ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഡിസംബർ, 2013 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

സ്വയം തേടുന്ന റിയാലിറ്റിഷോ

ഇത് റിയാലിറ്റി ഷോകളുടെ പെരുമഴക്കാലമാണ്. സ്‌ക്രിപ്റ്റിന് ചെലവില്ല, എഴുത്തുപണിയുമില്ല. മറ്റ് ജീവിതങ്ങളിലേക്കുള്ള താക്കോല്‍ദ്വാര-ദര്‍ശനം. പലര്‍ക്കുമത് ഏറെയിഷ്ടമാണ്. കൃത്രിമമല്ലാത്തതിനെ, യാഥാര്‍ഥ്യങ്ങളെ നാം ഇഷ്ടപ്പെടുന്നു. യാഥാര്‍ഥ്യത്തിന്റെ ഒരു മുഖമാണ് സത്യം. സത്യം മാത്രമേ പറയാവൂ എന്നാണ് കുട്ടികളെ ചൊല്ലിയും തല്ലിയും പഠിപ്പിക്കാറ്. മുതിര്‍ന്നപ്പോള്‍ എനിക്കുതോന്നിയിട്ടുണ്ട്, ആഗ്രഹമുണ്ടെങ്കില്‍ക്കൂടി പല സത്യങ്ങളും നമുക്ക് വിളിച്ചുപറയാനാവുമോ? വസ്തുതകളല്ലാതെ സത്യം അറിയാന്‍ കഴിഞ്ഞെന്നുവരില്ല, പറയാനും കഴിയില്ല. സത്യത്തിന്റേത് മരണമില്ലാത്ത ജീവിതമാണ്. ചെറുപ്പത്തില്‍ നാമുരുവിട്ടുപഠിച്ചതാണ് സൂര്യന്‍ കിഴക്കുദിക്കുന്നു പടിഞ്ഞാറ് അസ്തമിക്കുന്നു. സൂര്യന്‍ ഉദിക്കുന്നില്ല, അസ്തമിക്കുന്നുമില്ല എന്ന് നമുക്കിന്നറിയാം. ഒരു മായക്കാഴ്ചയില്‍ ഉരുത്തിരിഞ്ഞ അറിവുമാത്രമാണത് - നമ്മുടേതായ യാഥാര്‍ഥ്യം. ലോകത്തോട് നാം സംവദിക്കുന്നത് കാഴ്ചകളുടെയും വസ്തുതകളുടേതുമായ ഭാഷയിലാണ്. നീലാകാശവും നീലക്കടലും തോന്നലുകളാണെങ്കിലും നമ്മുടെ യാഥാര്‍ഥ്യങ്ങളാണ്. സമ്പൂര്‍ണസത്യമെന്നത് നമ്മുടെ ഇന്ദ്രിയങ്ങള്‍ക്ക് അപ്രാപ്യമാണ്. കണ്ണില്‍ തെളി

എവിടെപ്പോയി ആ സന്ന്യാസി?

ഗ്രഹനില അപകടത്തിലായി ലൈംഗികാപവാദങ്ങളുടെ ചുഴിയില്‍പ്പെടുന്ന സ്വാമിമാരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. മുപ്പതുകളിലുള്ള സ്വാമി നടിമാരോടൊപ്പം കാമലീലകളാടി മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നതും ഭക്തര്‍ ഉറഞ്ഞുതുള്ളിയതും നാം കണ്ടു. സ്വാമി എന്ന പദത്തിന്റെ അര്‍ഥംതന്നെ യജമാനന്‍ എന്നാണ്, മറ്റാരുടെയുമല്ല സ്വന്തം ഇന്ദ്രിയങ്ങളുടെ യജമാനന്‍. ഹോര്‍മോണുകളുടെ ചോദനകള്‍ താളംപിടിക്കുന്ന മനസ്സിന്റെ ഉടമകളല്ല സന്ന്യാസിമാര്‍. കാമമോചിതനായ സന്ന്യാസിയല്ലായിരുന്നുവെങ്കില്‍ അത് ഒരു കുറ്റമേ ആവുകയില്ലായിരുന്നു.  ഒരഭൗമമായ ദൈവസൃഷ്ടിയെന്നോണം ഭയഭക്ത്യാദരവുകളോടെയാണ് സന്ന്യാസിമാരെ സമൂഹം നോക്കിക്കാണുന്നത്. എണ്‍പതുകളിലുള്ള ഒരു സ്വാമിയുടെ ആശ്രമം ജയിലായത് നാം കണ്ടതാണ്. സന്ന്യാസിസങ്കല്പവും സമീപകാല സംഭവങ്ങളും കൂട്ടിവായിക്കുമ്പോള്‍ സന്ന്യാസിമാരുടെ സൃഷ്ടിവേളയില്‍ ദൈവത്തിന്റെ അടയാത്ത കണ്ണുകള്‍ ഒരിടത്ത് പതിയാതെപോയെന്ന് സംശയിച്ചുപോയേക്കാം. മോക്ഷത്തിന്റെ പാതയില്‍ ലൈംഗികസാഹസങ്ങള്‍ക്ക് യാതൊരു റോളുമില്ല. എങ്കിലും പ്രകൃതി ഒരു മുപ്പതുകാരനെ രൂപകല്പനചെയ്യുന്നത് ഒരു അജന്‍ഡ വെച്ചാണ് - മനുഷ്യരാശിയുടെ പ്രജനനവും പ്രചരണവും.  സെക്‌സിന്റെ പ്രാഥമികോദ്ദ