ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ജൂലൈ, 2013 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

തകരാത്ത ഐക്യം, വിശ്വാസവും

ഓസ്‌ട്രേലിയയിലെ 140 കോടി ഡോളര്‍ കമ്പനിയായ ഫ്ലൈറ്റ് സെന്ററിന്റെ സ്ഥാപകനും സി.ഇ.ഒ.യുമായിരുന്നു ഗ്രഹാം ടേര്‍ണര്‍. തന്റെ ആയിരക്കണക്കിന് തൊഴിലാളികളുമായുള്ള അദ്ദേഹത്തിന്റെ ബന്ധം പരമ്പരാഗതമായ ഇന്ത്യന്‍ സംസ്‌കാരത്തെ അനുസ്മരിപ്പിക്കുന്ന കുടുംബബന്ധമായിരുന്നു. ആദ്യം അവരെ ഏഴ് അംഗങ്ങളുള്ള ടീമുകളാക്കി തിരിക്കുന്നു. അതിനെ അദ്ദേഹം കുടുംബം അഥവാ ഫാമിലിയെന്ന് വിളിച്ചു. അത്തരം ഏഴ് ഫാമിലികളെ അദ്ദേഹം വില്ലേജ് ആക്കിത്തിരിച്ചു. അങ്ങനെ നിശ്ചിത വില്ലേജുകളെ അദ്ദേഹം ട്രൈബ് എന്ന് രേഖപ്പെടുത്തി. അങ്ങനെ ട്രൈബുകള്‍ ഒന്നുചേരുമ്പോള്‍ ഫ്ലൈറ്റ് സെന്റര്‍ സ്വയം ഒരു രാഷ്ട്രമായിമാറുന്നു. ഫ്ലൈറ്റ് സെന്ററിന് ലോകത്ത് പലയിടത്തും ശാഖകളുണ്ട്. അവിടെയെല്ലാം ജീവനക്കാരുടേത് ഏഴുപേര്‍ ചേര്‍ന്ന ഫാമിലി, വില്ലേജ്, ട്രൈബ് സംവിധാനമാണുള്ളത്.  ലോകമെങ്ങും സാമൂഹികാംഗീകാരം നേടിയെടുത്ത സ്ഥാപനമാണ് കുടുംബം. ഫ്ലൈറ്റ് സെന്റര്‍ എന്ന മഹാപ്രസ്ഥാനത്തിന്റെ അടിത്തറ സുസ്ഥിരവും സുരക്ഷിതവുമായ കുടുംബവ്യവസ്ഥയാണ്. വീടുവിട്ടാല്‍ മറ്റൊരു വീടായി കമ്പനി മാറുന്നു. ജീവനക്കാര്‍ക്ക് സ്വന്തം വീടിനോടുള്ള അതേ ആത്മബന്ധം സ്ഥാപനവുമായി ഇഴചേരുന്നു. ജീവനക്കാര്‍ തമ്മിലുള്ള ബന

അപ്രതിരോധ്യം

ദൃശ്യവും അപ്രതിരോധ്യവുമായ കരുത്താണ് പ്രാദേശികമായ മാനുഷികമൂല്യങ്ങളുടേത്. കാലങ്ങളായി ഉരുത്തിരിഞ്ഞുവന്ന വിശ്വാസങ്ങള്‍, ആചാരങ്ങള്‍ എല്ലാം പ്രതിഫലിക്കുന്നതാണ് അവ. എത്ര തിരക്കേറിയ നഗരവീഥികളിലും അലസമായി അലയുന്ന, ചിലപ്പോഴെങ്കിലും മൃഗീയമായൊരു റോഡ് ഡിവൈഡറായി നിലകൊള്ളുന്ന പശുക്കളെ നാം കാണുന്നു. യാതൊരു മുറുമുറുപ്പുമില്ലാതെ ബൈക്കുകാരും കാറുകാരും വെട്ടിച്ച് വഴിമാറി പോവുന്നു. നമുക്ക് ട്രാഫിക് പോലീസുകാരനോടുള്ള അതേ ഭയഭക്തിതന്നെയാണ് പശു ഏറ്റുവാങ്ങുന്നതും. കാരണം നമ്മുടെ ബോധതലത്തില്‍ കാമധേനു ചിരപ്രതിഷ്ഠിതമാണ്.  'വിശുദ്ധപശു' (ഹോളി കൗ) എന്ന പ്രയോഗം സായിപ്പുണ്ടാക്കിയത് അവിശ്വസനീയമെന്ന് തോന്നുന്നതിനെ വിശേഷിപ്പിക്കാനാണ്. അവര്‍ക്ക് അവിശ്വസനീയമായത് ഇന്ത്യയില്‍ ഒരു യാഥാര്‍ഥ്യമാണ്. സായിപ്പിന്റെ സ്വന്തം സ്ഥാപനമായ മക്‌ഡോണാള്‍ഡിന്റെ ഇന്ത്യന്‍ ശൃംഖലകളില്‍ കാലിയിറച്ചി ഉത്പന്നമായ ഹാംബര്‍ഗറിന്റെ വില്പന കമ്പനിതന്നെ നിരോധിച്ചതാണ്. പ്രാദേശികമൂല്യങ്ങളുടെ അദൃശ്യമായ കരുത്തിനെ അവഗണിക്കുവാന്‍ ആഗോളഭീമന്‍മാര്‍ക്കുകൂടി അസാധ്യമാണ് എന്നതിന്റെ തെളിവാണിത്. പ്രാദേശികമായ വിശ്വാസങ്ങളോടും ആചാരങ്ങളോടുമുള്ള ബഹുമാനമല്ലെങ്കില്‍ പി

