ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

വലിയ ലോകവും വലിയ മനുഷ്യരും

വലിയലോകവും ചെറിയ മനുഷ്യരുമാണ് നാമെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ഒരര്‍ഥത്തില്‍ നോക്കിയാല്‍ പലരും അങ്ങനെയല്ലെന്നതാണ് സത്യം. വലിയ ലോകത്തോളം തന്നെവളര്‍ന്ന എത്രയെത്ര ആളുകളുണ്ട് നമുക്കുചുറ്റും. ലോകത്തോളം വളരാനുള്ള കഴിവ് നമ്മളിലുണ്ട്. ലോകത്തെ തന്നിലേക്കൊതുക്കാനുള്ളത്രയും ഇടവും നമ്മളിലുണ്ട്. കുറച്ചുബാക്കിയും കാണണം.

ഒരു നേതൃത്വപരിശീലന സെമിനാറില്‍ സംസാരിക്കാനായിരുന്നു ഞാന്‍ ദക്ഷിണാഫ്രിക്കയിലെ ഡര്‍ബനില്‍ എത്തിയത്. അന്നവിടെ ഒരു പരസ്യ ഏജന്‍സി നടത്തിക്കൊണ്ടുപോവുന്ന ഒരാളുമായി സംസാരിക്കാനിടയായി. അവരൊരു രാജ്യാന്തര സര്‍വേ നടത്തിയകാര്യം അയാള്‍ വളരെ രസകരമായി അവതരിപ്പിച്ചു. ആഫ്രിക്കയിലെ ഏറ്റവും ശക്തമായ ആദ്യ മൂന്നു ബ്രാന്‍ഡുകള്‍ കണ്ടെത്തുകയായിരുന്നു സര്‍വേയുടെ ലക്ഷ്യം. ആദ്യ മൂന്നെണ്ണത്തില്‍ ഒന്നാമതായി നൈകും (ചഹക്ഷവ) രണ്ടാമതായി നെല്‍സണ്‍മണ്ടേലയും മൂന്നാമതായി കൊക്കക്കോളയും വന്നു.

കോടികള്‍ പൊടിച്ചും നിരവധി മസ്തിഷ്‌കങ്ങള്‍ ഒരുപോലെ അവിശ്രമം പണിതും സകലവിധ അടവുകളും പയറ്റിയും രണ്ടു ബഹുരാഷ്ട്ര ഭീമന്‍മാര്‍ നേടിയെടുത്ത സ്ഥാനത്തിനൊപ്പമായിരുന്നു ആയുസ്സിന്റെ നല്ലകാലം, തടവറകളിലെ അന്ധകാരത്തില്‍ കഴിഞ്ഞ ആ മനുഷ്യന്റെ സ്ഥാനം. മണ്ടേലയുടെതായി ഒരുത്പന്നവും വിപണിയിലുണ്ടായിരുന്നില്ല. അദ്ദേഹം മുടങ്ങാതെ പണിതുയര്‍ത്തിയത് അനുദിനം വര്‍ധിച്ചുവന്ന പൊതുസമ്മതി മാത്രമായിരുന്നു. അദ്ദേഹം വിലപിടിപ്പുള്ള ഒരു ബ്രാന്‍ഡുതന്നെയാണെന്നു വിപണി തിരിച്ചറിഞ്ഞു.

അനന്യസാധാരണമായ ആ വ്യക്തിത്വമായിരുന്നു മണ്ടേലയ്ക്ക് ലോകാംഗീകാരം നേടിക്കൊടുത്തത്. പരമമായ സ്വാതന്ത്ര്യത്തിന്റെ തന്നെ പ്രതീകവും പര്യായവുമായിമാറി ലോകത്തിന് നെല്‍സണ്‍ മണ്ടേലയെന്ന നാമം. ലോകത്തെങ്ങുമുള്ള വിമോചനസ്വപ്നങ്ങളുടെ ആശയും അഭിലാഷവുമായി മണ്ടേല വളര്‍ന്നു, സാധാരണ പ്രതീക്ഷകളുടെ അപ്പുറത്തേക്കുള്ള ലോകത്തേക്കു ആ കറുത്തിരുണ്ട കുറിയ ദുര്‍ബലന്‍ വളര്‍ന്നു. ഇരുപത്തിയേഴു വര്‍ഷത്തെ തടവറജീവിതത്തിലൂടെ ലോകത്തിന്റെ വിമോചനസ്വപ്നങ്ങളത്രയും ഉള്‍ക്കൊള്ളുവാനുള്ള വലിപ്പം അദ്ദേഹം നേടി. ഇന്നിന്റെ വിമോചന സ്വപ്നങ്ങളുടെ പ്രതീകം മണ്ടേല തന്നെയാണ്. സ്വാതന്ത്ര്യം പോലും പൂര്‍ണമായും സ്വതന്ത്രമല്ലെന്നത് ഒരു വിരോധാഭാസമാണ്. വിപണിയുടേതായി അതിനുമീതെയും ഒരു 'പ്രൈസ്ടാഗ് ' ഉണ്ട്.

