ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

എവിടെപ്പോയി ആ സന്ന്യാസി?

ഗ്രഹനില അപകടത്തിലായി ലൈംഗികാപവാദങ്ങളുടെ ചുഴിയില്‍പ്പെടുന്ന സ്വാമിമാരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. മുപ്പതുകളിലുള്ള സ്വാമി നടിമാരോടൊപ്പം കാമലീലകളാടി മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നതും ഭക്തര്‍ ഉറഞ്ഞുതുള്ളിയതും നാം കണ്ടു. സ്വാമി എന്ന പദത്തിന്റെ അര്‍ഥംതന്നെ യജമാനന്‍ എന്നാണ്, മറ്റാരുടെയുമല്ല സ്വന്തം ഇന്ദ്രിയങ്ങളുടെ യജമാനന്‍. ഹോര്‍മോണുകളുടെ ചോദനകള്‍ താളംപിടിക്കുന്ന മനസ്സിന്റെ ഉടമകളല്ല സന്ന്യാസിമാര്‍. കാമമോചിതനായ സന്ന്യാസിയല്ലായിരുന്നുവെങ്കില്‍ അത് ഒരു കുറ്റമേ ആവുകയില്ലായിരുന്നു. 

ഒരഭൗമമായ ദൈവസൃഷ്ടിയെന്നോണം ഭയഭക്ത്യാദരവുകളോടെയാണ് സന്ന്യാസിമാരെ സമൂഹം നോക്കിക്കാണുന്നത്. എണ്‍പതുകളിലുള്ള ഒരു സ്വാമിയുടെ ആശ്രമം ജയിലായത് നാം കണ്ടതാണ്. സന്ന്യാസിസങ്കല്പവും സമീപകാല സംഭവങ്ങളും കൂട്ടിവായിക്കുമ്പോള്‍ സന്ന്യാസിമാരുടെ സൃഷ്ടിവേളയില്‍ ദൈവത്തിന്റെ അടയാത്ത കണ്ണുകള്‍ ഒരിടത്ത് പതിയാതെപോയെന്ന് സംശയിച്ചുപോയേക്കാം. മോക്ഷത്തിന്റെ പാതയില്‍ ലൈംഗികസാഹസങ്ങള്‍ക്ക് യാതൊരു റോളുമില്ല. എങ്കിലും പ്രകൃതി ഒരു മുപ്പതുകാരനെ രൂപകല്പനചെയ്യുന്നത് ഒരു അജന്‍ഡ വെച്ചാണ് - മനുഷ്യരാശിയുടെ പ്രജനനവും പ്രചരണവും. 

സെക്‌സിന്റെ പ്രാഥമികോദ്ദേശ്യം സൃഷ്ടിയാണ്. എന്നാല്‍, അടിസ്ഥാനപരമായ സൃഷ്ടിയുടെ കല സുരതാവിനോദമായി മാറുന്നത് അഥവാ ക്രിയേഷന്‍ റിക്രിയേഷനായി മാറുന്നത് ഗര്‍ഭനിരോധനോപാധികളുടെ വരവോടുകൂടിയാണ്. മനുഷ്യമനസ്സിന്റെ അന്വേഷണത്വര പ്രസവവേദനയെന്ന പ്രകൃതിയുടെ തന്ത്രപരമായ ഭീഷണിയെ മറികടന്നു. പ്രസവമെന്ന മുള്ളില്ലാത്ത ഒരു പനിനീര്‍പ്പൂവായി ലൈഗിംകസുഖം മാറി. പ്രകൃതിയുടെ വഴികള്‍ അത്യധികം നിഗൂഢമാണ്. അപകടകരം ആനന്ദദായകം എന്ന ലേബലിലെ അപകടകരം എന്നത് വെട്ടിക്കളഞ്ഞാലുള്ള അവസ്ഥ ആലോചിച്ചുനോക്കൂ. ഏതുനിമിഷവും തീപടരാവുന്ന അവസ്ഥയില്‍ കാമകലകള്‍ ഒരു കനലായി, ജീവിതവാസനയായി മനസ്സിലേക്ക് കുടിയേറുന്നു. 

