ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഒക്‌ടോബർ, 2013 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ചെറിയ മനുഷ്യനും വലിയ മഹത്വവും

കൊളംബിയയിലെ കരീബിയിന്‍ തീരത്തെ കടല്‍ക്കരയിലെ ഒരു സായാഹ്നം. വിനോദസഞ്ചാരികളുടെ ആധിക്യത്താല്‍ അന്തരീക്ഷം ശബ്ദമുഖരിതം. ആരെയും ആകര്‍ഷിക്കുന്ന ചുടുകാപ്പിയുടെ സുഗന്ധം. ഗബ്രിയേല്‍ ഗാര്‍ഷ്യാ മാര്‍കേസിന്റെ ഭവനം അസ്തമയഅരുണശോഭയില്‍ വെട്ടിത്തിളങ്ങുന്നു. ചുകന്ന ഇഷ്ടികയില്‍ പണിതുയര്‍ത്തിയ മാര്‍കേസ് ഭവനം കടലിന്നഭിമുഖമായി തലയുയര്‍ത്തിനില്ക്കുന്നു. എന്റെ ചിന്തകള്‍ ഗാര്‍സ്യയിലും ഏകാന്തതയുടെ നൂറുവര്‍ഷങ്ങളിലുമായി മാത്രമൊതുങ്ങിയില്ല. പണവും പ്രശസ്തിയും അധികാരവുമില്ലാതെ ഒരാള്‍ക്ക് മഹനീയത കൈവരുമോയെന്ന ആലോചനയില്‍ ഞാന്‍ മുഴുകി. ലോകാംഗീകാരവുമായി യഥാര്‍ഥ മഹനീയതയ്‌ക്കെന്ത് ബന്ധമാണുള്ളത്? നൊബേല്‍ സമ്മാനം കിട്ടിയെങ്കില്‍ മാത്രമാണോ നമ്മളില്‍ മഹത്വം വന്നുനിറയുക? അങ്ങനെയെല്ലാം ആലോചിക്കുമ്പോഴാണ് ഒരാള്‍ സ്വയംപ്രഖ്യാപിത ടൂറിസ്റ്റ് ഗൈഡായി അവതരിച്ച് മാര്‍കേസ് ഈ 80-ാം വയസ്സില്‍ ഒരു തെരുവുവേശ്യയുടെ ജീവിതമെഴുതുന്നതെങ്ങനെയെന്ന് വിശദീകരിക്കാന്‍ തുടങ്ങിയത്. പല ചരിത്രസംഭവങ്ങളും അടിമവ്യാപാരത്തിന്റെയും കടല്‍ക്കൊള്ളക്കാരുടെയും ഭീതിദമായ കഥകളും ഞാന്‍ കേട്ടു. ചരിത്രംകൊണ്ടുള്ള കൂടുതല്‍ ആക്രമണം തടയാനെന്നോണം ഞാന്‍ കുറച്ചു പിസോയെടുത്ത് അയാള

