കോംപ്ലക്‌സ് ലൈഫ് സ്റ്റൈല്‍ സൊലൂഷന്‍സ് ഇന്‍ക് എന്ന സാങ്കല്പിക സ്ഥാപനത്തിലെ കോര്‍പ്പറേറ്റ് ലീഡറുടെ ഒഴിവിലേക്ക് പരിഗണിക്കപ്പെടുന്നതിനായി മോഹന്‍ദാസ് കരംചന്ദ് ഗാന്ധി ഒരു ബയോഡാറ്റ അയച്ചു എന്നു കരുതുക. വര്‍ത്തമാനകാല പരിതസ്ഥിതിയില്‍ സ്ഥാപനം അദ്ദേഹത്തിനു അയച്ചേക്കാവുന്ന ഒരു മറുപടി ഇങ്ങനെയായിരിക്കും. പ്രിയപ്പെട്ട മോഹന്‍ദാസ് കരംചന്ദ് ഗാന്ധി, പ്രശസ്തമായ ഞങ്ങളുടെ സ്ഥാപനത്തിലെ കോര്‍പ്പറേറ്റ് കമ്യൂണിക്കേഷന്‍ വൈസ് പ്രസിഡന്റ് പദവിയിലേക്ക് അപേക്ഷിച്ച താങ്കളുടെ നല്ല മനസ്സിന് നന്ദി. അപേക്ഷയോടൊപ്പം താങ്കള്‍ സമര്‍പ്പിച്ച വിശദമായ ജീവചരിത്രത്തിനും നന്ദി. താങ്കളപേക്ഷിച്ച പദവി കൂടുതലായും ആവശ്യപ്പെടുന്നത് മൂല്യബോധമല്ല, മൂല്യരാഹിത്യമാണ് എന്ന വസ്തുത താങ്കളുടെ ശ്രദ്ധയില്‍പ്പെടുത്തട്ടെ. ഞങ്ങള്‍ അന്വേഷിക്കുന്നത് ഒരു ്വഹരവ്യിവീഹലവൃറ നെയാണ് ്വഹിറുവ്യിവീഹലവൃറ നെ അല്ല. താങ്കളുടെ ബയോഡാറ്റയില്‍ കാണുന്നതുപോലെ, നിരന്തരമായി സത്യം മാത്രം പറഞ്ഞുകൊണ്ടിരിക്കുക എന്ന സ്വഭാവം ഞങ്ങളുടെ സ്ഥാപനത്തിന്റെ ഇമേജിനെത്തന്നെ പ്രതികൂലമായ രീതിയില്‍ ബാധിക്കുമോയെന്ന ഭയം ഞങ്ങള്‍ക്കുണ്ട്. സത്യസന്ധമായി പറഞ്ഞാല്‍, വളരെ സൂക്ഷ്മതയോടെമാ...
വിജയത്തിലേക്ക് ഒരു വഴിത്താര