ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

മേയ്, 2013 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

സുവര്‍ണാവസരങ്ങള്‍

തെക്കേ ആഫ്രിക്കയില്‍ പണ്ട് സ്വര്‍ണം കണ്ടുപിടിച്ച വിവരം കാട്ടുതീപോലെ പരന്നു. സ്വര്‍ണമുണ്ടെന്ന് കണ്ടെത്തിയ സ്ഥലത്തേക്ക് എല്ലാവരും വെച്ചുപിടിച്ചു. ഓരോരുത്തര്‍ക്കും തങ്ങളുടെ പങ്ക് എങ്ങനെയെങ്കിലും ഉറപ്പിക്കണമെന്ന വാശിമാത്രം. മോഹാന്ധരായി ഓടുന്നതിനിടയില്‍ ആളുകള്‍ പരസ്പരം കൂട്ടിയിടിച്ച് താഴെവീഴുന്ന അവസ്ഥ.  ഈ തിരക്കില്‍ നിന്നെല്ലാം മാറിനിന്നുകൊണ്ട് അകലെ ഒരു ചെറുപ്പക്കാരന്‍ ഇരുമ്പില്‍നിന്ന് ശ്രദ്ധയോടെ നല്ല മണ്‍വെട്ടികളുണ്ടാക്കുകയാണ്. എല്ലാവരും സ്വര്‍ണം ചിള്ളിപ്പെറുക്കാന്‍ നോക്കുമ്പോള്‍ അകലെ മാറിയിരുന്നു ഒരുവന്‍ കഷ്ടപ്പെട്ട് ഇരുമ്പുരുക്കി മണ്‍വെട്ടിയുണ്ടാക്കുന്നു. കാണുന്ന ആര്‍ക്കും അയാള്‍ക്ക് ചില്ലറ തകരാറുണ്ടെന്ന് തോന്നിപ്പോവുക സ്വാഭാവികം. ലോകനീതി അതാണ്. സ്വര്‍ണത്തെപ്പറ്റിയുള്ള ചിന്തയോ മോഹാന്ധതയോ ഒന്നും ബാധിക്കാതെ തന്റെ പണിയില്‍ ദത്തശ്രദ്ധനായിരിക്കുന്ന അയാളോട് സംസാരിക്കാന്‍ പൊന്നിന് പിറകേയോടുന്നവരുടെ കൂട്ടത്തില്‍ ഒരാളുണ്ടായതുതന്നെ ഒരത്ഭുതമാണ്. അയാള്‍ ചെറുപ്പക്കാരനോട് ചോദിച്ചു. അല്ല, മനസ്സിലാവാത്തതുകൊണ്ട് ചോദിക്കുകയാണ്, ഇത്രയും മണ്‍വെട്ടികള്‍ എന്തിനുവേണ്ടിയാണ് താങ്കള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കു