പുറത്തു നാംകാണുന്ന ലോകം നാം വിലമതിക്കുന്ന നമ്മിലെ തന്നെ മൂല്യങ്ങളുടെ ഒരു പ്രൊജക്ഷനാണെന്നു തോന്നാറുണ്ട്. മണ്ടേല നമ്മെ സംബന്ധിച്ചിടത്തോളം അത്രയേറെ വിലയേറിയതാണ്, എന്തെന്നാല്‍ നമ്മുടെയെല്ലാം തന്നെ സ്വതന്ത്രമാവാനുള്ള ഉല്‍ക്കടമായ അഭിലാഷങ്ങള്‍ക്ക് കൈയുംകാലും വെച്ച രൂപമാണ് അദ്ദേഹം. 

നൈകും കോക്കും വേറൊരു പ്രതീകമാണ് - ആനന്ദദായകവും സുഖപ്രദവും ചടുലവുമായ ജീവിതത്തിന്റെ പ്രതീകങ്ങള്‍. ചിരിക്കാനറിയുന്ന ലോകത്തെ ഏകമൃഗമായി നാം സൃഷ്ടിക്കപ്പെട്ടെങ്കിലും അനുദിനം നഷ്ടമായിക്കൊണ്ടിരിക്കുന്ന ചിരിക്കാനുള്ള നമ്മുടെ കഴിവാണ് ചാപ്ലിന്റെ മൂല്യം കുത്തനെയുയര്‍ത്തിയത് എന്നത് ഇവിടെ ഓര്‍ക്കാം.
രചന :- ദേബശിഷ് ചാറ്റര്‍ജി 
കടപ്പാട് :- മാത്രുഭൂമി ദിനപത്രം

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ആനയും കൊതുകും ഈഗോയും

ആധുനികലോകത്ത് ബ്രാന്‍ഡുകള്‍ ജന്മമെടുക്കുന്നതും വളരുന്നതും വിസ്മൃതമാവുന്നതും മിക്കവാറും ചെറിയ കാലയളവിനിടക്കാണ്. വിപണിയില്‍ അവയുളവാക്കുന്ന ചലനവും ശ്രദ്ധയും വളരെ കുറച്ചുകാലത്തേക്കാണെന്നര്‍ഥം. ടോക്കിയോവിലെ കസ്യൂമര്‍ ഇലക്‌ട്രോണിക്‌സ് മാര്‍ക്കറ്റില്‍ ഒരു ഡിജിറ്റല്‍ ഉല്പന്നത്തിനു ലഭിക്കുന്ന ശ്രദ്ധയും പരിഗണനയും ഏറ്റവും കൂടിയാല്‍ മൂന്നുമാസത്തേക്കാണെന്നു പഠനങ്ങള്‍ പറയുന്നു.  വന്‍കിട കമ്പനികളിലെ സി.ഇ.ഒ.മാരുടെ 'ആയുര്‍ദൈര്‍ഘ്യം' തന്നെ ഏതാണ്ട് പകുതിയായി വെട്ടിച്ചുരുക്കപ്പെട്ടിരിക്കുകയാണ്. മാറുന്ന പരിഗണനകളുടെയും ശ്രദ്ധക്കുറവിന്റെയും ലോകം അനുദിനം വികസിച്ചുകൊണ്ടിരിക്കുന്നു. ബെഡ്‌റൂമെന്നോ ബോര്‍ഡ്‌റൂമെന്നോ ഉള്ള വ്യത്യാസങ്ങളില്ല. പാശ്ചാത്യലോകത്ത് രണ്ടിലൊന്നു വിവാഹബന്ധങ്ങളും പരാജയമാവുന്നതിന്റെ കാരണം ലളിതമാണ് - പങ്കാളികള്‍ക്കിടയിലെ ശ്രദ്ധയില്ലായ്മ. പങ്കാളികളെ ശ്രദ്ധയില്ലായ്മ പ്രതിയോഗികളാക്കുകയാണ്. നമുക്ക് നമ്മോടുതന്നെ ചേര്‍ന്നിരിക്കാനായി ഏതാനും സെക്കന്റുകള്‍ കൂടി മാറ്റിവെക്കാന്‍ പറ്റാത്ത ഭീതിദമായ അവസ്ഥ.  നമ്മുടെ വാഹനത്തിന്റെ അറ്റകുറ്റപ്പണിക്കായി നമുക്കു സമയം കണ്ടെത്താനാവും. ലേശം അറ്റകുറ്റപണി നട