ഗാന്ധിജി പിന്നെ ഹസാരെ

റെവലൂഷന്‍ എന്ന പദത്തെയാണ് നാം പരിവര്‍ത്തനം, വിപ്ലവം എന്നെല്ലാം വിവക്ഷിക്കുന്നതെങ്കില്‍ അത് തുടങ്ങിയിടത്തുതന്നെ തിരിച്ചെത്തലാണ്; ചാക്രികസഞ്ചാരം. ഗാന്ധിജിയുടെ യാത്ര അതായിരുന്നു. ഹിമഗിരികളോളം പഴക്കമുള്ള ഭാരതീയ ആത്മീയ പാരമ്പര്യങ്ങളിലെ കാലാതീതമായ സത്യത്തിലേക്ക് മടങ്ങിയെത്തിയൊരു തീര്‍ഥാടനമായിരുന്നു അത്.  ടി.എസ്. എലിയട്ടിന്റെ പ്രസിദ്ധമായ വരികള്‍ നോക്കുക: പര്യവേക്ഷണങ്ങള്‍ നാം തുടര്‍ന്നുകൊണ്ടേയിരിക്കും. എല്ലാ പര്യവേക്ഷണങ്ങളുടെയും അവസാനം നാം തുടങ്ങിയിടത്തുതന്നെ തിരിച്ചെത്തും, എങ്കിലും നമ്മള്‍ ആദ്യമായി ആ സ്ഥലം കണ്ടെത്തുന്നത് അന്നായിരിക്കും. റെവലൂഷന്‍ അഥവാ പരിവര്‍ത്തനത്തിലുപരിയായി ഗാന്ധിജിയുടെ ജീവിതം ഇവലൂഷന്‍ അഥവാ ഉരുത്തിരിയലായിരുന്നു. ഒരു സാധാരണമനുഷ്യന്‍ അതിമാനുഷനായി ഉരുത്തിരിയുന്ന അസാധാരണമായ കാഴ്ച.  മറയില്ലാതെ തന്റെ ദൗര്‍ബല്യങ്ങളെപ്പറ്റിയും പരാജയങ്ങളെപ്പറ്റിയും അദ്ദേഹമെഴുതി. അദ്ദേഹം ലോകത്തിന് പ്രചോദനമായിക്കൊണ്ടിരിക്കുന്നത് നേടിയ മഹാവിജയങ്ങളാലല്ല, മറിച്ച് വ്യത്യസ്തമായ ഉദ്യമങ്ങളുടെ അസാധാരണത്വം കൊണ്ടാണ്. അധികാരത്തിന്റെയും പ്രശസ്തിയുടെയും ഇടനാഴികളില്‍ അഴിമതിയും സ്വജനപക്ഷപാതവും അഴുക്കുപിടിച്ച അടിവസ്

മഹാത്മാക്കളായ അധ്യാപകര്‍

ജീവിതാനുഭവങ്ങളില്‍നിന്ന് നാം കണ്ടെത്തിയ നമ്മെക്കാളും വലുതാണ് യഥാര്‍ഥത്തില്‍ നമ്മുടെ വലിപ്പമെന്ന് ബോധ്യപ്പെടുത്തുക കഴിവുറ്റ അധ്യാപകരാണ്; ചെറിയ ശരീരത്തിലെ വലിയ മനുഷ്യരാണ് നാമെന്ന ബോധം. അനുഭവിച്ചത് ജീവിതമെന്ന മഹാസാഗരത്തിലെ ഒരു കുടം വെള്ളം മാത്രമാണെന്നും ബാക്കിയത്രയും ഇനിയും നാമറിയേണ്ടതാണെന്നും അവര്‍ നമ്മെ ബോധ്യപ്പെടുത്തുന്നു. അങ്ങനെ നോക്കുമ്പോള്‍ അനുഭവങ്ങളാല്‍ നിര്‍വചിക്കപ്പെടാനാവാത്ത അനുഭവജ്ഞരായി നാം മാറുന്നു. സ്വന്തം നാവിലെ രസമുകുളങ്ങളുടെ രസം നമുക്കറിയുക സാധ്യമല്ല. നാവിന്‍മേലും വായിലാകമാനവുമായി വ്യാപിച്ചുകിടക്കുന്ന അയ്യായിരത്തോളം രസമുകുളങ്ങള്‍ ഉപ്പ്, പുളി, മധുരം, കയ്പ് ഇത്യാദി രസങ്ങള്‍ നമ്മെ അറിയിക്കുന്നു. രസമുകുളങ്ങള്‍ക്കാവട്ടെ സ്വന്തംനിലയില്‍ രസമൊന്നുമില്ലതാനും ഒരാള്‍ക്കും സ്വന്തം നാവിലെ രസമുകുളങ്ങളുടെ രസം നിര്‍വചിക്കുക സാധ്യവുമല്ല. അതുപോലെ അനുഭവങ്ങള്‍ക്ക് അനുഭവജ്ഞനെ നിര്‍വചിക്കുകയും സാധ്യമല്ല. ഐന്ദ്രികമായ ഓര്‍മകളുടെ പാണ്ടികശാല മാത്രമാണ് നമ്മുടെ ശരീരമെന്നും അത് നാളെ മണ്ണടിയേണ്ടതാണെന്നുമുള്ള ബോധം നമ്മിലുണ്ടാക്കുന്നതും മികച്ച അധ്യാപകരാണ്. ഇന്ദ്രിയങ്ങള്‍ക്കതീതമാണ് നാമെന്ന ബോധം നമ്മിലുണ്