കാമാഗ്‌നിയെ നിയന്ത്രണവിധേയമാക്കുകയാണ് യഥാര്‍ഥ വെല്ലുവിളി. വഴിമാറിയെത്തിയ വികാരങ്ങളുടെ കനലുകളെ വഴിതിരിച്ചുവിടുകയാണ് നല്ല മാര്‍ഗം. ലൈംഗികോര്‍ജത്തെ കര്‍മശേഷിയായി രൂപാന്തരപ്പെടുത്തിയെടുത്ത എത്രയെത്ര മഹാപ്രതിഭകളുണ്ട് നമുക്കുമുന്നില്‍. സര്‍ഗപരമായ വ്യാപാരത്തിനാണ് സൃഷ്ടിപരമായ ഊര്‍ജം അവര്‍ ചെലവഴിച്ചത്. ബുദ്ധനും ക്രിസ്തുവും കൃഷ്ണനും നമ്മുടെ ബോധമണ്ഡലത്തിന്റെ അതിരുകള്‍ മാറ്റിവരച്ചത് അങ്ങനെയാണ്. ഭൗതികലോകത്തിന്റെ അതിരുകള്‍ ഗലീലിയോയും കൊളംബസും മാറ്റിവരച്ചതും അങ്ങനെയാണ്. ഗുരു പതഞ്ജലിയുടെ യോഗയും ഐന്‍സ്റ്റൈന്റെ തിയറി ഓഫ് റിലേറ്റിവിറ്റിയും ഗുസ്താവ് ഈഫലിന്റെ ഈഫല്‍ ടവറും സൃഷ്ടിപരമായി വഴിതിരിച്ചുവിട്ട ആ ഊര്‍ജമല്ലാതെ മറ്റെന്താണ്. സാധാരണക്കാര്‍ അനിതരസാധാരണ പ്രതിഭകളാവുന്നത് അപ്പോഴാണ്. 

മോക്ഷത്തിലേക്കുള്ള യാത്രയിലെ ഉപാധിയല്ല ബ്രഹ്മചര്യം. ആ യാത്രയുടെ പരിണിതഫലമാണ്. സൃഷ്ടിപരതയുടെ ഒരുത്പന്നം. ബോധമണ്ഡലത്തിലെ ഒരു വസന്തകാലം എന്നുപറയാം. മൈതാനപ്രസംഗങ്ങള്‍ക്കോ മതപ്രസംഗങ്ങള്‍ക്കോ കാമാഗ്‌നിയെ കെടുത്താനാവുമെങ്കില്‍ പെട്രോളൊഴിച്ച് തീയണയ്ക്കാനുമാവണം. വികാരജീവിയില്‍നിന്ന് വിവേകജീവിയിലേക്കുള്ള നമ്മുടെ വളര്‍ച്ചയുടെ തിരക്കഥയെഴുതുന്നത് നമ്മുടെതന്നെ ബോധമാണ്. വാഴ്ത്തപ്പെട്ടവരുടെ ലോകത്ത് വീഴ്ത്തപ്പെട്ട ആ സന്ന്യാസി വഴിയിലെവിടെയോ ഉണ്ട്, ഉണ്ടാവണം. 
രചന :- ദേബശിഷ് ചാറ്റര്‍ജി 
കടപ്പാട് :- മാത്രുഭൂമി ദിനപത്രം