വിശ്വാസ്യത എന്ന നെടുംതൂണ്‍

'ടാറ്റ എന്ന ബ്രാന്‍ഡിനെ താങ്ങിനിര്‍ത്തുന്നത് വിശ്വാസ്യതയാണ്' - കോര്‍പ്പറേറ്റ് രംഗത്തെ ഒരു യുവനേതൃനിരയെ അഭിസംബോധനചെയ്യുകയായിരുന്നു ടാറ്റാ സ്റ്റീലിന്റെ മുന്‍ മാനേജിങ് ഡയറക്ടര്‍ ഡോ. ജെ.ജെ. ഇറാനി. 'ടാറ്റാ' എന്ന പേരുതന്നെ മറ്റുള്ളവരില്‍ വിശ്വാസം ജനിപ്പിക്കുന്നതെങ്ങനെയെന്ന് സ്വാനുഭവത്തിലൂടെ അദ്ദേഹം വിശദീകരിച്ചു. ''ഞാനന്ന് വിമാനത്താവളത്തില്‍ ബാഗേജ് ക്ലിയറന്‍സിനായി കാത്തുനില്ക്കുകയായിരുന്നു. സാധാരണയായി വളരെ സാവധാനംമാത്രം നടക്കുന്ന ഒരു പ്രക്രിയ. അവിടം വിട്ടുപോവുന്നതിന് മുന്നേതന്നെ യാത്രികന്റെ ബാഗിലെന്താണെന്നറിയാന്‍ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പരിശോധനയുണ്ടാവും. ഒരാള്‍ എന്റെ ബാഗ് പരിശോധിക്കാനെത്തി. ഞാനെന്തു ചെയ്യുന്നു എന്നദ്ദേഹം ആരാഞ്ഞു. ടാറ്റയിലായിരുന്നു എന്നുമാത്രം മറുപടി പറഞ്ഞു. അദ്ദേഹം എന്നോട് കൂടുതലൊന്നും ചോദിച്ചില്ല. കടന്നുപോവാന്‍ അനുവദിച്ചു''. ഒരു ബ്രാന്‍ഡ് ഉണ്ടാക്കിയെടുക്കുന്ന വിശ്വാസ്യതയുടെ വലിയ തെളിവാണ് ആ ചെറിയൊരു കാര്യം. അദ്ദേഹത്തിന്റെ ഭാഷയില്‍ ഒരു ബിസിനസ്സിന്റെ വിജയം നിര്‍ണയിക്കുന്നത് സമൂഹത്തിന് ആ ബിസിനസ്സുകാരനിലുള്ള വിശ്വാസമാണ്. 'ചെരിപ്പെങ്കില്‍ ബാറ്റ

എന്റെ സന്ദേശമാവണം എന്റെ ജീവിതം

ഒരിക്കല്‍ മഹാത്മജി പറയുകയുണ്ടായി - ''എനിക്ക് മൂന്ന് ശത്രുക്കള്‍ മാത്രമാണുള്ളത്. അതിലേറ്റവും പ്രിയപ്പെട്ട ശത്രു, എനിക്കേറ്റവുമെളുപ്പം സ്വാധീനിക്കാനാവുന്ന ബ്രിട്ടീഷ് സാമ്രാജ്യമാണ്. കൂടുതല്‍ ദുഷ്‌കരമായ രണ്ടാമത്തെ ശത്രു ഇന്ത്യന്‍ ജനതയാണ്. എനിക്കേറ്റവും കടുത്ത വെല്ലുവിളി ഉയര്‍ത്തുന്ന ശത്രു മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയാണ്. അയാളിലുള്ള എന്റെ നിയന്ത്രണവും സ്വാധീനവും തുലോം തുച്ഛമാണ്''. കാലാതീതമായ ജ്ഞാനവും സ്വാധീനവുമാണ് മഹാത്മാവ്; ഏറ്റെടുക്കുന്ന ദൗത്യങ്ങളിലെ വിശുദ്ധിയും തെളിമയും എളിമയും കൊണ്ട് ലോകമെങ്ങുമുള്ള അനുയായികളോട് സംവദിച്ച പ്രതിഭ. 'എന്റെ ജീവിതമാണെന്റെ സന്ദേശം' എന്ന് പ്രഖ്യാപിക്കാന്‍ യോഗ്യതയുണ്ടായിരുന്ന താരതമ്യങ്ങളില്ലാത്ത ലോകനേതാവ്. പില്‍ക്കാലത്ത് ലോകംകണ്ട എത്രയോ നേതാക്കള്‍ക്ക് ആ മഹാമേരു തണലായി. ഗാന്ധിയന്‍ പാത പിന്തുടര്‍ന്നവരില്‍, നാം അമേരിക്കക്കാരനായ മാര്‍ട്ടിന്‍ ലൂഥര്‍കിങ് ജൂനിയറിനെയും ആഫ്രിക്കക്കാരനായ നെല്‍സണ്‍ മണ്ടേലയെയും കണ്ടു.  പടവാളുമായി കുതിരപ്പുറമേറിയ അജയ്യനായ ഒരു ധീരനായകനാണ് നമ്മുടെ നേതൃസങ്കല്പങ്ങളില്‍ പലപ്പോഴും. ഗാന്ധിജി ഈ സങ്കല്‍പ്പത്തിന്റെ വക്താവോ പ