ഡിജിറ്റല്‍ ഉല്പന്നത്തിനു ലഭിക്കുന്ന ശ്രദ്ധയും പരിഗണനയും ഏറ്റവും കൂടിയാല്‍ മൂന്നുമാസത്തേക്കാണെന്നു പഠനങ്ങള്‍ പറയുന്നു.  വന്‍കിട കമ്പനികളിലെ സി.ഇ.ഒ.മാരുടെ 'ആയുര്‍ദൈര്‍ഘ്യം' തന്നെ ഏതാണ്ട് പകുതിയായി വെട്ടിച്ചുരുക്കപ്പെട്ടിരിക്കുകയാണ്. മാറുന്ന പരിഗണനകളുടെയും ശ്രദ്ധക്കുറവിന്റെയും ലോകം അനുദിനം വികസിച്ചുകൊണ്ടിരിക്കുന്നു. ബെഡ്‌റൂമെന്നോ ബോര്‍ഡ്‌റൂമെന്നോ ഉള്ള വ്യത്യാസങ്ങളില്ല. പാശ്ചാത്യലോകത്ത് രണ്ടിലൊന്നു വിവാഹബന്ധങ്ങളും പരാജയമാവുന്നതിന്റെ കാരണം ലളിതമാണ് - പങ്കാളികള്‍ക്കിടയിലെ ശ്രദ്ധയില്ലായ്മ. പങ്കാളികളെ ശ്രദ്ധയില്ലായ്മ പ്രതിയോഗികളാക്കുകയാണ്. നമുക്ക് നമ്മോടുതന്നെ ചേര്‍ന്നിരിക്കാനായി ഏതാനും സെക്കന്റുകള്‍ കൂടി മാറ്റിവെക്കാന്‍ പറ്റാത്ത ഭീതിദമായ അവസ്ഥ.  നമ്മുടെ വാഹനത്തിന്റെ അറ്റകുറ്റപ്പണിക്കായി നമുക്കു സമയം കണ്ടെത്താനാവും. ലേശം അറ്റകുറ്റപണി നട