ശ്വസനത്തിന്റെ പാഠം

സ്നേഹം നിങ്ങൾക്ക് ഭൂമിയിലേക്കുള്ള വേരുകൾ തരുന്നു സ്വാതന്ത്ര്യം നിങ്ങൾക്ക് ജീവിതത്തിൽ അപ്പുറത്തുള്ള ചിറകുകൾ തരുന്നു. പിറക്കുന്ന നിമിഷം മുതൽ മരിക്കുന്നതു വരെ തുടർച്ചയായി ശ്വസിച്ചുകൊണ്ടിരിക്കുന്നു. ശ്വാസത്തെ പ്രാണൻ / ജീവൻ എന്നാണ് പറയുന്നത്. ശ്വസനം ഒരാളെ പ്രപഞ്ചവുമായി ബന്ധിപ്പിക്കുന്നു. ശരീരം എന്നത് ഒരാളിലേക്ക് വന്ന പ്രപഞ്ചമാണ്. ഒരാളുടെ ശരീരം പ്രപഞ്ചത്തിന്റെ ഭാഗമാകുന്നു. ശരീരത്തിൽ ഉള്ളതെല്ലാം പ്രപഞ്ചത്തിന് ഭാഗമാകുന്നു. വിശ്വാവുമായി ഏറ്റവും അടുത്ത ഒരു കവാടം ആണിത്. ശ്വസനമാണ് അതിലേക്കുള്ള പാലം. ശ്വാസത്തിലെ രഹസ്യം അറിഞ്ഞാൽ ഒരാളുടെ ജീവിതം നീളുന്നു. ചിന്ത ക്രമരഹിതമാകുമ്പോൾ ശ്വസനവും ക്രമരഹിതമാകുന്നു. ഒരു ക്ഷണനേരം ശ്വസനം നിർത്തുമ്പോൾ ഒരാളുടെ ചിന്തകളും ഇല്ലാതാകുന്നു. ഒരാളുടെ ചിന്ത സ്വാധീനിക്കുവാൻ ശ്വസനത്തിന് കഴിയും. ഒരാളുടെ മനസ്സിൽ കോപം ഉണ്ടാകുമ്പോൾ അയാളുടെ ശ്വസന താളം മാറുന്നു. ശ്വസനം അസ്വസ്ഥമാകുന്നു; രക്തപ്രവാഹത്തിന് വേഗം കൂടുന്നു; ശരീരത്തിൽ ഭിന്നമായ ചില രാസവസ്തുക്കൾ ഉണ്ടാക്കപ്പെടുന്നു. ഗൗതമബുദ്ധൻ ബോധോദയത്തിലെത്തിയത് 'ശ്വാസന ശ്രദ്ധ'യിലൂടെയത്രെ. അദ്ദേഹം പറഞ്ഞു. " നിങ്ങളുടെ ശ്വസ

വനിതകള്‍ നയിക്കട്ടെ

പല മേഖലകളിലും തലപ്പത്ത് വിരാജിക്കുന്ന പുതുമുഖങ്ങള്‍ കൂടുതല്‍ പ്രതീക്ഷയ്ക്ക് വകനല്കുന്നു. പഴയതുപോലെ ദുസ്സഹമായ നിലപാടുകളില്ല, ആചാരാനുഷ്ഠാനങ്ങളും ഔപചാരികതകളുമില്ല. യു.എസ്സിലെ മൂന്ന് സര്‍വകലാശാലകള്‍ക്ക് നേതൃത്വം നല്‍കുന്ന വനിതാ പ്രസിഡന്റുമാരെ പരിചയപ്പെടാം. ഹാര്‍വാഡ് സര്‍വകലാശാലയുടെ ആദ്യ വനിതാ പ്രസിഡന്റ് ഡ്രൂ ഫോസ്റ്റാണ് ഒരാള്‍. വിഖ്യാതമായ എം.ഐ.ടി.യുടെ ആദ്യ വനിതാ പ്രസിഡന്റും ആ സ്ഥാനം അലങ്കരിച്ച ആദ്യ ലൈഫ് സയന്റിസ്റ്റുമായ സൂസണ്‍ ഹോക്ക്ഫീല്‍ഡാണ് വേറൊരാള്‍. മറ്റൊരാള്‍ നമ്മുടെ സ്വന്തം രേണു ഖടോര്‍ - ഹൂസ്റ്റണ്‍ സര്‍വകലാശാലയുടെ ചാന്‍സലറും പ്രസിഡന്റുമായ ആദ്യ ഇന്ത്യന്‍ വംശജ.ലിബറല്‍ എജ്യുക്കേഷന്റെ ശക്തയായ വക്താവാണ് ഡ്രൂ ഫോസ്റ്റ്. പ്രവചനാതീതമെന്നുതോന്നിയ സാമ്പത്തികമാന്ദ്യം പോലുള്ളവ നമ്മെ മാറ്റിത്തീര്‍ക്കുമ്പോള്‍ ഡ്രൂ ഫോസ്റ്റിന്റെ ഹാര്‍വാഡ് മാനവികമായ അന്വേഷണങ്ങളുടെയും ലിബറല്‍ ആര്‍ട്‌സിന്റെയും പഴയ പാരമ്പര്യത്തിന് കാതോര്‍ക്കുകയായിരുന്നു.  ഉന്നതവിദ്യാഭ്യാസത്തിന്റെ മാറുന്ന മുഖത്തിന്റെ പ്രതീകം തന്നെയായിരുന്നു സൂസന്‍ ഹോക്ക്ഫീല്‍ഡ്. വിദ്യാഭ്യാസരംഗത്തെ പ്രശ്‌നങ്ങളെ ഇഴകീറി പരിശോധിക്കാതെ എല്ലാറ്റിനെയും സമന്വയ