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ആനയും കൊതുകും ഈഗോയും

ആധുനികലോകത്ത് ബ്രാന്‍ഡുകള്‍ ജന്മമെടുക്കുന്നതും വളരുന്നതും വിസ്മൃതമാവുന്നതും മിക്കവാറും ചെറിയ കാലയളവിനിടക്കാണ്. വിപണിയില്‍ അവയുളവാക്കുന്ന ചലനവും ശ്രദ്ധയും വളരെ കുറച്ചുകാലത്തേക്കാണെന്നര്‍ഥം. ടോക്കിയോവിലെ കസ്യൂമര്‍ ഇലക്‌ട്രോണിക്‌സ് മാര്‍ക്കറ്റില്‍ ഒരു ഡിജിറ്റല്‍ ഉല്പന്നത്തിനു ലഭിക്കുന്ന ശ്രദ്ധയും പരിഗണനയും ഏറ്റവും കൂടിയാല്‍ മൂന്നുമാസത്തേക്കാണെന്നു പഠനങ്ങള്‍ പറയുന്നു.  വന്‍കിട കമ്പനികളിലെ സി.ഇ.ഒ.മാരുടെ 'ആയുര്‍ദൈര്‍ഘ്യം' തന്നെ ഏതാണ്ട് പകുതിയായി വെട്ടിച്ചുരുക്കപ്പെട്ടിരിക്കുകയാണ്. മാറുന്ന പരിഗണനകളുടെയും ശ്രദ്ധക്കുറവിന്റെയും ലോകം അനുദിനം വികസിച്ചുകൊണ്ടിരിക്കുന്നു. ബെഡ്‌റൂമെന്നോ ബോര്‍ഡ്‌റൂമെന്നോ ഉള്ള വ്യത്യാസങ്ങളില്ല. പാശ്ചാത്യലോകത്ത് രണ്ടിലൊന്നു വിവാഹബന്ധങ്ങളും പരാജയമാവുന്നതിന്റെ കാരണം ലളിതമാണ് - പങ്കാളികള്‍ക്കിടയിലെ ശ്രദ്ധയില്ലായ്മ. പങ്കാളികളെ ശ്രദ്ധയില്ലായ്മ പ്രതിയോഗികളാക്കുകയാണ്. നമുക്ക് നമ്മോടുതന്നെ ചേര്‍ന്നിരിക്കാനായി ഏതാനും സെക്കന്റുകള്‍ കൂടി മാറ്റിവെക്കാന്‍ പറ്റാത്ത ഭീതിദമായ അവസ്ഥ.  നമ്മുടെ വാഹനത്തിന്റെ അറ്റകുറ്റപ്പണിക്കായി നമുക്കു സമയം കണ്ടെത്താനാവും. ലേശം അറ്റകുറ്റപണി നട

വനിതകള്‍ നയിക്കട്ടെ

പല മേഖലകളിലും തലപ്പത്ത് വിരാജിക്കുന്ന പുതുമുഖങ്ങള്‍ കൂടുതല്‍ പ്രതീക്ഷയ്ക്ക് വകനല്കുന്നു. പഴയതുപോലെ ദുസ്സഹമായ നിലപാടുകളില്ല, ആചാരാനുഷ്ഠാനങ്ങളും ഔപചാരികതകളുമില്ല. യു.എസ്സിലെ മൂന്ന് സര്‍വകലാശാലകള്‍ക്ക് നേതൃത്വം നല്‍കുന്ന വനിതാ പ്രസിഡന്റുമാരെ പരിചയപ്പെടാം. ഹാര്‍വാഡ് സര്‍വകലാശാലയുടെ ആദ്യ വനിതാ പ്രസിഡന്റ് ഡ്രൂ ഫോസ്റ്റാണ് ഒരാള്‍. വിഖ്യാതമായ എം.ഐ.ടി.യുടെ ആദ്യ വനിതാ പ്രസിഡന്റും ആ സ്ഥാനം അലങ്കരിച്ച ആദ്യ ലൈഫ് സയന്റിസ്റ്റുമായ സൂസണ്‍ ഹോക്ക്ഫീല്‍ഡാണ് വേറൊരാള്‍. മറ്റൊരാള്‍ നമ്മുടെ സ്വന്തം രേണു ഖടോര്‍ - ഹൂസ്റ്റണ്‍ സര്‍വകലാശാലയുടെ ചാന്‍സലറും പ്രസിഡന്റുമായ ആദ്യ ഇന്ത്യന്‍ വംശജ.ലിബറല്‍ എജ്യുക്കേഷന്റെ ശക്തയായ വക്താവാണ് ഡ്രൂ ഫോസ്റ്റ്. പ്രവചനാതീതമെന്നുതോന്നിയ സാമ്പത്തികമാന്ദ്യം പോലുള്ളവ നമ്മെ മാറ്റിത്തീര്‍ക്കുമ്പോള്‍ ഡ്രൂ ഫോസ്റ്റിന്റെ ഹാര്‍വാഡ് മാനവികമായ അന്വേഷണങ്ങളുടെയും ലിബറല്‍ ആര്‍ട്‌സിന്റെയും പഴയ പാരമ്പര്യത്തിന് കാതോര്‍ക്കുകയായിരുന്നു.  ഉന്നതവിദ്യാഭ്യാസത്തിന്റെ മാറുന്ന മുഖത്തിന്റെ പ്രതീകം തന്നെയായിരുന്നു സൂസന്‍ ഹോക്ക്ഫീല്‍ഡ്. വിദ്യാഭ്യാസരംഗത്തെ പ്രശ്‌നങ്ങളെ ഇഴകീറി പരിശോധിക്കാതെ എല്ലാറ്റിനെയും സമന്വയ

ശ്വസനത്തിന്റെ പാഠം

സ്നേഹം നിങ്ങൾക്ക് ഭൂമിയിലേക്കുള്ള വേരുകൾ തരുന്നു സ്വാതന്ത്ര്യം നിങ്ങൾക്ക് ജീവിതത്തിൽ അപ്പുറത്തുള്ള ചിറകുകൾ തരുന്നു. പിറക്കുന്ന നിമിഷം മുതൽ മരിക്കുന്നതു വരെ തുടർച്ചയായി ശ്വസിച്ചുകൊണ്ടിരിക്കുന്നു. ശ്വാസത്തെ പ്രാണൻ / ജീവൻ എന്നാണ് പറയുന്നത്. ശ്വസനം ഒരാളെ പ്രപഞ്ചവുമായി ബന്ധിപ്പിക്കുന്നു. ശരീരം എന്നത് ഒരാളിലേക്ക് വന്ന പ്രപഞ്ചമാണ്. ഒരാളുടെ ശരീരം പ്രപഞ്ചത്തിന്റെ ഭാഗമാകുന്നു. ശരീരത്തിൽ ഉള്ളതെല്ലാം പ്രപഞ്ചത്തിന് ഭാഗമാകുന്നു. വിശ്വാവുമായി ഏറ്റവും അടുത്ത ഒരു കവാടം ആണിത്. ശ്വസനമാണ് അതിലേക്കുള്ള പാലം. ശ്വാസത്തിലെ രഹസ്യം അറിഞ്ഞാൽ ഒരാളുടെ ജീവിതം നീളുന്നു. ചിന്ത ക്രമരഹിതമാകുമ്പോൾ ശ്വസനവും ക്രമരഹിതമാകുന്നു. ഒരു ക്ഷണനേരം ശ്വസനം നിർത്തുമ്പോൾ ഒരാളുടെ ചിന്തകളും ഇല്ലാതാകുന്നു. ഒരാളുടെ ചിന്ത സ്വാധീനിക്കുവാൻ ശ്വസനത്തിന് കഴിയും. ഒരാളുടെ മനസ്സിൽ കോപം ഉണ്ടാകുമ്പോൾ അയാളുടെ ശ്വസന താളം മാറുന്നു. ശ്വസനം അസ്വസ്ഥമാകുന്നു; രക്തപ്രവാഹത്തിന് വേഗം കൂടുന്നു; ശരീരത്തിൽ ഭിന്നമായ ചില രാസവസ്തുക്കൾ ഉണ്ടാക്കപ്പെടുന്നു. ഗൗതമബുദ്ധൻ ബോധോദയത്തിലെത്തിയത് 'ശ്വാസന ശ്രദ്ധ'യിലൂടെയത്രെ. അദ്ദേഹം പറഞ്ഞു. " നിങ്ങളുടെ ശ്വസ